ഇത്രയും പറഞ്ഞുകൊണ്ട് ആൽബി എന്നെ പിടിച്ചു ഉള്ളിലേക്ക് തള്ളാൻ ശ്രമിച്ചു.
അത് എന്റെ ഉള്ളിൽ എന്തോ ഭയം ഉണ്ടാക്കി. അത്രയും നേരം ആൽബിയോട് തോന്നിയ ഒരു സ്നേഹം അപ്പോൾ തന്നെ നിന്നു. എനിക്ക് പതുക്കെ ഉള്ളിൽ ഒരു ഭയം വളരാൻ തുടങ്ങി. അകത്തു നിന്നു ടിജോ എന്റെ ഒരു കൈയിൽ പിടിക്കാൻ ശ്രമിക്കുന്നു. പെട്ടെന്ന് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഞാൻ പകച്ചു. ഞാനും കയറില്ല എന്ന രീതിയിൽ പുറകിലേക്ക് ശക്തി പിടിച്ചു നിന്നിട്ട് പറഞ്ഞു.
“ഞാൻ ഇവിടെ ഇരുന്നോളാം. എപ്പോൾ എങ്കിലും ബസ് ഓടി തുടങ്ങുമ്പോൾ പൊക്കോളാം.”
അകത്തു നിന്നു ടിജോ ആണ് അതിനു ഉത്തരം തന്നത്.
“ഇവിടെ ഇരുന്നാൽ വെള്ളം കയറി നീ ചാവും. അതിലും നല്ലത് ഞങ്ങളുടെ കൂടെ വന്നു കുറച്ചു കൂടെ നന്നായി ജീവിച്ചൂടെ?”
ഇതൊക്കെ കേട്ടത്തോടെ എന്റെ മനസ്സിൽ ഭയം വളർന്നു. ഞാനും അലറി കരയും എന്ന അവസ്ഥയിൽ ആയിരുന്നു. എന്നാൽ കരഞ്ഞാലും ആരും കേൾക്കാൻ പോകുന്നില്ല എന്നത് ഉറപ്പ്. അത്രെയും ദൂരെ ആണ് വണ്ടി കൊണ്ടുവന്നു ഇട്ടേക്കുന്നത്. ആൽബി ആണെങ്കിൽ പുറകിൽ നിന്നു ശക്തി ആയി തള്ളാൻ തുടങ്ങി. എന്റെ വയറ്റിലും ചന്തിയിലും ആയിരുന്നു അവന്റെ കൈ. എന്റെ കണ്ണ് നിറഞ്ഞു. എന്റെ പാതി ശരീരം വണ്ടിയുടെ ഉള്ളിൽ എത്തിയപ്പോൾ അകത്തു നിന്നു ടിജോയും എന്റെ വയറ്റിൽ പിടിച്ചു ഉള്ളിലേക്ക് വലിക്കാൻ തുടങ്ങി. ഞാൻ ഈ കുടുക്കിൽ പെട്ടു എന്ന് ഉറപ്പിച്ച നിമിഷമാണ് അപ്രതീക്ഷിതമായി ഒരു അടിയുടെ ശബ്ദം ഞാൻ കേട്ടത്. ഇവന്മാരെ ഞാൻ അല്ലെ തല്ലേണ്ടത്. വേറെ ആരാ എന്ന് ആലോചിച്ചു നിക്കവേ എന്റെ പുറകിൽ നിന്ന് തള്ളിക്കൊണ്ട് ഇരുന്ന ആൽബിയുടെ പിടി അയയുന്നത് ഞാൻ അറിഞ്ഞു. ടിജോയും പിടി വിട്ടു. ഞാൻ പതുക്കെ തല പൊക്കി നോക്കിയപ്പോ ആൽബി ഒരു ചെവി പൊത്തി മാറി നിക്കുന്നു. ടിജോയും യൂനസും പ്രേതത്തെ കണ്ടപോലെ വായും തുറന്നു നിൽക്കുന്നു.
എന്റെ മുൻപിൽ മുടിയും അഴിച്ചിട്ടു നിൽക്കുന്ന ആ രൂപം കണ്ടു ഞാനും ഒന്ന് വിറച്ചു. ശരിക്കും യക്ഷി തന്നെ. ഞാൻ അറിയാതെ ആ യക്ഷിടെ പേര് വിളിച്ചു.
“ശ്രേയ ചേച്ചി ”
ചുവന്ന കണ്ണും വെളുത്ത മുഖവും. ദേഷ്യം കൊണ്ട് അതും ചുവന്നിരുന്നു. എന്റെ മുഖത്ത് അവൾ നോക്കിയപ്പോൾ ഞാൻ ശരിക്കും വിറച്ചു.
അവൾ എന്നെ നോക്കികൊണ്ട് പറഞ്ഞു.
“പെട്ടിയും ബാഗും എടുത്തിട്ട് കൂടെ വാ.”
കേൾക്കേണ്ട താമസം മൂന്നു പെട്ടിയും പെറുക്കി എടുത്തു ഞാൻ അവളുടെ പിന്നാലെ നടന്നു. 2 സ്റ്റെപ് മുൻപോട്ട് നടന്നപ്പോൾ പുറകിൽ നിന്നു ഒരു ശബ്ദം.
“പെണ്ണിന്റെ കൈയിൽ നിന്നു അടി വാങ്ങിട്ട് നിക്കാൻ നാണം ഇല്ലെടാ മൈരേ. പിടിച്ചു രണ്ടിനേം വണ്ടിയിൽ കേറ്റു. ഇന്ന് രണ്ടും നമ്മുക്ക് ഉള്ളതാ. ”
ഇത് കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോ ടിജോ സീറ്റിൽ നിന്നു ഇറങ്ങി ഞങ്ങളെ പിടിക്കാൻ പുറകെ ഓടി വരുന്നതാണ് കണ്ടത്. എന്ത് ചെയ്യണം എന്ന് ആലോചിച്ചു മരവിച്ചു നിന്നപ്പോൾ ആണ് എന്നെ തള്ളി നീക്കി കൊണ്ട് ശ്രേയ മുൻപോട്ട് വന്നത്. മുൻപിൽ കിടന്ന ഒരു വലിയ കല്ല് ശരവേഗത്തിൽ അവൾ എടുത്തു ഒറ്റ ഏറു. ലക്ഷ്യം എവിടെ ആണെന്ന് അറിയില്ല. എന്നാൽ അത് നേരെ ടിജോയുടെ നെറ്റിയിൽ തന്നെ ഇടിച്ചു. തലയോട്ടിയിൽ കല്ല് ചെന്നിടിച്ച ശബ്ദം ആ മഴയത്തും എന്റെ ചെവിയിൽ കേട്ടു. തലയും പൊത്തി റോഡിൽ വീണു കിടന്ന ടിജോയെ കണ്ടിട്ടാകാം ആൽബിനോ യൂനസോ അനങ്ങി ഇല്ല. തറയിൽ നിന്നു അടുത്ത കല്ല് എടുത്തിട്ട് പതുക്കെ ശ്രേയ തറയിൽ കിടന്നു വേദന കൊണ്ട് ഉരുള്ളുന്ന ടിജോയുടെ മുൻപിൽ നിന്നിട്ട് പറഞ്ഞു.
മഴ മേഘങ്ങൾ [Gibin]
Posted by