“തന്തയും തള്ളയും ഉണ്ടാക്കി വെച്ച കാശിനു കഞ്ചാവ് വാങ്ങി തിന്നിട്ട് കഴപ്പിളകി നടക്കുന്ന നിന്നെപ്പോലത്തെ പാഴുകളെ ഈ ഭൂമിയിൽ ഉണ്ടാക്കി ഇടാൻ ഒരു പെണ്ണ് മതിയെങ്കിൽ, നിന്നെ ഒക്കെ ഈ ഭൂമിന്നു പറഞ്ഞു വിടാനും ഒരു പെണ്ണ് വിചാരിച്ചാൽ മതി.”
ഇത്രയും പറഞ്ഞിട്ട് കൈയിൽ ഇരുന്ന കല്ല് കാറിലേക്ക് എറിഞ്ഞു. ആരും അനങ്ങിയില്ല.
അവൾ എന്നെ നോക്കിയിട്ട് മുൻപോട്ട് നടന്നു. കാര്യം എനിക്ക് ഇവളെ വെറുപ്പ് ആണേലും ഇപ്പോൾ ഒന്ന് കെട്ടിപിടിച്ചു അഭിനന്ദിക്കാൻ തോന്നി. ഇത്രയും ധൈര്യം ഉള്ള ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. എന്നാൽ ഈ മൂന്ന് ബാഗും തൂകി പിടിച്ചു പോകുന്നതിന്റെ ഇടയിൽ അഭിനന്ദിക്കാൻ സമയം കിട്ടില്ല.
ഞങ്ങളുടെ യാത്ര ഒരു ബെൻസ് കാറിന്റെ മുൻപിൽ നിന്നു. അവൾ പതുക്കെ ബാക്ക് ഡോർ തുറന്നു. എന്റെ ബാഗ് ഓരോന്നായി വാങ്ങി അവിടെ വെച്ചു. എന്നിട്ട് മുൻപിൽ കയറാൻ ആംഗ്യം കാണിച്ചു. മുന്പിലെ വാതിൽ തുറന്നു അകത്തു കയറി ചന്തി സീറ്റിൽ ഉറപ്പിച്ചപ്പോൾ ആണ് ഒരു ആശ്വാസം തോന്നിയത്. പേടി മാറി, ഏതായാലും ഇവൾ വന്നതോണ്ട് ആണ് രക്ഷപെട്ടെ എന്ന ബോധം മനസ്സിൽ ഉണ്ട്. അവൾ പതുക്കെ ഡ്രൈവിങ് സീറ്റിൽ ഇരുന്നു. എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. കുറഞ്ഞത് 6 വർഷം ആയി കാണും ഞങ്ങൾ കണ്ടിട്ട്. അന്ന് ഇവൾ മെലിഞ്ഞു നാടൻ പാവാടയും ടോപ്പും ഇട്ട നടന്നിരുന്നത്. ഇപ്പോൾ ആള് ആകെ മാറി. നല്ല ടൈറ്റ് ടീഷർട്ടും ജീൻസും, മുടി സൈഡിലേക്ക് വരിഞ്ഞു വെച്ചു ഒരു സ്റ്റൈൽ. ആകെ ആള് മാറി.
ഇങ്ങനെ ആലോചനയിൽ മുഴുകി ഇരുന്ന എന്നോട് അവൾ ചോദിച്ചു.
“പെട്ടി എല്ലാം ചുമന്നു ക്ഷീണിച്ചോ? ”
“ചെറുതായിട്ട്. നല്ല ഭാരം ആയിരുന്നു.”
“നീ പേടിച്ചോ? അവന്മാർ പിടിച്ചപ്പോൾ എന്താ ഒന്നും മിണ്ടാതെ നിന്നത്?”
“പെട്ടെന്ന് പേടിച്ചു പോയി. എന്ത് ചെയ്യണം എന്ന് അറിയതോണ്ടാ മിണ്ടാതെ നിന്നത്.”
അവൾ ഒന്നും കൂടെ ചിരിച്ചു. ഞാനും ചിരിച്ചു. പെട്ടെന്നാണ് അവളുടെ ഇടത്തു കൈ എന്റെ വലത്തേ കവിളിൽ പതിച്ചത്. എന്താ സംഭവിക്കുന്നത് എന്ന് മനസിലാക്കുന്നതിനു മുൻപ് എന്റെ ചെവിയിൽ ഒരു ചൂളം അടി കേട്ടു തുടങ്ങി. കവിളിൽ വല്ലാത്ത പുകച്ചിൽ. കണ്ണ് നിറഞ്ഞു. ഞാൻ കവിളിൽ കൈ വെച്ചുകൊണ്ട് വാ തുറന്നു പിടിച്ചവളെ നോക്കി.
“ഒരുത്തൻ നിന്റെ ദേഹത്തു കൈ വെച്ചാൽ പേടിച്ചു മിണ്ടാതെ ഇരിക്കുകയല്ല ചെയേണ്ടത്. പിന്നെ ഒരിക്കലും അവൻ ഒരുത്തിയുടെയും മുകളിൽ കൈ വയ്ക്കാത്ത രീതിയിൽ ആക്കി വിടണം. മനസിലായോടി ”
എന്റെ കണ്ണ് നിറഞ്ഞു ഒഴുകി. അത് കണ്ടിട്ടാകണം അവൾ പറഞ്ഞു.
“പ്രായം വെച്ചു നോക്കിയാൽ ഞാൻ നിന്റെ ചേച്ചിയായി വരില്ലേ? അപ്പോൾ ചേച്ചിടെ ഉപദേശം ആയിട്ട് കണ്ടാൽ മതി. പിന്നെ തന്നത് മറക്കാതെ ഇരിക്കാനാ.”
ഇത്രയും പറഞ്ഞിട്ട് അവൾ വണ്ടി എടുത്തു. നിർത്തേടി എന്ന് പറഞ്ഞിട്ട് വണ്ടിന്നു ഇറങ്ങി പോകാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. ധൈര്യം ഇല്ലാത്തതുകൊണ്ട് മിണ്ടാതെ ഇരുന്നു.
മഴ മേഘങ്ങൾ [Gibin]
Posted by