അങ്ങനെ അവിടെ ഉള്ള എല്ലാവരെയും സാക്ഷിയാക്കി ഞാൻ അവളെ മിന്നൂചാർത്തി. ഞാൻ ഒരു ദർത്താവായിരിക്കുന്നു അതും ഇവളെ ഭാര്യയാക്കി…
മിന്നുകേട്ടുമ്പോൾ അവൾ എന്റെ കണ്ണിലേക്കു നോക്കി നിന്നു അത് ഏറ്റു വാങ്ങാൻ കഴിയാതെ ഞാൻ മുഖം വെട്ടിച്ചു മിന്നുകേട്ടി
ശേഷം മിന്നുകേട്ടും എല്ലാം കഴിഞ്ഞ് എല്ലാവരും യാത്രയായി ഞാൻ എനിക്ക് വേണ്ടി കാത്തുനിന്ന ബെൻസ് കാറിൽ കയറി മറുഭാഗത് അവളും കാർ സ്റ്റാർട്ട് ആക്കി പതിയെ വീട്ടിലേക് എടുത്തു
വണ്ടി ഓടിക്കുന്നത് എന്റെ കസിൻ അലക്സ് മറ്റേ സീറ്റ്ൽ എന്റെ ഒരേ ഒരു പെങ്ങൾ റോസി കുട്ടി അപ്പനും അമ്മേം എന്റെ ചേട്ടന്റെ (ലിജോ വർഗീസ്) പിന്നെ ചേട്ടന്റെ ഭാര്യ (റിനി മാത്യു) അവരുടെ കാറിൽ കേറി പോയി
റോസി : ഓഹ് ഇത് എന്താ വല്ല മരണവീടും ആണോ ആരും എന്താ ഒന്നും മിണ്ടാതെ ഡാ കിച്ചു ഒരു പാട്ട് എങ്കിലും വെക്കടാ… അല്ലേ ഞാൻ തന്നെ വച്ചോളാം
( കിച്ചു അലക്സ് തന്നെ ആണ് )
അവൾ ഒരു പാട്ട് വച്ചു
….en kadhal solla neram illai nam kadhal solla vartha illai unne marathalum marayathadiii dii…….
റോസി : എങ്ങനെ ഉണ്ട് എന്റെ പ്ലേലിസ്റ്റ് ഇനി രണ്ടും കൂടെ ഇപ്പോയെ റൊമാന്റിക് അവരുതേ ഹിഹി…….
അത് കേട്ട് കിച്ചുവും ചിരിച്ചു…. എന്നിട്ട് എന്നെ നോക്കി എനിക്ക് ആണേൽ അവന്റെ നോട്ടം കണ്ടിട്ട് കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് അത് കണ്ടിട്ട് ആവണം അവൻ പിന്നെ ഒന്നും മിണ്ടിയില്ല. അതിന് ഇടക് അവൾ എന്നെ നോകുനുണ്ടായിരുന്നു ഞാൻ നോക്കുന്നത് കണ്ട് മുഖം മാറ്റി
ഞാൻ : ഡി മിന്നൂസേ (റോസി ) ആ പാട്ട് ഓഫ് അകിക്കേ… അല്ലെങ്കിലേ മനുഷ്യന് ഓരോ തലവേദനയാ അതിന്റെ ഇടയിലാ നിന്റെ പാട്ടും കുടി….. ഞാൻ എന്റെ പുന്നാര വധുവിന്റെ സൈഡിലേക്ക് നോക്കി കൊണ്ട് പറഞ്ഞു അവൾ ഇതൊക്കെ കേട്ട് പുറത്തെ കായ്ച്ചകൾ കണ്ട് നോക്കി നിൽക്കുന്നു കൂടെ കണ്ണ് കലങ്ങിയിട്ടുണ്ട്…..