“ക്ലാസ്സില്‍ നിന്ന് നേരെ ലൈബ്രറി…അല്ലെങ്കില്‍ കമ്യൂണിറ്റി ചാരിറ്റി ട്യൂട്ടറിംഗ് ഹാളില്‍ ഉണ്ടാവും അവള്‍..അല്ലെങ്കില്‍ ലാബോറട്ടറി…അതായത് നീയോ ഞാനോ ഇതുവരെ കണ്ടിട്ടില്ലാത്ത ഇടങ്ങളില്‍ ആണ് അവള്‍ അവളുടെ ഫ്രീ ടൈം സ്പെന്‍ഡ് ചെയ്യുന്നത്…”
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ പഠിപ്പിക്കാന്‍ ക്ലാസ്സില്‍ സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍ മുമ്പോട്ട് വരാറുണ്ട്. സ്കൂളിലെ സെന്‍ട്രല്‍ ഓഡിറ്റോറിയത്തിനോട് ചേര്‍ന്നുള്ള ഒരു ഹാളിലാണ് അത് നടക്കാറുള്ളത്. അവര്‍ പഠിപ്പിക്കുന്ന സ്ഥലത്തെയാണ് കമ്യൂണിറ്റി ട്യൂട്ടറിങ്ങ് ഹാള്‍ എന്ന് പറയുന്നത്.
“അവളുടെ ഡാഡ് ഇവിടുത്തെ പ്രശസ്തമായ ജൊഹാനാ ഇന്‍ഡസ്ട്രീസിന്‍റെ ഉടമയായിരുന്നു, ജോഹാന ആന്‍റി മരിക്കുന്നത് വരെ…”
സാന്ദ്ര തുടര്‍ന്നു.
“ആന്‍റി മരിച്ചു കഴിഞ്ഞ് കക്ഷി അതെല്ലാം ഉപേക്ഷിച്ചു… ആകെ ഷാറ്റേഡ് ആയി…നമ്മുടെ ഇന്ത്യന്‍ ദേവദാസിനെപ്പോലെ… ഇന്‍ഡസ്ട്രീയലിസ്റ്റ് ആയിരിക്കുമ്പോള്‍ തന്നെ നമ്മുടെ സ്ഥലത്തെ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ പാസ്റ്ററുമായിരുന്നു…ഇപ്പോഴും ആണ്…കക്ഷിക്ക് എല്ലാരുടെം മുടിഞ്ഞ സപ്പോര്‍ട്ടുമുണ്ട്…അത്രയ്ക്കും ക്ലീന്‍ ആന്‍ഡ് നീറ്റ് ആണ് ആള്‍..കമ്യൂണിറ്റി വര്‍ക്ക്, ചാരിറ്റി വര്‍ക്ക്, അറിയപ്പെടുന്ന തിയോളജീയന്‍… റെവറന്‍റ്റ് ഡെറിക്സണ്‍ എന്ന സൂപ്പര്‍ റിച്ച് പുരോഹിതന്‍…അദ്ധേഹത്തിന്റെ ഒറ്റ മോളാണ് നമ്മുടെ വിര്‍ജിന്‍ മേരി…”
സാന്ദ്ര നിര്‍ത്തി നെവിലിനെ നോക്കി.
“ബാപ്പ്റ്റിസ്റ്റ് ചര്‍ച്ച്?”
നെവില്‍ സംശയത്തോടെ കൂട്ടുകാരെ നോക്കി.
“ആ ചര്‍ച്ചില്‍ ആണ് മമ്മി പോകുന്നത്…”
“ഞങ്ങളും ആ ചര്‍ച്ചില്‍ ആണ്”
ഫിലിപ്പ് പറഞ്ഞു.
“നമ്മള്‍ എല്ലാവരും…”
“എന്നെ കൂട്ടണ്ട…”
നെവില്‍ പറഞ്ഞു.
“ദൈവം…! ഞാനത് പണ്ടേ വിട്ട കേസാണ്…എന്‍റെ മമ്മി കരഞ്ഞു തുടങ്ങിയ നാള്‍ മുതല്‍ വെട്ടിയ പേരാ അവന്‍റെ…”
[തുടരും]