ആണൊരുത്തി 1
Aanoruthi Part 1 | Author : Daisy
ഹമ്മോ.. വീട് എത്തി.. ചെരുപ്പ് ഊരിയിട്ട് വൈശാഖി അകത്തേക്ക് കയറി.
“അമ്മേ…. ചായ…. താ… ബാഗ് സോഫയിലേക്ക് എറിഞ്ഞു കൊണ്ട് അവൾ ഉത്തരവിട്ടു. ടീവീ ഓൺ ആക്കി അവൾ ഇരുന്നതും അമ്മ ഗീതയുടെ കൈ നീട്ടി ഒരു അടി.
എണീക്ക്… ഒരു നൂറു വട്ടം ഞാൻ പറഞ്ഞിട്ടുണ്ട്. വന്ന ഉടനെ ബാഗും എറിഞ്ഞു ഇങ്ങനെ ടീവീ യുടെ മുന്നിലിരിക്കരുത് എന്ന്. പോയി തുണി മാറിയിട്ട് വാ..
അമ്മ പോയി തുണി എടുത്തോണ്ട് വാ. ഞാൻ ഇവിടുന്ന് മാറാം…
അയ്യേ.. ഹാളിൽ ഇരുന്നോ.. നിനക്ക് നാണം ഇല്ലേ പെണ്ണേ..
ഇല്ല.. അത് അമ്മയ്ക്ക് അറിയില്ലേ… പോടീ.. വയസ് 19 ആയി. ഒന്നാമതേ എന്റെയും നിന്റെ അച്ഛന്റെയും വീട്ടിൽ പരാതിയാ, ഞാൻ നിന്നെ കൊഞ്ചിച്ചു വളർത്തി ഇങ്ങനെയാക്കി എന്ന്. ഒന്നേ ഒള്ളു എന്ന് വെച്ചു ഞങ്ങൾ അങ്ങ് ലാളിച്ചു പോയി..
ഓ പിന്നെ. ഒന്ന് മാത്രം മതി എന്ന് ഞാൻ ആണോ തീരുമാനിച്ചത്. ഒന്ന് കൂടി നോക്കാഞ്ഞത് എന്താ…
എന്താ നീ പറഞ്ഞത്..
ഒന്നും പറഞ്ഞില്ല എന്റെ അമ്മേ… ഹോ, അവൾ ബാഗുമെടുത്തോണ്ട് മുറിയിലേക്ക് പോയി. ഗീത ചായ ഇടുന്ന തിരക്കിലേക്ക് ചെന്നു..
പഞ്ചാര തീർന്നു. അത് വാങ്ങണം. അമ്മേ… ദേ, ഫോൺ അടിക്കുന്നു. അമ്മ എന്താ ഇത് എന്റെ മുറിയിൽ വെച്ചത്.
ഓ…ഞാൻ നിന്റെ മുറി വൃത്തിയാക്കിയപ്പോൾ ഫോൺ അവിടെ വെച്ചതാ. നീ ആ ഫോൺ കൊണ്ട് അടുക്കളയിലേക്ക് വാ..
ഞാൻ ഇങ്ങനെ വരണോ… ഇങ്ങോട്ട് വാ. ഞാൻ ചായ എടുക്കുവാ.. മുറി തുറന്ന് വൈശാഖി വന്നു ഫോൺ കൈമാറി.പരിചയമില്ലാത്ത നമ്പർ ആണെല്ലോ
ആരാ.. ഞാനാ ചേച്ചി.. ബിന്ദു.. കോളേജിലെ ചേച്ചിയുടെ ജൂനിയർ.
എടീ നീയോ…എത്ര നാളായി നിന്റെ ശബ്ദം കേട്ടിട്ട്.. മ്മ്മ്മ്.. ചേച്ചി ഞാൻ വിളിച്ചത് ഞാൻ നാരങ്ങാനം സ്കൂളിലേക്ക് വരുവാ. ടീച്ചർ ആയിട്ട് ഇനി അവിടാ. ചോദിച്ചു വാങ്ങിച്ച സ്ഥലമാറ്റം.