മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 3 [Smitha]

Posted by

മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 3

Mazhavillil Ninnu Parannirangiya Nakshathram Part 3 | Author : Smitha

[ Previous Part ] [ www.kkstories.com ]


 

മഴവില്ലില്‍ നിന്നും പറന്നിറങ്ങിയ നക്ഷത്രം – മൂന്ന്‍

“എവിടെ നമ്മുടെ പുതിയ ആള്‍?”

ജഗദീഷ് ആരാഞ്ഞു.

“അവന്‍ വരാന്‍ സമയമാകുന്നതെയുള്ളൂ,”

വാച്ച് നോക്കി എറിക് പറഞ്ഞു. നിലാവ് ശരിക്കും കനത്ത് തുടങ്ങിയിരുന്നു. പടിഞ്ഞാറ്, ചക്രവാളം നിറയെ ചുവന്ന മേഘങ്ങള്‍ നിറഞ്ഞു. ജാക്വിസ് കാര്‍ട്ടിയര്‍ പര്‍വ്വതത്തിന് മേല്‍ നിലാവ് സാന്ദ്രമായി.

“ബിയര്‍ തീര്‍ന്നോ…?”

സാന്ദ്ര ചോദിച്ചു.

“എപ്പഴേ തീര്‍ന്നു…”

എറിക് അവളോട്‌ അനിഷ്ടത്തോടെ പറഞ്ഞു.

“ശ്യെ! അപ്പോള്‍ നീ എത്രണ്ണമാ വാങ്ങിയെ?”

“ആള്‍ക്ക് രണ്ടെണ്ണം…അതല്ലേ പതിവ്?”

എറിക്കിന്‍റെ ശബ്ദത്തില്‍ അനിഷ്ടം കൂടി. “മൈര്…”

സാന്ദ്ര എറിക്കിന്‍റെ കോളറില്‍ പിടിച്ചു.

“ഇപ്പം പോയി വാങ്ങിയിട്ട് വാ, എനിക്ക് ഒരെണ്ണം കൂടി വേണം…”

“എടാ ഫിലിപ്പെ, നീയൊന്ന് ഇവളെ പറഞ്ഞു മനസ്സിലാക്ക്…മൂന്ന്‍ ബിയര്‍ ഒക്കെ തട്ടിയിട്ട് വീട്ടിലേക്ക് കേറി ചെന്നാ ഇവള്‍ടെ അപ്പന്‍ നമ്മളെ എല്ലാരേം കൊമ്പേല്‍ കോര്‍ക്കും….”

“മതീടീ….”

ഫിലിപ്പ് അവളോട്‌ അധികാരം സ്ഫുരിക്കുന്ന സ്വരത്തില്‍ പറഞ്ഞു.

“ശ്യോ! എന്തൊരു കഷ്ടമാ ഇത്…ഇതെന്താ റേഷനിങ്ങോ?”

ഫിലിപ്പ് അപ്പോള്‍ നെവിലിനെ നോക്കി.

“സാന്ദ്രെ….”

നെവില്‍ അവളുടെ തോളില്‍ പിടിച്ചു. അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കി.

“എന്താ?”

“മതി മോളെ….”

അവളുടെ തലമുടി മാടിയൊതുക്കി അവന്‍ ശാന്തമായ സ്വരത്തില്‍ പറഞ്ഞു.

“രണ്ടെണ്ണം മതി…ഞാനും രണ്ടെണ്ണമല്ലേ കഴിച്ചുള്ളൂ…?”

സാന്ദ്ര രണ്ട് നിമിഷമെങ്കിലും അവന്‍റെ കണ്ണുകളിലേക്ക് നോക്കി നിന്നു.

“ശരി…”

അവള്‍ പുഞ്ചിരിച്ചു.

“നീ പറഞ്ഞത് കൊണ്ട്…നീ പറഞ്ഞത് കൊണ്ട് മാത്രം ഞാന്‍ സമ്മതിച്ചു…”

“ഓഹോ…ഓഹോഹോ…!!”

കൂട്ടുകാര്‍ ഉച്ചത്തില്‍ ആരവം മുഴക്കി.

സ്വിക്കോയാ മരങ്ങള്‍ കാറ്റില്‍ ഉലയാന്‍ തുടങ്ങി. വിസ്കോണ്‍സിന്‍ ക്ലബ്ബില്‍ നിന്ന് ഡ്രമ്മിന്റെ ചടുലമായ താളങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്നു ഗിറ്റാറില്‍ ശ്രുതിഭംഗമില്ലാത്ത മോഹിപ്പിക്കുന്ന ഒരീണവും….

Leave a Reply

Your email address will not be published. Required fields are marked *