“എടാ ഒന്ന് കൂടി ഒന്നാലോചിക്ക്…”
സാന്ദ്ര ഫിലിപ്പിനോട് പറഞ്ഞു. അവന്‍ എന്താണ് കാര്യം എന്ന അര്‍ത്ഥത്തില്‍ അവളെ നോക്കി. മറ്റുള്ളവരും അവളെ നോക്കി.
“ഇവള്‍ ഇതെന്ത് കാര്യമാ ഈ പറയുന്നേ?”
ഫിലിപ്പ് മറ്റുള്ളവരെ നോക്കി ചോദിച്ചു.
“ഒരുത്തന്‍ നമ്മടെ കമ്പനീല്‍ ചേരാന്‍ ട്രൈ ചെയ്യാന്‍ തൊടങ്ങീട്ട് കുറച്ചു നാളായില്ലേ? ഓരോരോ രീതിയില്‍ നമ്മള്‍ അവനെ ഇട്ട് കളിപ്പിക്കുവല്ലേ? ഇന്നല്ലേ ലാസ്റ്റ് ഐറ്റം? അവനിപ്പം വരില്ലേ?”
സാന്ദ്ര പറഞ്ഞു.
“അവനെ ഇനിയും പൊട്ടന്‍ കളിപ്പിക്കണോ?”
അവള്‍ ദയനീയമായ ഭാവത്തോടെ കൂട്ടുകാരെ നോക്കി.
“ഇതില്‍ നമ്മള്‍ ആരെയും ഫോഴ്സ് ചെയ്യുന്നില്ലല്ലോ സാന്ദ്രാ,”
നെവില്‍ അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
“നമ്മുടെ കമ്പനിയില്‍ ചേര്‍ന്നേ മതിയാവൂ എന്ന് അവനല്ലേ നിര്‍ബന്ധം. അങ്ങനെ നിര്‍ബന്ധം പറഞ്ഞപ്പോള്‍ നമ്മള്‍ കൊറേ കണ്ടീഷന്‍സ് വെച്ചു, നമുക്ക് ട്രീറ്റ് ചെയ്യുന്നത് അടക്കം….ഇന്നിപ്പം ലാസ്റ്റ് ആണ്… ലാസ്റ്റ് ആയിട്ട് നമ്മള്‍ അവനെ ഒന്ന് കുഞ്ഞുത് ആയി കളിപ്പിക്കുന്നു… ആ ബില്‍ഡിങ്ങിന്‍റെ മണ്ടേന്ന് ഈ ലേക്കിലെക്ക് ചാടണം എന്ന്. അവനത് സമ്മതിച്ചു…അല്ലാതെ ആരാ അവനെ ഫോഴ്സ് ചെയ്തെ?”
“എന്തുവാ കക്ഷീടെ പേര്? ഞാനതങ്ങ് മറന്നു പോയി,”
രവീണ കൂട്ടുകാരോട് ചോദിച്ചു.
“ദിലീപ്..ദിലീപ് ദാമോദരന്‍,”
ഫിലിപ്പ് പറഞ്ഞു.
“ടോപ്പ് ഗണ്‍ ആണ് അവന്‍റെ അച്ഛന്‍, റെക്സ് ഹോട്ടല്‍ ഉടമ…”
അപ്പോഴേക്കും ഒരു വാഹനത്തിന്‍റെ ഇരമ്പല്‍ കേട്ടുതുടങ്ങി.
“പറഞ്ഞപ്പോഴേക്കും കക്ഷി ഇങ്ങെത്തിയല്ലോ…”
രവീണ അവരെ സമീപിക്കുന്ന കാറിന്‍റെ നേരെ തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു. നിലാവ് അപ്പോഴേക്കും കനത്ത് വരാന്‍ തുടങ്ങിയിരുന്നു. വിസ്കോണ്‍സിന്‍ ക്ലബ്ബില്‍ നിന്ന് ആരവം പിന്‍വാങ്ങി. ജസ്റ്റിന്‍ ബിബര്‍ ഇപ്പോഴും പാടിക്കൊണ്ടിരിക്കുന്നു.
“തണുക്കാന്‍ തുടങ്ങി ഇല്ലേ?”
ബിയര്‍ ബോട്ടില്‍ സമീപത്ത് വെച്ചിരുന്ന വേസ്റ്റ് ബിന്നില്‍ ഇട്ട് സാന്ദ്ര പറഞ്ഞു.
അപ്പോള്‍ അവിടേക്ക് ഒരു കടും നീല ടൊയോട്ട സാവധാനം വന്നു നിന്നു. അതില്‍ നിന്ന് സമപ്രായത്തിലുള്ള, സുമുഖനായ ഒരു യുവാവിറങ്ങി. അവരുടെ നേരെ നോക്കി കൈ വീശി.
അവന്‍ നീല ജാക്കറ്റും അടിയില്‍ ചുവന്ന ടീ ഷര്‍ട്ടും പിന്നെ കറുത്ത ജീന്‍സും ധരിച്ചിരുന്നു. നല്ല വിടര്‍ന്ന കണ്ണുകള്‍. പ്രസന്നമായ മുഖം.