“ഹായ്…”
അവന്‍ അവരെ നോക്കി അഭിവാദ്യം ചെയ്തു.
അവരും അവനെ നോക്കി കൈ ഉയര്‍ത്തി. ഫിലിപ്പും എറിക്കും പരസ്പ്പരം നോക്കി ഒരു പരിഹാസച്ചിരി ചിരിച്ചു. സാന്ദ്ര നെവിലിനെ ദയനീയമായി നോക്കി. അവന്‍ അവളെ ആശ്വസിപ്പിക്കുന്നത് പോലെ കണ്ണടച്ച് കാണിച്ചു.
“ഇറ്റ്സ് ജസ്റ്റ് എ ഫണ്‍”
അവളുടെ കാതോരം ചുണ്ടുകള്‍ അടുപ്പിച്ച് അവന്‍ മന്ത്രിച്ചു.
“ഓക്കേ, ദിലീപ്…”
ഫിലിപ്പ് അവന്‍റെ തോളില്‍ കൈയ്യിട്ട് തന്നോട് ചേര്‍ത്ത് നിര്‍ത്തി.
“കുറച്ചു ചോദ്യങ്ങള്‍…”
“ഓക്കേ, ചോദിക്കാമല്ലോ…”
അവന്‍ വിനയത്തോടെ മറുപടി പറഞ്ഞു.
“വളരെ മോശം റെപ്പ്യൂട്ടേഷനുള്ള ഒരു ഗ്രൂപ്പാണ് ഞങ്ങളുടെ…അതുകൊണ്ടാണ് ഈ ചോദ്യം…എന്താ ഞങ്ങടെ കൂടെ കൂടാന്‍ ദിലീപ് ഇത്രേം ആഗ്രഹിക്കുന്നത്?”
“റ്റു ബി ഫ്രാങ്ക്…”
ദിലീപ് പറഞ്ഞു.
“ആ ബാഡ് റെപ്പ്യൂട്ടേഷനാണ് മെയിന്‍ അട്രാക്ഷന്‍…ടോപ്പെസ്റ്റ് എലീറ്റ് ക്ലാസ് എന്ന പേരുണ്ട് നിങ്ങള്‍ക്ക് …അതുകൊണ്ട് സ്കൂളില്‍ നിങ്ങള്‍ക്ക് ഭയങ്കര ഡോമിനന്‍സ് ഉണ്ട്… ആരും നിങ്ങളെ മെക്കിട്ടു കേറാന്‍ വരുന്നില്ല…ആരും നിങ്ങള് പറയുന്നതിനപ്പുറം ചെയ്യുന്നില്ല….”
“വന്ന്‍ വന്ന്‍ ഞങ്ങളെ ഒരു ബാന്‍ഡിറ്റ് ഗ്യാങ്ങ് ഒന്നുമാക്കരുത്…”
എറിക്ക് ഇഷ്ട്ടപ്പെടാത്തത് പോലെ പറഞ്ഞു.
“അണ്‍ലോഫുള്‍ ആയി ഞങ്ങള്‍ ഒന്നും സ്കൂളില്‍ ചെയ്തിട്ടില്ല…ഉണ്ടോ? അങ്ങനെ എന്തെങ്കിലും കേട്ടിട്ടുണ്ടോ?”
“ഇല്ല, അങ്ങനെയൊന്നുമില്ല…”
ക്ഷമാപണം നിറഞ്ഞ സ്വരത്തില്‍ ദിലീപ് പറഞ്ഞു.
“സ്കൂളിലെ മറ്റ് കുട്ടികള്‍ നിങ്ങള്‍ക്ക് റെസ്പെക്റ്റ് തരുന്നുണ്ട്…നമ്മുടെ സ്കൂളില്‍ നിങ്ങള്‍ മാത്രമാണ് ബാറില്‍ ഒക്കെ ഇരുന്ന് ബിയറും ഷാമ്പെയിനും ഒക്കെ കഴിക്കാന്‍ ധൈര്യം കാണിച്ചിട്ടുള്ളത്…ബിയറൊക്കെ കുടിച്ചിട്ടുള്ളവര്‍ ഉണ്ടെങ്കിലും പരസ്യമായി ആല്‍ക്കഹോള്‍ ഒക്കെ കഴിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെടുമ്പോള്‍, യൂ നോ, നിങ്ങളോട് ഭയങ്കര ഇഷ്ടമൊക്കെ മറ്റു സ്റ്റുഡെന്‍സിന് തോന്നില്ലേ? എനിക്ക് തോന്നി..അതുകൊണ്ടാണ് എന്ത് ചെയ്തിട്ടാണെങ്കിലും എനിക്ക് നിങ്ങടെ കൂടെ കൂട്ട് കൂടണമെന്ന് വെച്ചത്…”
“ഓക്കേ…”
ഫിലിപ്പ് ഏറിക്കിനെ നോക്കി പരിഹാസപൂര്‍വ്വം ചിരിച്ചുകൊണ്ട് വീണ്ടും ദിലീപിന്‍റെ തോളില്‍ കയ്യിട്ടു.
“കണ്ടീഷന്‍ ഓര്‍മ്മയുണ്ടല്ലോ…?”
“ഉണ്ട്, ഫിലിപ്പ്…”
ദിലീപ് പറഞ്ഞു.
“നെവിലും ഞാനും ആ ബില്‍ഡിങ്ങിന്റെ മുകളില്‍ കയറണം…”
തടാക തീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കെട്ടിടം ചൂണ്ടി ദിലീപ് പറഞ്ഞു. അവരതിന്റെ നേര്‍ക്കാണ് നടന്നുകൊണ്ടിരുന്നത്.