ഇത്ത 15 [Sainu]

Posted by

എന്നാലേ വേഗം വാ.. എന്നിട്ട് രണ്ട് പേരും കൂടി എന്തെങ്കിലും ഒന്ന് തീരുമാനിക്ക്..

ഞാനിപ്പോ എത്താം..

എന്ന് പറഞ്ഞോണ്ട് ഞാൻ വണ്ടിയെടുത്തു നേരെ വീട്ടിലേക്കു വിട്ടു…

വീട്ടിലെത്തിയതും നേരെ ഞാൻ ഇത്തയുടെ അടുത്തേക്കാണ് പോയത്.

ഞാൻ ഇത്തയെ നോക്കി ചിരിച്ചോണ്ട് നിന്നു.

അത് കണ്ട ഷമി നിനക്ക് വിശ്വാസം ആയില്ലേ സൈനു.

എന്ത്.

അല്ല നിന്റെ ചിരി കണ്ടിട്ട് വിശ്വാസം ആയില്ല എന്ന് തോന്നുന്നു.

എന്റെ ഷമി നീ വിഷമിക്കേണ്ട എല്ലാത്തിനും പരിഹാരം ഉണ്ട് അല്ലെ ഇത്ത എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ അടുത്തേക്ക് ഇരുന്നു.

ഇത്ത എന്നെ നോക്കി.

സന്തോഷിക്കണ്ട നിമിഷങ്ങൾ അല്ലെ ഇത്ത പിന്നെ എന്തിനാ വിഷമിക്കുന്നെ..

സൈനു നീ കാര്യമായിട്ടാണോ പറയുന്നേ എന്ന് ചോദിച്ചോണ്ട് ഷമി ഞങ്ങളുടെ അടുത്തേക്ക് വന്നു.

എന്റെ ഷമി നീ ഇതിനെക്കുറിച്ചു ആലോചിച്ചു നീ വിഷമിക്കേണ്ട..

എന്റെ പെണ്ണിനെ മറ്റുള്ളവരുടെ ഇടയിൽ അപമാനിക്കാൻ എനിക്കാകുമോ അതുകൊണ്ട് ഞാനൊരു തീരുമാനം എടുത്തിട്ടാണ് വന്നേ.

എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ കൈ പിടിച്ചു.

ഇത്ത ഇരുന്നു കൊണ്ട് എന്റെ മേലേക്ക് ചാഞ്ഞു…

എന്നാലേ ഇങ്ങിനെ വിഷമിച്ചിരിക്കാതെ ഒന്ന് ചിരി എന്റെ ഇത്ത. എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ നെറ്റിയിൽ ഉമ്മവെച്ചു.

 

അതിന്നു ശേഷമാണ് ഇത്തയുടെ മുഖം ഒന്ന് തെളിഞ്ഞത്..

വരേണ്ടവർ വന്നു അടുത്തിരുന്നപ്പോയെക്കും സമാധാനമായല്ലോ എന്ന് പറഞ്ഞു ഷമി ഇത്തയെ കളിയാക്കി കൊണ്ടിരുന്നു..

എന്റെ സൈനു കുറച്ചു മുന്നേ നീ ഈ മുഖം ഒന്ന് കാണേണ്ടതായിരുന്നു..

ഇപ്പോ കണ്ടില്ലേ കള്ളി ചിരിച്ചോണ്ട് ഇരിക്കുന്നെ..

ഞാൻ ആകെ പേടിച്ചു പോയി.

നീ വന്ന പിറക എനിക്കൊരു സമാധാനം കിട്ടിയത്.

ഇനി ഞാൻ തായേക്ക് പോകട്ടെ ഉമ്മയും അവളും തിരയുന്നുണ്ടാകും അടുക്കളയിലെ ജോലി ഒന്നും തീർന്നിട്ടില്ല..

ഹ്മ് ആയിക്കോട്ടെ.

എന്നാലേ ഇനി രണ്ടും കൂടെ കിടന്നു മറിയാൻ നിൽക്കേണ്ട കേട്ടോ വേഗം ഇതിനുള്ള പോം വഴി നോക്കിയാട്ടെ..

എന്ന് പറഞ്ഞോണ്ട് അവൾ താഴേക്കു പോയി.

ഞാൻ ഇത്തയുടെ മടിയിൽ തല ചായ്ച്ചു കിടന്നു കൊണ്ട്.

Leave a Reply

Your email address will not be published. Required fields are marked *