അഖിലയാണെങ്കില്‍ എന്നോടും സ്‌നേഹയോടും വരാന്‍ പറഞ്ഞു കൂടെ വിദ്യയും ഉണ്ടാകുമെന്നു പറഞ്ഞു. ഞങ്ങള്‍ക്ക് സന്തോഷമായി. ഇന്നാണെങ്കില്‍ ബുധന്‍ ആയേയുള്ളൂ അങ്ങനെ ശനിയാഴ്ചയാകാനുള്ള കാത്തിരിപ്പായി ഞങ്ങളുടെ മനസ്സ് നിറയെ.
ഞാനും സ്‌നേഹയും നേരത്തെ വീട്ടില്‍ പറഞ്ഞ് അനുവാദം വാങ്ങിയിരുന്നു. ശനിയാഴ്ച അഖിലയുടെ വീട്ടില്‍ പോകാന്‍.
ശനിയാഴ്ച രാവിലെ എണീറ്റ് പ്രഭാത പരിപാടികള്‍ കഴിഞ്ഞ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ എന്നോട് അമ്മ പറഞ്ഞു രാവിലെ തന്നെ പോയിട്ട് വൈകുന്നേരം അധികം താമസിക്കാതെ വന്നേക്കണം കേട്ടല്ലോ?
ആ ശരി ഞാനും സ്‌നേഹയും വേഗം വന്നേക്കാം.
കാപ്പികുടിച്ചിട്ട് പോകാന്‍ ഡ്രസ്സ് മാറാന്‍ മുറിയിലേക്ക് പോയപ്പോള്‍ എന്നോട് അമ്മപറഞ്ഞു കുളിച്ചിട്ട് പോടീ ! മടിച്ചിക്കോത അല്ലെങ്കില്‍ തന്നെ ഒരു വീട്ടിലേക്ക് ചെല്ലുന്നതല്ലേ. പോയി കുളിക്കെടി അമ്മ ശകാരത്തോടെ പറഞ്ഞു.
ഓ ! ഞാന്‍ കുളിച്ചില്ലെങ്കില്‍ എന്നെ വീട്ടില്‍ കേറ്റില്ലെ ! അമ്മയുടെ അടുത്ത വാക്ക് വരുന്നതിനുമുന്നേ ഞാന്‍ പറഞ്ഞു ഞാന്‍ കുളിച്ചോളുമെന്ന്. പറഞ്ഞു പോയി കുളിച്ചു നല്ല ഡ്രസ്സ് ഇട്ടു മുടിയെല്ലാം ചീകിഒതുക്കി. എന്നിട്ട് കൊണ്ടുപോകാനുള്ള ബുക്ക് ഇന്നലെ തന്നെയെടുത്തു വച്ചിരുന്നു. അതു എടുത്ത് പോകുവാ എന്നു പറഞ്ഞ് ഞാന്‍ പുറത്തേക്ക് ഇറങ്ങി.
വൈകുന്നരം താമസിക്കാതെ വേഗം എത്തമെന്ന് അമ്മപറഞ്ഞുകൊണ്ട് അടുക്കളയില്‍ നിന്നും വീടിന്റെ പുറത്തേക്ക് വന്നു ഞാന്‍ ഇറങ്ങിയപ്പോള്‍ അമ്മ വാതിലടച്ച് അകത്തേക്ക് പോയി.
എന്റെ മനസ്സില്‍ ഒരു തരിപ്പായിരുന്നു. ഞാന്‍ വേഗം സ്‌നേഹയുടെ വീട്ടില്‍ എത്തി. സ്‌നേഹ ഞാന്‍ വരുന്നതും കാത്തിരിപ്പായിരുന്നു. ഞങ്ങള്‍ പോകന്‍ ഇറങ്ങിയപ്പോള്‍ അവളുടെ അമ്മ 100 രൂപയുമായി വന്നു. ഒട്ടോപിടിച്ച് പൊയ്‌ക്കോ എന്നു പറഞ്ഞു ഞാന്‍ പറഞ്ഞു എനിക്ക് വീട്ടില്‍ നിന്ന് തന്നായിരുന്നു. അതുകൊണ്ട് വേണ്ട അമ്മേ എന്ന് ഞാന്‍ സ്‌നേഹയുടെ അമ്മയോട് പറഞ്ഞു.
ഞങ്ങള്‍ വേഗം നടന്നു ഓട്ടോ സാറ്റാന്റിലേക്ക്. അവിടുന്ന് ഓട്ടോ വിളിച്ച് അഖിലയുടെ വീട്ടിലേക്ക് പോയി. അഖിലയുടെ വീട്ടില്‍ എത്തി ഞങ്ങള്‍ ഇറങ്ങി പണം കൊടുത്തു വന്ന ഓട്ടോ തിരിച്ചു പോയി. ഞങ്ങള്‍ വിട്ടിലെത്തി കോളിംഗ് ബെല്‍ അടിച്ചപ്പോഴേക്കും നളിനി വന്ന് വാതില്‍ തുറന്നു.