രാവ്
Raavu | Author : Achillies
പ്രിയപ്പെട്ട ഒരു ദിവസത്തി വേണ്ടി എഴുതി തുടങ്ങിയ കഥയാണ്…
ഇപ്പോൾ ആ ദിവസത്തിന് ഇനി മുന്നോട്ടു അർത്ഥം ഉണ്ടോ എന്നറിയില്ല,
എങ്കിലും ഈ ദിവസം എനിക്ക് പ്രിയപ്പെട്ടതായതുകൊണ്ടു ഈ കഥ സമർപ്പിക്കുന്നു.
ലൗ സ്റ്റോറി ആയതുകൊണ്ട് തന്നെ ഇറോട്ടിക് സീനുകൾ കഥയിൽ ആവശ്യമുള്ളപ്പോൾ മാത്രമേ സംഭവിക്കൂ. നിരാശരാകുന്നവരോട് ക്ഷെമ ചോദിക്കുന്നു.
തെറ്റുകൾ പറഞ്ഞു തരാനും കൂടെ ഉണ്ടാവണം…
സ്നേഹപൂർവ്വം…❤️❤️❤️
“സെയിന്റ് ആൻസ് കോളേജ് 2022 കോളേജ് ഇലക്ഷനിൽ ഇരുപതിൽ പതിനഞ്ചു സീറ്റോടെ ജോയൽ ജോർജ്ന്റെ പാനൽ വിജയിച്ചതായി പ്രഖ്യാപിക്കുന്നു.”
പ്രഖ്യാപനം മൈക്കിലൂടെ കോളേജിന്റെ ഇടനാഴിയിലും ഗ്രൗണ്ടിലും ഒഴിഞ്ഞ ക്ലാസ്‌റൂമിലും കോണ്ഫറൻസ് ഹാളിലും മുഴങ്ങി കേൾക്കുന്നുണ്ട് കോളേജിന്റെ നടുമുറ്റത് തിങ്ങിക്കൂടിയ വിദ്യാർഥികളുടെ ആർപ്പ് വിളികൊണ്ടു ബാക്കി മുഴക്കം പതുങ്ങിത്തുടങ്ങുന്നുണ്ട്. മുദ്രവാക്യത്തിനിടയിലും ജയിച്ച സ്ഥാനാർത്ഥികളുടെ പേരുകൾ ഉയർന്നു എനിക്ക് കേൾക്കാൻ കഴിഞ്ഞു.
“വൈസ് ചെയർപേഴ്സൻ ആരതി വിജയൻ…
ജനറൽ സെക്രട്ടറി ഋതിൻ രാജീവ്…
ആർട്‌സ് ക്ലബ്ബ് സെക്രെട്ടറി കാൽവിൻ ആഗ്നസ്…
യൂ യൂ സി അശ്വിൻ കുമാർ
യൂ യൂ സി ജ്യോതിഷ് ശിവ.”
“ഡി ഞാൻ ജയിച്ചു….നീ കേട്ടോ…”
മൂന്നാം നിലയിലെ ഇടനാഴിയിലൂടെ എന്റെ കയ്യും വലിച്ചുകൊണ്ട് ഓടുന്ന എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ ക്ലാസ്സ്മേറ്റ്
അങ്കിതയുടെ കയ്യിൽ നിന്ന് കൈ വിടുവിച്ചു ഞാൻ സന്തോഷത്തോടെ പറഞ്ഞു.
“ഒന്നു പോടാ പൊട്ടാ….നീയും ജോയലും നിന്നപ്പോഴേ ആ രണ്ടു സീറ്റും പോയെന്ന് എതിർ പാനൽ പോലും സമ്മതിച്ചതാ, അതറിയാത്തത് ഇവിടെ നീ മാത്രേ ഉണ്ടാവുള്ളൂ…ഇങ്ങോട്ട് വാ ചെക്കാ…”
ഉടുത്തിരുന്ന സാരി വലിച്ചു പിടിച്ചു വീണ്ടും എന്റെ കയ്യിൽ മുറുക്കി പിടിച്ചു എന്നെയും കൊണ്ടു ഓടുന്ന അങ്കിയെ നോക്കി ഞാൻ പിറകെ ഓടി.
പെണ്ണ് കഷ്ടപ്പെട്ടു വാരി ചുറ്റി ഉടുത്ത സാരി ഒക്കെ ഓടി ഉലഞ്ഞിട്ടുണ്ട്,
വിയർത്തു കയ്യും കഴുത്തും ബ്ലൗസും അവിടവിടെ നനഞ്ഞു കറുത്തു കിടപ്പുണ്ട്.