“എനിക്കെങ്ങും വയ്യ…അവളുമാരോട് ഇഷ്ടമല്ലെന്നു പറഞ്ഞേക്ക്…”
ഞാൻ പറഞ്ഞത് കേട്ടതും പെണ്ണിന്റെ മുഖം ഒന്നൂടെ തെളിഞ്ഞു.
“അതാ എനിക്കും പറയാനുള്ളേ ഇനി നിനക്ക് വരുന്ന പ്രപ്പോസലും പെണ്പിള്ളേരുടെ ഡയലോഗും ഒന്നും കേൾക്കാൻ എനിക്ക് വയ്യ….അതോണ്ട് ചോദിക്കുവാ, എന്നെ പ്രേമിക്കാൻ പറ്റുവോ നിനക്ക്, എന്നെ കെട്ടി പിള്ളേരുടെ തന്തയായി എന്നേം പിള്ളേരേം നോക്കി ജീവിക്കാൻ നിനക്ക് പറ്റുവോ ഇല്ലയോ എന്ന് എനിക്കിപ്പോ അറിയണം…”
ഒറ്റ സ്‌ട്രച്ചിൽ നെടുനീളൻ സിനിമ ഡയലോഗ് പോലെ വായിട്ടലച്ചു എന്നെ പ്രപ്പൊസ് ചെയ്തു നിന്നു കണ്ണടച്ചു നിന്നു കിതയ്ക്കുന്ന പെണ്ണിനെ കണ്ടു കിളിപോയി ഇരിക്കുവായിരുന്നു ഞാൻ,
സത്യം പറഞ്ഞാൽ ബെസ്റ് ഫ്രണ്ടായി കൂടെ കൊണ്ടു നടക്കുമ്പോഴും ഇവളോടുള്ള ഇഷ്ടം ഉള്ളിൽ ഒളിപ്പിച്ചു നടന്ന എന്നെ ഉലച്ചുകൊണ്ടാണ് പെണ്ണിന്റെ വാക്കുകൾ എന്നിൽ വീണത്,
സന്തോഷം നെഞ്ചു നിറഞ്ഞു പൊങ്ങിയെങ്കിലും ഉടനെ മനസ്സിലുള്ള അപകർഷതാ ബോധം നുരഞ്ഞു തുടങ്ങി.
“ഡി…അനാഥനായ…”
.”ശുഷ്….”
എന്റെ ചുണ്ടിൽ പെണ്ണിന്റെ വിരൽ വന്നു വീണു.
“എന്നെ നിനക്കിഷ്ടമാണോ എന്നെ ഞാൻ ചോദിച്ചുള്ളൂ….അതിന് നിനക്ക് പറയാനുള്ളത് ഇഷ്ടമാണ് എന്നോ ഇഷ്ടമല്ല എന്ന രണ്ടേ രണ്ടു വാക്കേ ഉള്ളൂ…ഇനി കാരണം പറയാനായി നിന്നെക്കുറിച്ചു എനിക്കറിയാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ നിനക്ക് പറയാം…”
അവളുടെ സ്വരത്തിന് മൂർച്ച കൂടി, അവൾക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒന്നാണ് ഞാൻ അനാഥനാണ് എന്നു പറയുന്നത്.
“എനിക്കും നിന്നെ ജീവനാടി പ്രാന്തി…”
പറഞ്ഞു തീർന്നതും പെണ്ണെന്റെ നെഞ്ചിലേക്ക് കയറി, എന്നെ ചുറ്റിപ്പിടിച്ചു എന്റെ കണ്ണിലേക്ക് നോക്കി.
“ശെരിക്കും….ലൗ യൂ ലൗ യൂ…ആണോ…”
കണ്ണിൽ കൊഞ്ചൽ നിറച്ചു പെണ്ണിന്റെ കൊതിപിടിച്ച ചോദ്യം.
“ശെരിക്കും…ഒരുപാട്…ഒത്തിരി ഇഷ്ടം….ഐ ലൗ യൂ…അങ്കി…”
“ഹൊ….എന്റെ ചെക്കാ ഇതൊന്നു കേൾക്കാൻ ഞാൻ കൊതിക്കാത്ത ദിവസങ്ങൾ ഇല്ല….എന്നെ നീ ഇട്ടു വെള്ളം കുടിപ്പിച്ചതിന് കണക്കുമില്ല…
ഇപ്പൊ നീ എന്റെയാണല്ലേ…”
എന്നെ ചുറ്റിവരിഞ്ഞു മാറിലെ ചെറിയ കരിക്കു എന്റെ നെഞ്ചിലേക്ക് അമർത്തി വെച്ചു പെണ്ണ് വീണ്ടും ചോദിച്ചു.
“അതേലോ…ഞാനിപ്പോ ഈ പെണ്ണിന്റെയാ…”
അവളുടെ അരയിലൂടെ കയ്യിട്ടു ഞാൻ പറഞ്ഞു.
സാരിക്കിടയിലൂടെ ബ്ലൗസിനും സാരിക്കും മറക്കാൻ കഴിയാത്ത നടുവിലെ പഞ്ഞി മാംസത്തിൽ എന്റെ കൈയ്യുരഞ്ഞപ്പോൾ അവളൊന്നു വിറയ്ക്കുന്നതും കവിളിൽ നാണം പൂക്കുന്നതും ഞാൻ കണ്ണ് നിറച്ചു കണ്ടു.