രാവ് [Achillies]

Posted by

“ഹോ….എന്തൊരു കിസ്സായിരുന്നെട ചെക്കാ…നിന്നെ പഠിപ്പിക്കേണ്ടി വരുമെന്ന ഞാൻ കരുതിയത് പക്ഷെ പോക്ക് കണ്ടിട്ട് നീ എന്നെ പഠിപ്പിക്കും എന്നാ തോന്നുന്നെ…”

ബെഞ്ചിലേക്കിരുന്ന എന്റെ മടിയിൽ എന്നെ കെട്ടിപ്പിടിച്ചു ഇരുന്നു പെണ്ണ് എന്റെ കവിളിൽ ഉമ്മ തന്നു കിതച്ചു.

ചാഞ്ഞപ്പോൾ വെളിവായ വിയർത്തു നനഞ്ഞ കഴുത്തു കണ്ട ഞാൻ അവിടെ മൂക്കുരച്ചു മണത്തു…എന്റെ പെണ്ണിന്റെ കൊതിപ്പിക്കുന്ന ചൂരു വലിച്ചു കയറ്റി പിന്നെ ചുണ്ട് കൊണ്ടൊന്നു അവളുടെ തുള്ളി വിയർപ്പ് ഒപ്പി.

“സ്സ്സ്….ഡാ തെമ്മാടി വേണ്ടാട്ടോ…

കൂടിപ്പോയാലെ അടുത്ത മാസം ആവുമ്പോൾ ഞാൻ വന്നു നിന്റെ കൂടെ താലിയും കെട്ടി നിക്കേണ്ടി വരും വിത് വയറ്റിലൊരു ട്രോഫിയും.…”

ഒന്നു പുളഞ്ഞു കുറുമ്പോടെ അവൾ പറഞ്ഞു.

“നീ പോര് പെണ്ണേ…ഞാൻ പൊന്നു പോലെ നോക്കിക്കോളാം…”

“അയ്യട….അതിനൊക്കെ സമയം ഉണ്ട്…ഇപ്പൊ ഇതൊക്കെ കൊണ്ടു മോൻ തൃപ്തിപ്പെട്ടാൽ മതി…പിന്നെ എന്റെ ചെക്കന്റെ കൊതി തീർക്കാൻ ഇടയ്ക്കൊക്കെ കുഞ്ഞു സഹായം ഞാൻ ചെയ്തുതരാം.. അതും വാങ്ങി അടങ്ങി ഒതുങ്ങി ഇരുന്നോണം കേട്ടോടാ തെണ്ടി ചെക്കാ…”

എന്റെ കവിളിലും ചുണ്ടിലും ഒന്നു കൂടെ മുത്തി ഇറങ്ങിയ പെണ്ണ് സാരി നേരെയിട്ടു തുടങ്ങി.

“നോക്കി വെള്ളമിറക്കാതെ ഒന്നു വന്നു സഹായിക്കെടാ തെണ്ടി…നിന്റെ കൊതി കൊണ്ടാ ഇതെടുത്തു വാരി ചുറ്റിയെ, ഇതും ഇട്ടോണ്ട് നടക്കുന്ന പാട് വല്ലോം നിനക്കറിയണോ…”

ഭർത്താവിനോട് പരാതി പറയുന്ന പോലെ ചിണുങ്ങുന്ന എന്റെ പ്രാന്തിപെണ്ണിനെ നോക്കി ഞാൻ ഇറങ്ങി സാരി പിടിച്ചും നേരേയാക്കിയും ഇട്ടു കൊടുത്തു.

“കുഴപ്പം ഒന്നുമല്ലല്ലോ…ok അല്ലെ…”

ചരിഞ്ഞും തിരിഞ്ഞും എന്നെ കാണിച്ചു അവൾ കുഴപ്പം ഒന്നുമില്ലെന്ന്‌ ഉറപ്പ് വരുത്തി.

“നിയുക്ത ആർട്‌സ് ക്ലബ്ബ് സെക്രെട്ടറി കാൽവിൻ ഈ കോളേജിന്റെയോ ജില്ലയുടെയോ പരിസരത്തു എവിടെയെങ്കിലും ഉണ്ടെങ്കിൽ ക്യാമ്പസിന്റെ മുൻപിലേക്ക് വരേണ്ടതാണ്…”

മൈക്കിലൂടെ ജോയലിന്റെ ഒച്ച കേട്ടതും ഞാൻ തലയിൽ കൈ വെച്ചു പോയി.

ഫോൺ എടുത്തു നോക്കുമ്പോൾ ഏഴെട്ടു മിസ് കാൾ.

“ഡി വേഗം വാ താഴേക്ക് പോവാം…ഇല്ലേൽ ഇന്ന് ആ തെണ്ടി എന്നെ കൊല്ലും…”

ഞാൻ അവളുടെ കൈ പിടിച്ചു ഓടാൻ തുടങ്ങിയതും അങ്കി പെട്ടെന്ന് നിന്നു.

Leave a Reply

Your email address will not be published. Required fields are marked *