ഒന്നുമില്ലേലും നിന്റെ ഉപ്പയുടെ സങ്കടം ഒന്നാലോചിച്ചു കൂടെ നിനക്ക്. അന്ന് അങ്ങിനെ പറഞ്ഞു വെങ്കിലും ഇപ്പോഴും അതെല്ലാം മനസ്സിൽ വെച്ചോണ്ടിരിക്കുകയാണോ നീ. നിന്റെ ഉപ്പയും ഉമ്മയും അതൊക്കെ മറന്നു അവർക്ക് ഇപ്പൊ നീ അടുത്തില്ലാത്ത സങ്കടമാ. എത്രമാത്രം നിന്നെ അവർ സ്നേഹിക്കുന്നുണ്ട് അത് നീ കണ്ടില്ല എന്ന് നടിക്കരുത് സൈനു. നീ തന്നേ ഒന്നാലോചിച്ചു നോക്ക്
നിന്റെ ഭാഗത്തല്ലേ തെറ്റ് മുഴുവൻ ക്ലാസ്സ് കഴിഞ്ഞു നീ വന്ന രാത്രി നീ ഉമ്മയോട് പോയി എനിക്ക്ഇത്തയെ കല്യാണം കഴിക്കണം എന്ന് പോയി പറയാൻ നിന്നതെന്തിനാ.
അപ്പൊ അങ്ങിനെ തോന്നി
എന്റെ ആഗ്രഹം ഞാൻ പറഞ്ഞു അത്രയല്ലേ ഉള്ളു.
അത്രയേ ഉള്ളുവെന്നോ
നിന്നെ ഓർത്തു ഒരുപാട് സ്വപ്‌നങ്ങൾ കണ്ടവരെ നിന്റെ ഉമ്മയും ഉപ്പയും.
നീ പെട്ടെന്നു ഇങ്ങിനെ ഒരാവശ്യവുമായി ചെല്ലുമ്പോൾ
ഏതൊരു രക്ഷിതാക്കളും ചെയ്യുന്നതല്ലേ അവരും ചെയ്ത്തൊള്ളൂ..
എന്നിട്ട് നീ അവരോടു ഈ ചെയ്യുന്നത് നന്ദി കേടല്ലേ.
ഇത്രയൊക്കെ ആയിട്ടും അവര് നിന്നെ കൈവിട്ടില്ലല്ലോ ദെ ഇപ്പൊ ഷമീയുടെ കാര്യം തന്നേ എടുത്തു നോക്ക്
ഹ്മ് അതൊക്കെ ശരിയാ അമീന എന്നാലും
ഒരേന്നാലും ഇല്ല
ഇതിപ്പോ എന്നെയാ അവരൊക്കെ നിന്റെ ബന്ധുക്കളൊക്കെ പഴി ചാരുന്നേ ഞാനാ നിന്നെ അങ്ങോട്ട് വിടാതെ എന്ന്..
അതിൽ നിനക്ക് എന്തെങ്കിലും ദേഷ്യമുണ്ടോ അമീന എന്നോട്.
ഏയ് അവരെ എല്ലാം എനിക്കറിയാവുന്നതല്ലേ.
നിന്നോട് ആണെങ്കിൽ എനിക്ക് എത്ര ശ്രമിച്ചാലും ദേഷ്യം വരികയും ഇല്ല.
ഹ്മ് അതുമതി. നിന്റെ വായയിൽ നിന്നും അത് മാത്രം കേട്ടാൽ മതി എനിക്ക്.
ഹ്മ് എന്നാൽ പോകാം എനിക്ക് ഓഫീസിൽ എത്തേണ്ടത നിനക്ക് പിന്നെ റൂമിൽ ഇങ്ങിനെ കിടന്നാൽ മതിയല്ലോ ഉണ്ടായിരുന്ന നല്ല ഒരു ജോലിയും കളഞ്ഞു കുളിച്ചേച്
ഇല്ലെടിഎല്ലാം ശരിയാകും നോക്കിക്കോ
എന്ന് പറഞ്ഞോണ്ട് ഞാൻ വണ്ടിയെടുത്തു.
ഹ്മ് എല്ലാം ശരിയായാൽ മതി
ഫ്ലാറ്റിലെത്തി അമീന മേലൊന്നു കഴുകട്ടെ സൈനു നീ ഇവിടെ ഇരി എന്നും പറഞ്ഞോണ്ട് അവൾ ബാത്‌റൂമിൽ കയറി.
കുറച്ചു നേരം ഞാൻ മൊബൈലിൽ നോക്കി യിരുന്നപ്പോയെക്കും അവൾ ഓഫീസിലേക്ക് പോകാനുള്ള ഒരുക്കത്തിൽ ഇറങ്ങിവന്നു.