അപ്പോയെക്കും ഉമ്മ വന്നു എന്നെ കെട്ടിപിടിച്ചോണ്ട് നീ എന്തിനാഞങ്ങളെ എല്ലാം വിട്ടു അവിടെ പോയി നിൽക്കുന്നെ ഇനി എങ്ങോട്ടും പോകേണ്ട എന്ന് പറഞ്ഞോണ്ട് ഉമ്മ കരയാൻ തുടങ്ങി.
അത് കണ്ടു ഉപ്പ അവനിനി ഇവിടെ ഇല്ലേ അതെല്ലാം നമുക്ക് ശരിയാക്കാം നീ അവന് കുറച്ചു സ്വസ്ഥത കിട്ടിക്കോട്ടേ എന്നിട്ട് എല്ലാം പറയാം.
നീ അകത്തോട്ടു പോയി വാ മോനെ
അപ്പോയെക്കും ഷമി അങ്ങോട്ടേക്ക് വന്നു കൊണ്ട്.
ആ സൈനു നീ വന്നോ ഞാൻ വിചാരിച്ചു നീ എന്റെ കല്യാണത്തിനും വരില്ലേ എന്ന്.
അതിനു ഞാൻ ചിരിച്ചോണ്ട് ആ വന്നില്ലേ ഷമി.ഇനി ഞാൻ വരാതിരുന്നിട്ടു നിന്റെ കല്യാണം നടക്കാതിരിക്കേണ്ട..
മോളെ നീ വല്ലതും കുടിക്കാണെടുത്തെ എന്ന് പറഞ്ഞോണ്ട് ഉപ്പ ഷമിയെ പറഞ്ഞു വിട്ടു..
.
ഞാൻ അമീനമോളെ കൊണ്ട് വിട്ടിട്ടു വരാം എന്ന് പറഞ്ഞോണ്ട് ഉപ്പ അമീനയെയും കൊണ്ട് പുറത്തേക്കു പോയി..
ഉമ്മയും ഞാനും മാത്രമായപ്പോൾ ഉമ്മ എന്റെ അരികിൽ വന്നൊണ്ട്
ഇരുന്നു
അപ്പോയെക്കും ഷമി വന്നു വെള്ളവുമായി. ഷമി മോൾ എവിടെ.
അവൾ സ്കൂളിൽ നഴ്സറിയിൽപോയി സൈനു.
അതെന്നുമുതൽ.
ഹോ നീ ഒന്ന് വിളിച്ചാലല്ലേ വിവരങ്ങൾ ഒക്കെ അറിയാൻ പറ്റു.
അതിപ്പോ രണ്ട് മാസത്തോളമായി.
ഈ വർഷം അഡ്മിഷൻ എടുത്തു.
കുറച്ചു കഴിഞ്ഞാൽ എത്തും.
അപ്പൊ കാണാം നിനക്ക്.
എങ്ങിനെ അവൾ പോകാറുണ്ടോ ആദ്യമൊക്കെ ഭയങ്കര മടിയായിരുന്നു ഇപ്പൊ കുഴപ്പം ഒന്നും ഇല്ല. ഇനി നിന്നെ കണ്ടാൽ എന്താ അവസ്ഥ എന്നറിയില്ല.
ഹ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ മുകളിലേക്കു കയറി.
അല്ല ഇത്ര നേരമായിട്ടും ഇത്തയെ പുറത്തേക്കു കണ്ടില്ലല്ലോ.
മുകളിൽ ഉണ്ട് കുളിക്കാൻ കയറിയതാ..
ഹോ അപ്പൊ പിന്നെ കുറച്ചു സമയമെടുക്കും അല്ലെ.
അതേ ഇന്ന് കുറച്ചു സമയം എടുക്കും.
അല്ല അടുത്ത ആഴ്ച നിന്റെ കല്യാണം ആയിട്ട് ഉപ്പയും ഉമ്മയും ഒന്നും വന്നില്ലേ.
ഉണ്ടായിരുന്നു ഇന്നലെ പോയെ ഉള്ളു വീടൊക്കെ ഒന്ന് പോയി നോക്കി ഇന്ന് വരാം എന്ന് പറഞ്ഞിട്ടുണ്ട്..
പിന്നെ ഉപ്പയുള്ളതാണ് സൂക്ഷിച്ചു കണ്ടുമൊക്കെ വേണേ.