എല്ലാത്തിനും ഞാനും ഉപ്പയും ഓടി നടന്നു കൂട്ടത്തിൽ ഇത്തയുടെ ഉപ്പയും.
സൈനു നിനക്ക് ആരൊക്കെ വിൽക്കണമോ അവരെയെല്ലാം വിളിച്ചോളണം കേട്ടോ നിന്റെ ഫ്രണ്ട്‌സ് എല്ലാവരോടും പറയണേ.
കുറെ പേരോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നാലും നീ പറയേണ്ടവരോടൊക്കെ ni തന്നേ പറയണമല്ലോ..
ഹ്മ് ഉപ്പ ഞാനും പറയുന്നുണ്ട്.
നമ്മുടെ വീട്ടിലെ ആദ്യത്തെ കല്യാണമല്ലേ അതാ.
ആരെയൊക്കെ വിട്ടു പോയിട്ടുണ്ടെന്നു അറിയില്ല.
അതെങ്ങിനെ ആയാലും ഉണ്ടാകും ഇക്ക ചിലപ്പോ ഉറ്റ സുഹൃത്തിനോട് പറഞ്ഞിട്ടുണ്ടാകില്ല _നമ്മൾ എന്ന് പറഞ്ഞോണ്ട് ഇത്തയുടെ ഉപ്പ ചിരിച്ചു.
എനിക്കറിയാവുന്നവരോടും എന്നെ അറിയാവുന്നവരോടും എല്ലാം ഞാനും പറഞ്ഞു..കഴിഞ്ഞു.
കല്യാണതിന്റെ തലേ ദിവസം ബന്ധുക്കൾ എല്ലാം വന്നു നിറഞ്ഞിട്ടുണ്ട് ഞാൻ ഇത്തയെയും കൂട്ടി ഉമ്മ അറിയാതെ പുറത്തൊന്നു കറങ്ങി ഇത്താക്ക് വേണ്ടതെല്ലാം വാങ്ങിച്ചു കൂട്ടത്തിൽ മോൾക്കും.
. എല്ലാം വാങ്ങിച്ചു വരുമ്പോ ഞാൻ ഇത്തയോട് ചെവിയിൽ പതുക്കെ പറഞ്ഞു ഇതുപോലൊരു ദിവസമല്ലേ ഇത്ത നമ്മൾ ആദ്യമായി കണ്ടത്.
അതേ അന്ന് തന്നേ നീ എന്നെ കീഴ്പ്പെടുത്തിയില്ലേ.
അതൊന്നും അങ്ങോട്ട് മനസ്സിൽ നിന്നും പോകുന്നില്ല ഇത്ത.
എനിക്കും അങ്ങിനെ തന്നേ ആണെടാ. .
എന്നാലും അന്നടിച്ച അടി ഇപ്പോഴും മറക്കാൻ കഴിയുന്നില്ല ഇത്ത.
അത് അന്ന് പെട്ടെന്ന് അങ്ങിനെ കാണിച്ചപ്പോയല്ലേ.
ഹ്മ് അതും ശരിയാ എന്നു പറഞ്ഞോണ്ട് ഇത്ത നമുക്കിന്നു എങ്ങോട്ടെങ്കിലും പോയാലോ.
വേണ്ട മോനെ നാളെ ഷമിയുടെ
കല്യാണമാ. വെറുതെ വേണ്ടാത്തത് ഒന്നും ചിന്തിക്കേണ്ട കേട്ടോ.
അല്ല ഞാനിപ്പോ പോകും എന്ന് കരുതിയോ അതിന്നു വേറെ ആളെ നോക്ക്. എന്ന് പറഞ്ഞോണ്ട് ഞാനും ഇത്തയെ നോക്കി
അതിനു നീ എന്നോടെന്തിനാ ദേഷ്യ പെടുന്നെ ഞാനാണോ പറഞ്ഞേ നീ തന്നേ പറഞ്ഞു കൊണ്ട്….
അല്ലേലും നിനക്കിപ്പോ നമ്മളെ ഒന്നും ആവിശ്യമില്ലല്ലോ പുതിയ ഒന്നിനെ കിട്ടാൻ പോകുന്ന സന്തോഷം അല്ലെടാ നിനക്ക്..
അതെങ്ങിനെ ഇത്ത അറിഞ്ഞു. ആരെയും അറിയിക്കരുതെന്നു പ്രത്യേകം ഞാനും പറഞ്ഞതാണല്ലോ.
അത് കെട്ട് ഇത്തയുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു…
എന്തോ ഒരു വാശിയോടെ ഇത്ത സൈനു പോകാം അവര് നമ്മളെ തിരയുന്നുണ്ടാകും എന്ന് പറഞ്ഞോണ്ട് വണ്ടിയിൽ കയറി.