ഇത്ത 16 [Sainu] [Climax]

Posted by

എന്താ ഉപ്പ.

എനിക്കൊരു കാര്യം അറിയണമെന്നുണ്ട്.

എന്താ ഉപ്പോ

ഒന്നുമില്ല ഇവന്നു പറ്റിയ ഒരു പെണ്ണ് കണ്ടെത്തേണ്ടേ മോളെ.

അത് കെട്ട് ഞാനും അവിടെ നിന്നും പോകാനായി എഴുനേറ്റു.

നീ എവിടെ പോകുകയാ മോനെ.

നിന്റെ കാര്യം തീരുമാനം എടുക്കണ്ടേ. അതിന്നു നീക്കൂടെ ഉണ്ടെങ്കിലല്ലേ നടക്കു.

ഇപ്പോ എന്തിനാ ഉപ്പ അതൊക്കെ എന്ന് പറഞ്ഞോണ്ട് ഞാനാ പോകാനായി വീണ്ടും നിവർന്നു.

അവിടെ ഇരിക്ക് എന്റെ മോൻ ഉപ്പ പറയുന്നത് കേട്ടിട്ട് നിന്റെ തീരുമാനം കൂടെ പറ.

മറ്റെല്ലാ കാര്യത്തിലും ഞാനും നിന്റെ കൂടെ അല്ലെ നിന്നിട്ടുള്ളു. പിന്നെന്തിനാ നീ പേടിക്കുന്നെ.

നിന്റെ ഇഷ്ടം എന്താണോ നിനക്ക് സന്തോഷം കിട്ടുന്നത് എന്താണോ അത് തന്നെയാ മോനെ ഞങ്ങളുടെയും സന്തോഷം മോള് പോയി ഇവന്റെ ഉമ്മയെ വിളിച്ചോണ്ട് വാ കൂടെ നീയും വരണം..

ഇത്ത പോയി ഉമ്മയെയും കൂട്ടി അങ്ങോട്ടേക്ക് വന്നു.

നിന്റെ അഭിപ്രായം എന്താ നമ്മുടെ മോന്റെ കാര്യത്തിൽ.

ഞാനെന്തു പറയാനാ ഇക്ക.എന്ന് പറഞ്ഞോണ്ട് ഉമ്മ എന്റെ അരികിലായി വന്നിരുന്നു ഇവന്റെ ഇഷ്ടം എന്താണോ അത് തന്നെയാ എന്റെയും ഇഷ്ടം.

എന്ന് പറഞ്ഞോണ്ട് ഉമ്മ എന്റെ തലയിൽ തലോടി..

എനിക്കെന്തു പറയണം എന്നറിയാതെ ഞാനും ഇത്തയും മുഖത്തോട് മുഖം നോക്കി നിന്നു..

ഞങ്ങൾക്ക് രണ്ടുപേർക്കും എന്താ ചെയ്യേണ്ടത് എന്നറിയാതെ ഇരുന്നു.

സന്തോഷം കാരണം എനിക്ക് ഒന്നും മിണ്ടാൻ കഴിയുന്നില്ല.

ഇത്ത എന്നെ നോക്കി തന്നേ നില്കുന്നു..

ഉമ്മ ഞങ്ങളെ രണ്ടുപേരെയും മാറി മാറി വീക്ഷിക്കുന്നുണ്ട്.

അതുകൊണ്ട് തന്നേ ഞാനാ മിണ്ടാതെ അങ്ങിനെ ഇരുന്നു.

എന്താ നിനക്ക് സന്തോഷം ആയോ സൈനു. എന്താ നീ ഒന്നും പറയാതെ നിൽകുന്നെ.

എന്ന് ചോദിച്ചോണ്ട് ഉപ്പ.

എന്റെ മോന്റെ സന്തോഷം തരുന്നത് എന്താണെന്നു കണ്ടെത്താൻ സാധിക്കാത്ത ഒരു ബാപ്പയാണ് ഞാനെന്നു കരുതിയോ..

എന്ന് ചോദിച്ചോണ്ട് ഉപ്പ എഴുനേറ്റു.

കൂടെ ഉമ്മയും മോനെ ഞങ്ങൾക്കും ഇവളെ വല്യ ഇഷ്ടമാണെടാ നീ കരുതിയോ ഇവളെ ഇഹറാമാല്ലാഞ്ഞിട്ടാണ് ഞങ്ങൾ കഴിഞ്ഞ ഒന്നരവർഷം ഇതിനു സമ്മതിക്കാത്തത് എന്ന്.

Leave a Reply

Your email address will not be published. Required fields are marked *