എന്നാലേ അങ്ങിനെയല്ല കേട്ടോ.
നിന്റെ സ്നേഹം യഥാർത്ഥമാണോ എന്നറിയാൻ വേണ്ടിയാ ഞാനും നിന്റെ ഉമ്മയും ഇത്രയും നാൾ നോക്കിനിന്നത്..
ഒന്നിൽ തന്നേ എന്റെ മോൾ കുറെ അനുഭവിച്ചതാ അതും എന്റെ തീരുമാനം ആയിരുന്നു.
ഇനി ഇവളുടെ ജീവിതം അങ്ങിനെ ആക്കാൻ ഞങ്ങൾക്ക് കഴിയില്ല.
നിന്നെ ഞങ്ങളൊന്നും പരീക്ഷിച്ചതാ.
എന്ന് പറഞ്ഞു ഉപ്പ നടക്കാൻ തുടങ്ങിയതും ഞാൻ ഉപ്പയെ കെട്ടിപിടിച്ചോണ്ട് കരയാൻ തുടങ്ങി.
എന്തിനാടാ ഇങ്ങിനെ കരയുന്നെ നീ സന്തോഷിക്കുക അല്ലെ വേണ്ടേ.
പിന്നെ അമീനമോളാ നിങ്ങടെ വിഷയം എല്ലാം ഞങ്ങളോട് പറഞ്ഞത്.. അവൾ എന്നെ വന്നു കണ്ടിരുന്നു.. നിങ്ങടെ എല്ലാ വിഷയവും അവൾ പറഞ്ഞു..ആണ് ഞാനറിഞ്ഞത്…
ഉപ്പയും ഉമ്മയും നടന്നു അകത്തു കയറിയതും ഞാൻ ഇത്തയെ നോക്കി.
ഇത്ത വാതിലിനരികിൽ നിന്നും എന്നെ തന്നേ നോക്കി കൊണ്ടിരുന്നു.
ഞാനാ വേഗം മുകളിലേക്കു പോയി ഫോണെടുത്തു കൊണ്ട് അമീനാക്ക് വിളിച്ചു. കുറെ താങ്ക്സ് പറഞ്ഞു.
എന്തിനാടാ എന്നോട് ഇത്ര താങ്ക്സ് പറയുന്നേ.
എന്തെന്നറിയില്ല അല്ലെ നിനക്ക്.
എന്നാലും ഇതൊന്നും നീ എന്നോട് പറഞ്ഞില്ലല്ലോ അമീന.
അതേ നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് പറഞ്ഞു പറയാതെ ഇരുന്നതാ..
ഇപ്പൊ സന്തോഷം ആയോ.
ഹ്മ് സന്തോഷം ആയെന്നോ. ഇപ്പൊ നീ അടുത്തുണ്ടായിരുന്നേൽ ഞാനാ കെട്ടിപിടിച്ചു മുത്തം നൽകിയേനെ.
അതിന്ന് ഇനി എന്തിനാ ഞാനും നിനക്ക് നിന്റെ ഇത്തയെ കിട്ടിയില്ലേ.
ഞാനെന്റെ ഇക്കയുടെ കൂടെ സമാധാനത്തോടെ ജീവിച്ചോട്ടെ..
ഇനി എന്നെ ശല്യപെടുത്താൻ വന്നാലുണ്ടല്ലോ.
ഹോ വരില്ല പോരെ.
അതൊക്കെ പോട്ടെ എന്നാ തിരിച്ചു പോകുന്നെ നീ.
ഇനി പോകാനോ അയ്യെടാ ഇനി എന്റെ ഇത്തയുമായി ഞാനിവിടെ അങ്ങ് കൂടിക്കോളാ മോളെ. എന്ന് പറഞ്ഞോണ്ട് ഞാനാ തിരിഞ്ഞതും
ഒരാൾ കരഞ്ഞു കലങ്ങിയ കണ്ണുമായി എന്റെ പിറകിൽ നിന്നു എന്നെ തന്നേ നോക്കി കൊണ്ടിരിക്കുകയായിരൂന്നു..
ഇപ്പൊ എങ്ങിനെയുണ്ട് ഇത്ത ഞാൻ പറഞ്ഞില്ലേ അവര് സമ്മതിക്കും എന്ന്. ഇനി പറ.
ഞാനും വേറൊരുത്തിയെ കെട്ടണമോ അതോ എന്റെ ഈ സലീനയെ എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇത്തയെ എടുത്തു ഉയർത്തി.