ഹോ എങ്ങിനെയെങ്കിലും ഒന്ന് കഴിച്ചു കിട്ടിയാൽ മതി.
ഞാൻ പാത്രം ഇത്തയുടെ നേരെ നീട്ടികൊണ്ട് ഞങ്ങൾക്ക് മതി. ഇനി ഇന്നാ കൊണ്ടുവെച്ചോ.
ഹാ തീർന്നോ പിന്നെന്താ. ഇനിയെന്നും അങ്കിൾ തന്നാൽ മതിയോ മോളുന്ന്.
അത് കെട്ട് മോൾ ഒന്ന് തലയാട്ടി.
ഉമ്മയും ഇത്തയും ചിരിച്ചോണ്ട്
അപ്പൊ അങ്കിളിനു ഒരു പണിയായല്ലോ.മോളെ എന്ന് പറഞ്ഞോണ്ട് ഇത്ത മോള് കഴിച്ച പാത്രം എടുത്തു വെക്കാനായി പോയി
ഇതൊരു പണിയാണോ ഇത്ത എന്റെ മോളു അല്ലെ എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ എടുത്തു ഉയർത്തി.
അവളപ്പോഴും ചിരിച്ചോണ്ടിരുന്നു.
സൈനു നീ വന്നത് ഏതായാലും നല്ല സമയത്താ.
അതെന്താ ഉമ്മ.
നാളെ അമ്മായിയെയും കൊണ്ട് ഹോസ്പിറ്റലിൽ പോകേണ്ട ദിവസമാ.. ഒരാളെ വിളിക്കേണ്ടി വരുമോ എന്ന് വിചാരിച്ചിരുന്നതാ നീ വന്നില്ലേ ഇനി അതിന്റെ ആവിശ്യം ഇല്ലല്ലോ.
അതിനെന്താ നാളെപോകാം.
അല്ല ഷമിയെയും സബിയേയും കണ്ടില്ലല്ലോ. എന്ന് പറഞ്ഞോണ്ട് ഉമ്മ അകത്തേക്ക് പോയി.
ഞാനും മോളും മുകളിലേക്കും കുറച്ചു നേരം മോളെയും കളിപ്പിച്ചു മൊബൈലിലും നോക്കികൊണ്ട് മേലെ ഇരുന്നു..
.
ഭക്ഷണം കഴിക്കാനുള്ള വിളിവന്നതും ഞങ്ങൾ വീണ്ടും തായേക്കിറങ്ങി.
ഫുഡ് എല്ലാം കഴിച്ചു. ഞാൻ കൊണ്ടുവന്ന ഐസ്ക്രീം എടുത്തു എല്ലാവരും കൂടെ കഴിച്ചോണ്ടിരുന്നു ക്കുറച്ചുനേരം എല്ലാവരും കൂടെ സംസാരിച്ചു കൊണ്ടിരുന്നു.. എന്റെ മനസ്സിന്നു എന്തോ ഇതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷം ആയിരുന്നു.
ആദ്യമൊക്കെ ഞാനും ഉമ്മയും തനിച്ചായിരുന്നല്ലോ. അന്നൊന്നും ഇതുപോലെ ഒരനുഭവം ഉണ്ടാകാറില്ല.
എല്ലാവരും കൂടിച്ചേർന്നു തമാശകൾ ഒക്കെ പറഞ്ഞു ഇരിക്കുമ്പോൾ എന്നെക്കാളും ഉമ്മാക്ക് ആയിരുന്നു സന്തോഷം.
ഉമ്മ സബിയേയും ഷമിയെയും എല്ലാം സ്വന്തം മക്കളെ പോലെ കണ്ടായിരുന്നു സ്നേഹിച്ചിരുന്നത്.
എത്രനേരം അങ്ങിനെ ഇരുന്നു അങ്ങോട്ടും ഇങ്ങോട്ടും കെടുത്തും വാങ്ങിയും ഇരുന്നെന്നു അറിയില്ല.
ഇത്തയും ഷമിയും എന്നെ കളിയാക്കി കൊണ്ടിരുന്നു. അവരുടെ കൂടെ ഉമ്മയും കൂടി.
സബി പിന്നെ അധികമൊന്നും സംസാരിക്കാത്തതിനാൽ അവൾ എല്ലാം കേട്ടോണ്ട് ചിരിക്കും.
അല്ല സബി നീ മാത്രം എന്താ ഒന്നും പറയാത്തെ എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ നോക്കി.