ഇനി ഞാനും കൂടി പറയണോ ഇക്ക
ഇവരെ കൊണ്ട് തന്നേ എന്റെ ഇക്ക അനുഭവിക്കുന്നില്ലേ അത് പോരെ.
ഹോ ഇപ്പോയെങ്കിലും നിന്റെ ശബ്ദം ഒന്ന് പുറത്തു വന്നല്ലോ സബി എന്ന് പറഞ്ഞോണ്ട് ഞാൻ ചിരിച്ചു.
അല്ല നിന്റെ പഠനം ഒക്കെ എങ്ങിനെ ഉണ്ട്..
തരക്കേടില്ല ഇക്ക.
ഹ്മ്.
എന്നാലേ നല്ലോണം ശ്രദ്ധിച്ചോണ്ടിൻ.
നിന്റെ ഈ താത്തമാരെ പോലെ ആകേണ്ട കേട്ടോ എന്ന് പറഞ്ഞോണ്ട് ഞാൻ ഒന്ന് കണ്ണിറുക്കി.
ഞങ്ങൾക്കെന്താ കുഴപ്പം എന്നൊക്കെ പറഞ്ഞു ഷമിയും ഇത്തയും അതിൽ പിടിച്ചു..
ഒരു കുഴപ്പവും ഇല്ലേ. ഞങ്ങൾ പഠിക്കുന്നവർക് അതിനെ പറ്റി സംസാരിക്കാനുണ്ടാകു അല്ലെ സബി.
അതേ അതേ എന്ന് പറഞ്ഞോണ്ട് സബിയും എന്റെ കൂടെ കൂടി.
ആഹാ ഞങ്ങളും പഠിക്കാൻ മിടുക്കരായിരുന്നു. അന്ന് ഞങ്ങൾക്ക്അത് തുടരാൻ സാധിച്ചില്ല അതുകൊണ്ടല്ലേ അല്ലേൽ.
ഉവ്വ് ഉവ്വ് ഇത്ത ഒന്നും പറയേണ്ട. ഇത്തയുടെ മാർക്ക് ലീസ്റ്റ് എല്ലാം എന്റെ കയ്യിലുണ്ട് കാണണോ. എന്ന് പറഞ്ഞോണ്ട് ഞാൻ ഷമിയെ നോക്കി നിന്റെയും ഉണ്ട്. പിന്നെ അധികമൊന്നും വീമ്പിളക്കേണ്ട കേട്ടോ.
അതിനെന്താ ഞങ്ങടെ മാർക്ക് നീ കണ്ടില്ലേ.
ഹ്മ് എന്ന് പറഞ്ഞോണ്ട് ചിരിച്ചു.
അതേ നീ ചിരിക്കാൻ ഒന്നും ഇല്ല ചിലവിഷയങ്ങളിൽ ഞങ്ങൾ കുറച്ചു പിറകിലായി പോയി അതിനിപ്പോ എന്താ തുടർന്നു പഠിച്ചിരുന്നേൽ അതെല്ലാം നേരെയാക്കമായിരുന്നു.
എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ നോക്കി ചുണ്ടുകൊണ്ട് കോപ്രായം കാണിച്ചോണ്ടിരുന്നു.
അല്ല ഇതൊക്കെ നിനക്ക് എവിടുന്നു കിട്ടി.
അതൊക്കെ തരേണ്ടവർ തന്നു.
എന്ന് പറഞ്ഞോണ്ട് ഞാൻ ചിരിച്ചു.
അപ്പൊ സബി നീ ഇങ്ങിനെ ഇവരെ പോലെ അടുക്കളയിൽ കിടന്നു നരകിക്കാൻ നിൽക്കേണ്ട കേട്ടോ.
എന്ന് പറഞ്ഞു ഞാൻ സബിയോട്.
അത് കെട്ട് ഉമ്മ ഞാനും അതെന്നും അവളോട് പറയാറുള്ളത് ആണ്. കേൾക്കണ്ടേ അവൾ.പോയിരുന്നു പഠിച്ചോ പഠിച്ചോ എന്ന് എത്ര വട്ടം പറഞ്ഞാലും കേൾക്കില്ല.
ദെ അടുത്ത വർഷം നിന്നെ എൻട്രൻസ് കോച്ചിങ്ങിനു ചേർക്കാൻ പറഞ്ഞിട്ടുണ്ട് ഉപ്പ. നിന്നെ ഡോക്ടർ ആക്കണം എന്നാ പറഞ്ഞിട്ടുള്ളെ.
അത് കെട്ട് ഇത്തയും ഷമിയും എന്റെ മുഖത്തോട്ടു നോക്കി വാ പൊളിച്ചിരുന്നു..