ഭാവിയിലെ ഒരു ഡോക്ടറെയാ നിങ്ങളൊക്കെ കൂടി ഈ കരിയിലും പുകയിലും ഇട്ടു വാട്ടുന്നെ അതോർമ ഉണ്ടായിക്കോട്ടെ..
അല്ല ആരാ പറഞ്ഞെ ഞങ്ങടെ ഉപ്പ പറഞ്ഞോ അങ്ങിനെ ഇവളെ ഡോക്ടർ ആക്കണമെന്ന്..
എന്ന് ചോദിച്ചോണ്ട് ഷമി എന്നെ
ഇവിടുത്തെ ഉപ്പ പറഞ്ഞതാ എന്നോട് അതിനു പറ്റിയ കോച്ചിംഗ് സെന്റ്റും കണ്ടെത്താൻ പറഞ്ഞിട്ടുണ്ട്. ഉമ്മാക്കറിയാല്ലോ.അല്ലെ ഉമ്മ.
ഹ്മ് എന്ന് പറഞ്ഞോണ്ട് ഉമ്മ തലയാട്ടി..
അതിനൊക്കെ എത്ര ചിലവും വരും അമ്മായി എന്ന് പറഞ്ഞോണ്ട് ഇത്ത
ഉമ്മയെ നോക്കി..
അതിനെന്താ മോളെ അവൾ പഠിച്ചു ഡോക്ടർ ആയാൽ നമുക്കല്ലേ പെരുമ..
എന്നാലും.
മോളെ അവൾ ഞങ്ങളുടെയും മോളല്ലേ പിന്നെ എന്തിനാ നീ ചിലവിന്റെ കാര്യമെല്ലാം ചിന്തിക്കുന്നേ.. ഇവന്റെ ഉപ്പ വിളിച്ചു പറഞ്ഞപ്പോ എന്തോരം സന്തോഷമായെന്നു അറിയുമോ എനിക്കും ഇവന്നും..
എന്തിനാ അമ്മായി ഞങ്ങളെ ഇങ്ങിനെ എന്ന് പറഞ്ഞോണ്ട് ഇത്ത കരയാൻ തുടങ്ങി.
എന്തിനാ സലീന നീ കരയുന്നെ സന്തോഷിക്കുകയല്ലേ വേണ്ടത്.
നമ്മുടെ വീട്ടിൽ ഒരു ഡോക്ടർ ഉണ്ട് എന്നതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്.
എന്നാലും അമ്മായി.
നിങ്ങടെ എല്ലാവരുടെയും ഈ മനസ്സ് കാണുമ്പോ. എന്ന് പറഞ്ഞു ഇത്ത വീണ്ടും കരച്ചിലടക്കാൻ കഴിയാതെ വിതുമ്പി.
അയ്യേ സന്തോഷിക്കണ്ട സമയത്ത് കരയുകയാണോ. എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ കളിയാക്കി..
ഷമിയുടെ കണ്ണും കലങ്ങിയിരുന്നു.
സബി നീ ഇതൊന്നും നോക്കേണ്ടടി നീ പഠിച്ചു ഡോക്ടർ ആക്കാൻ നോക്ക്. എന്ന് പറഞ്ഞോണ്ട് ഞാൻ എണീറ്റു.
മതി ഞാനുറങ്ങാൻ പോകുകയാണ് ഉമ്മ എന്നും പറഞ്ഞു ഞാൻ മോളെ എടുത്തു. നീ ഇന്ന് അങ്കിളിന്റെ കൂടെയാണോ അതോ ഉമ്മച്ചിയുടെ കൂടെയാണോ എന്ന് ചോദിച്ചോണ്ട് അവളെയും കൂട്ടി അതിനവൾ എന്നെയും ഇത്തയെയും മാറി മാറി ഒന്ന് നോക്കികൊണ്ട് എന്റെ മേലേക്ക് ചാഞ്ഞു ഞാൻ മോളെയും എടുത്തു മേലേക്ക് നടന്നു..
സൈനു നാളെ മറക്കേണ്ട നേരത്തെ എഴുന്നേൽക്കാൻ.
ഇല്ല ഉമ്മ ഞാൻ എഴുന്നേൽക്കാം എന്നു പറഞ്ഞോണ്ട് ഞാൻ കോണിപടികൾ ഓരോന്നായി കയറി കൊണ്ടിരുന്നു.
മോളെ ഇനി പോയി കിടന്നോ ഷമി ഞങ്ങൾ നാളെ അമ്മായിയെ ഡോക്ടറെ കാണിക്കാൻ പോകും എന്ന് പറഞ്ഞോണ്ട് ഉമ്മയും എണീറ്റു. ഉറങ്ങാനായി…