കുറച്ച് മണിക്കൂറുകൾക്ക് ശേഷം ആദിയും രൂപയും വീട്ടിൽ
അമ്മ : ഇന്നെന്താടാ വൈകിയത്
ആദി : സ്പെഷ്യൽ ക്ലാസ്സ് ഉണ്ടായിരുന്നു അമ്മേ
അമ്മ : സ്പെഷ്യൽ ക്ലാസ്സ് അല്ലേ ശെരി വന്ന് എന്തെങ്കിലും കഴിക്കാൻ നോക്ക്
ഇത്രയും പറഞ്ഞു അമ്മ കിച്ചണിലേക്ക് പോയി
അന്നേ ദിവസം രാത്രി
ആദി : അമ്മേ അമ്മ മാമനെ എങ്ങാനും വിളിച്ചു നോക്കിയിരുന്നോ
അമ്മ : ഉം ഞാൻ വിളിച്ചു പക്ഷെ ചേട്ടൻ ഫോൺ എടുക്കുന്നില്ല ഏട്ടത്തിയേയും വിളിച്ചു നോക്കി ചേച്ചിയും എടുക്കുന്നില്ല നമ്മളോടുള്ള ദേഷ്യം മാറാൻ അല്പം സമയം പിടിക്കും
ആദി : അമ്മേ ഞാൻ ഓണത്തിന് അങ്ങോട്ടേക്ക് പോയാലോ എന്നാ ആലോചിക്കുന്നത്
അമ്മ : അങ്ങോട്ട് ചെന്നാൽ ചേട്ടൻ കുത്തിന് പിടിച്ചു നിന്നെ പുറത്താക്കും
ആദി : എന്നാൽ അതൊന്ന് കാണണമല്ലോ ഞാൻ എന്തയാലും പോകാൻ തീരുമാനിച്ചു
അമ്മ : നീ എന്തെങ്കിലും ചെയ്യ് പിന്നെ ഇനി ഈ സംസാരം വേണ്ട ആ കൊച്ചെങ്ങാൻ കേട്ടാൽ സങ്കടപ്പെടും
ആദി : അവൾ എപ്പഴേ ഉറങ്ങികാണും
അമ്മ : എന്നാൽ നീയും പോയി കിടക്ക് നാളെ കോളേജിൽ പോകണ്ടേ
ആദി : ഉം ശരി
ഇത്രയും പറഞ്ഞു ആദി റൂമിലേക്ക് പോയി
“മാമനും മാമിയും വിളിച്ചാൽ ഫോൺ എടുക്കില്ല അപ്പോൾ പിന്നെ മാളുനെ വിളിച്ചു നോക്കിയാലോ അവളോട് കാര്യങ്ങളൊക്കെ പറഞ്ഞു നോക്കാം അവൾക്ക് ചിലപ്പോൾ എല്ലാം മനസ്സിലാകും ”
ആദി പതിയെ ഫോൺ കയ്യിലെടുത്ത് മാളുവിന്റെ നമ്പർ ഡയൽ ചെയ്തു എന്നാൽ അവൾ ഫോൺ എടുത്തില്ല
“വിചാരിച്ചത് പോലെ തന്നെ അവളും എടുക്കുന്നില്ല ”
ആദി വീണ്ടും കാൾ ചെയ്തു ഇത്തവണയും മാളു ഫോൺ എടുത്തില്ല
“അങ്ങനെ വിട്ടാൽ പറ്റില്ല ”
ആദി വീണ്ടും വിളിച്ചു പെട്ടെന്നാണ് മാളു ഫോൺ അറ്റണ്ട് ചെയ്തത്