“എന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നത് നിങ്ങളുടെ ആരെങ്കിലും ഇവിടെയുണ്ടോ ”
ആദി : മാളു മോളെ
മാളു : മോളൊ ആരുടെ മോള് ഫോൺ വച്ചിട്ട് പോ
ആദി : നീ കരയുവാണോ
മാളു : ഞാൻ കരഞ്ഞാൽ നിങ്ങൾക്കെന്താ
ആദി : നിങ്ങളോ
മാളു : പിന്നെ ഒരു ബന്ധവുമില്ലാത്തവരെ വേറെ എന്ത് വിളിക്കണം
ആദി : മാളു ഇതൊക്കെ അല്പം കൂടുതലാ ഇതിന് മാത്രം ഞാൻ എന്താ ചെയ്തത്
മാളു : എന്താ ചെയ്തതെന്നോ എന്നെ ചതിച്ചില്ലേ കുഞ്ഞു നാൾ മുതൽ ഞാൻ മനസ്സിൽ കൊണ്ടു നടന്നതാ ചേട്ടന് എങ്ങനെയാ എന്നോട് ഇത് ചെയ്യാൻ തോന്നിയത്
ആദി : ഞാൻ എത്ര തവണ നിന്നോട് പറഞ്ഞിട്ടുള്ളതാ മാളു എനിക്ക് നിന്നെ അങ്ങനെ…
മാളു : മതി എനിക്ക് ഒന്നും കേൾക്കണ്ട അവള് വലിയ പണക്കാരി ആയിരിക്കുമല്ലെ
മാളു പതിയെ യേങ്ങി
ആദി : അങ്ങനെയൊന്നുമല്ല മോളെ ഞാൻ വീട്ടിലേക്ക് വരാം എന്നിട്ട് എല്ലാം പറയാം
മാളു : വേണ്ട ഇങ്ങോട്ട് വന്നാൽ അച്ഛൻ എന്ത് ചെയ്യുമെന്ന് എനിക്ക് തന്നെ അറിയില്ല ഇനി ഒരിക്കലും ഇങ്ങോട്ട് വരണ്ട എന്നെ വിളിക്കുകയും വേണ്ട ചേട്ടൻ സന്തോഷമായി ഇരുന്നോ ഞാൻ ശപിക്കില്ല പോരെ
ഇത്രയും പറഞ്ഞു മാളു ഫോൺ കട്ട് ചെയ്തു
“മാളു നിക്ക്… കോപ്പ്… അങ്ങോട്ട് വന്നാൽ എന്ത് ചെയ്യുമെന്ന് അറിയില്ല അല്ലേ ശെരി എന്ത് ചെയ്യുമെന്ന് ഞാൻ ഒന്ന് കാണട്ടെ എന്തയാലും കൊല്ലുകയൊന്നും ഇല്ലല്ലോ ”
ആദി സങ്കടത്തോടെ ബെഡിൽ കിടന്നു
പിറ്റേന്ന് രാവിലെ ആദിയും രൂപയും ക്ലാസ്സിൽ
രൂപ : വേഗം വാ ആദി ലാബ് അല്ലേ നേരത്തെ ചെന്നില്ലെങ്കിൽ മിസ്സ് ചൂടാകും
ആദി : അതിപ്പോൾ എന്ത് ചെയ്താലും അവര് ചൂടാകും ഈ കോളേജിൽ ഉള്ള ഒറ്റ പിള്ളേർക്കും അവരെ കണ്ടുകൂട അവരെ പിള്ളേരൊക്കെ ഗുണ്ട സ്വപ്നയെന്നാ ഇപ്പോൾ വിളിക്കുന്നെ