ആദി : ഞാനോ
അജാസ് : അതെ നീ തന്നെ നീ ഇതൊക്കെ കണ്ട് രസിക്കുവായിരുന്നില്ലേ
ആദി : ( നാറി കിട്ടിയ തക്കത്തിനു ഗോൾ അടിക്കാൻ നോക്കുവാ )
അജാസ് : പക്ഷെ എനിക്കിതൊന്നും കണ്ട് നിൽക്കാൻ പറ്റില്ല എന്റെ സാന്ദ്രയെ നോവിച്ചാൽ കൂട്ടുകാരൻ ആണെന്നൊന്നു ഞാൻ നോക്കില്ല വാ സാന്ദ്രേ നമുക്കിനി ഇവിടെ നിൽക്കണ്ട നമുക്ക് ഗ്രൂപ്പ് ചേഞ്ച് ആകാം
ഇത്രയും പറഞ്ഞു അജാസ് സാന്ദ്രയുമായി അടുത്ത ബെഞ്ചിലേക്ക് പോയി
ആദി : സമാധാനം ആയല്ലോ അല്ലേ
രൂപ : ആയി അവൾക്കിട്ട് രണ്ടെണ്ണം കൊടുത്തപ്പോൾ എനിക്ക് നല്ല സമാധാനമായി അവളുടെ ഒരു ആദി 😡
ആദി : രൂപേ ഇപ്പോൾ കാണിച്ചത് ഭയങ്കര മോശമായി പോയി കേട്ടോ
രൂപ : സാരമില്ല ഞാൻ അല്പം മോശമാ
ആദി : എടി നീ ആളുകളോട് കുറച്ചു കൂടി ഫ്രണ്ട്‌ലി ആകാൻ നോക്ക് ഒന്ന് പറഞ്ഞാൽ രണ്ടിന് വഴക്കിട്ടാൽ എങ്ങനെയാ
രൂപ : പിന്നെ പറയുന്നയാൾ വഴക്കിടാത്ത പോലെ
ആദി : ഞാൻ നിന്നോടല്ലാതെ വേറെ ആരോടെങ്കിലും വഴക്കിടുന്നത് നീ കണ്ടിട്ടുണ്ടോ
രൂപ : ശരി ഞാൻ ഒരു വഴക്കാളിയാ തീർന്നില്ലേ പ്രശ്നം വേണമെങ്കിൽ നീയും അവരുടെ അടുത്തേക്ക് പൊക്കൊ ഞാൻ ഒറ്റക്ക് മതി
ആദി : എങ്കിൽ അങ്ങ് ഒറ്റക്ക് ഉണ്ടാക്ക്
ഇത്രയും പറഞ്ഞു ആദി രൂപയോട് മിണ്ടാതെ വർക്ക് ചെയ്യാൻ തുടങ്ങി
ലാബിന് ശേഷം ക്ലാസ്സിൽ
ഗീതു : നീ എന്താടി വല്ലതിരിക്കുന്നെ
രൂപ : ടീ വീണ്ടും വഴക്കായി
ഗീതു : നിനക്ക് എന്തിന്റെ പ്രശ്നമാ രൂപേ അവനു നിന്നോടുള്ള ഇഷ്ടം കളഞ്ഞു കുളിക്കാനാണോ നീ ഈ നോക്കുന്നേ
രൂപ : അറിയാതെ എന്റെ പിടിവിട്ടു പോയെടി
ഗീതു : പോയെങ്കിൽ പോട്ടെ എന്നോട് എന്തിനാ പറയുന്നെ