രൂപ : പ്ലീസ് എനിക്കൊരു അബദ്ധം പറ്റിയതാണെന്ന് പറ
ഗീതു : നിനക്കത് നേരിട്ട് പറഞ്ഞാൽ പോരെ
രൂപ : എടി അവൻ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയില്ല നീ പോയി അവനോട് കാര്യങ്ങൾ പറയുമ്പോഴേക്കും ഞാൻ വന്നു സോറി പറയാം
ഗീതു : ശരി ഇത് ലാസ്റ്റ് ആണ് രൂപേ ഇനി വഴക്ക് ഉണ്ടായാൽ ഞാൻ ഇടപെടില്ല
രൂപ : ശരി ഇനി ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല
ഇത് കേട്ട ഗീതു പതിയെ ആദിയുടെ അടുത്ത് ചെന്നിരുന്നു
ഗീതു : നീ എന്താ ഞങ്ങളെ വിളിക്കാത്തത്
ആദി : നീ അവളുടെ വക്കാലത്തുമായി വന്നതാണോ
ഗീതു : ടാ അവളുടെ സ്വഭാവം നിനക്കറിയാലോ
ആദി : ഗീതു അവളെപറ്റി കേൾക്കാൻ എനിക്ക് തീരെ താല്പര്യമില്ല
ഗീതു : ടാ ഈ ഒരു തവണത്തേക്കു കൂടി ക്ഷമിക്ക്
ആദി : എന്ത് ക്ഷമിക്കാനാണ് നീ ഈ പറയുന്നത്
പെട്ടന്ന് തന്നെ രൂപ അവിടേക്ക് എത്തി
രൂപ : ഗീതു, അജാസേ കുറച്ച് നേരത്തേക്ക് ഒന്ന് മാറി ഇരിക്കാമോ
ആദി : എന്തിന്
രൂപ : പ്ലീസ് എനിക്ക് ഇവനോട് ഒന്ന് സംസാരിക്കണം
ഇത് കേട്ട അജാസും ഗീതുവും അവിടെ നിന്ന് മാറി അജാസ് മറ്റൊരു ടേബിളിലേക്ക് ചെന്നിരുന്നു ഗീതു ക്യാൻറ്റീനിന് പുറത്തേക്കും പോയി
രൂപ : സോറി ആദി ഞാൻ അറിയാതെ
ആദി : എന്ത് അറിയാതെ ലാബിൽ കിടന്ന് ഷോ ഇറക്കിയപ്പോൾ ഇതല്ലായിരുന്നല്ലോ ഭാവം
രൂപ : അതാ സാന്ദ്ര
ആദി : അവൾക്കെന്താ എന്നോട് മിണ്ടികൂടെ
രൂപ : നീയല്ലേ അവളുടെ പേര് പറഞ്ഞു എന്നെ എപ്പോഴും എരി കേറ്റുന്നത് അവൾ നിന്നെ തട്ടിയെടുത്താലോന്ന് പേടിച്ചിട്ടാ ഞാൻ
ആദി : ഓഹ് അവൾ ഒന്ന് ചിരിച്ചു കാണിച്ചാൽ ഞാൻ കൂടെ പോകും അല്ലേ അപ്പോൾ അങ്ങനെയാ നീ എന്നെ കുറിച്ച് ധരിച്ചു വച്ചിരിക്കുന്നത്