വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng]

Posted by

 

രൂപ : ഞാൻ പറഞ്ഞതാ അമ്മേ എന്നിട്ടും എടുത്തില്ല

 

ആദി : ഈ ഇടക്ക് രണ്ട് ഷർട്ട് എടുത്തതേ ഉള്ളു അത് മതി വരവറിഞ്ഞു ചിലവാക്കിയില്ലെങ്ങിൽ പണി കിട്ടും പിന്നെയുണ്ടല്ലൊ അമ്മേ കോളേജിൽ ഓണപ്രോഗ്രാസ് വരുന്നുണ്ട് അന്ന് രൂപ ഈ പട്ടുപാവാട ഇട്ടാൽ എങ്ങനെയിരിക്കും

 

രൂപ : അതൊന്നും വേണ്ട നീ പോയേ ആദി

 

അമ്മ : അതെന്താ വേണ്ടാത്തത് നിനക്കിത് നന്നായി ചേരും ടാ ഇവള് ഇട്ടോളും

 

ഇത് കേട്ട ആദി രൂപയെ നോക്കി പതിയെ ചിരിച്ചു

 

അമ്മ : പിന്നെ നീ നന്നാക്കാൻ കുറേ സാധനങ്ങൾ ഇവിടെ വാങ്ങി വച്ചിട്ടില്ലെ അതൊക്കെ ശരിയാക്കാൻ വല്ല ഉദ്ദേശവുമുണ്ടോ ഇന്ന് രണ്ട് പേർ വന്ന് സാധനം ചോദിച്ചിരുന്നു

 

ആദി : ഓഹ് ഞാൻ അത് വിട്ടുപോയി ഇന്നു തന്നെ ശരിയാക്കിയേക്കാം

 

അന്ന് രാത്രി ആദി വീടിനു പുറത്തുള്ള ഷെഡിൽ

 

രൂപ : ജോലി ഇതുവരെ കഴിഞ്ഞില്ലേ

 

ആദി : ഇല്ല ഇപ്പോൾ തീരും അല്ല നീ എന്താ ഇവിടെ

 

രൂപ : കുറേ നേരമായില്ലെ പണി തുടങ്ങിയിട്ട് ഒരു ചായ തരാമെന്ന് കരുതി എന്താ വേണ്ടേ

 

ആദി : ഉം ഇങ്ങടുക്ക്

 

രൂപ ചായ മേശപ്പുറത്തെക്ക് വച്ചു ശേഷം ആദി റിപ്പയർ ചെയ്തുകൊണ്ടിരുന്ന ഫാനിലേക്ക് നോക്കി

 

ആദി : എന്താടി നോക്കുന്നെ

 

രൂപ : അപ്പൊ നിനക്ക് ശെരിക്കും നന്നാക്കാനൊക്കെ അറിയാം അല്ലേ

 

ആദി : അതെന്താടി അങ്ങനെ ഒരു ചോദ്യം

 

രൂപ : അല്ല എന്റെ ലാംബ് പൊട്ടിച്ച ആളല്ലെ അതുകൊണ്ട് ചോദിച്ചതാ

 

ആദി : ദൈവമേ തുടങ്ങി അവളും അവളുടെ ഒരു പൊട്ട ലാംമ്പും ദാ കണ്ടല്ലോ മിണ്ടാതെ ഇരുന്നില്ലെങ്ങിൽ ഇതിട്ട് തലക്ക് ഒന്നങ്ങ് വെച്ചു തരും

 

ഇത്രയും പറഞ്ഞു ആദി അടുത്തിരുന്ന ചുറ്റിക രൂപയെ കാണിച്ചു

Leave a Reply

Your email address will not be published. Required fields are marked *