“അവൾ ഉറങ്ങിക്കാണും ഇല്ല ചിലപ്പോൾ ഞാൻ പറഞ്ഞതോർത്ത്…..ഇപ്പോൾ എന്താ ചെയ്യുക അവളെ വിളിച്ചാൽ അമ്മ ഉണരും ”
ആദി തിരിച്ചു പോകാനായി ഒരുങ്ങി എന്നാൽ ഒരു നിമിഷം നിന്ന ശേഷം വാതിലിന്റെ പിടി പതിയെ താഴ്ത്തി പെട്ടെന്ന് തന്നെ റൂം തുറന്നു
“ഇവൾ അകത്തു നിന്ന് ലോക്ക് ചെയ്തില്ലേ ”
ആദി വേഗം റൂമിലേക്ക് കയറി ശേഷം വാതിൽ പതിയെ അടച്ചു റൂമിനുള്ളിലും ഇരുട്ടായിരുന്നു എന്നാൽ കുറച്ചു നേരത്തിനുള്ളിൽ ആദിക്ക് കാര്യങ്ങൾ അവ്യക്തമായി കാണാൻ കഴിഞ്ഞു ആദി പതിയെ കിടക്കയിലേക്ക് നോക്കി രൂപ കണ്ണുകൾ അടച്ചു ഉറങ്ങുകയായിരുന്നു ആദി പതിയെ അവളുടെ അടുത്തേക്ക് ഇരുന്ന് അവളുടെ മുഖത്തേക്കു നോക്കി പെട്ടെന്നാണ് രൂപ കണ്ണ് തുറന്നത്
ആദി : നീ ഉറങ്ങിയില്ലേ
രൂപ : ഇല്ല എന്തോ നീ വരുമെന്ന് മനസ്സ് പറഞ്ഞു
ആദി : അതാണല്ലേ കതക് ലോക്ക് ചെയ്യാത്തത് രൂപേ ഞാൻ…
രൂപ : സോറി ആണെങ്കിൽ പറയണ്ട എനിക്ക് നിന്നോട് ഒരു പിണക്കവുമില്ല
ഇത്രയും പറഞ്ഞു രൂപ പതിയെ പുഞ്ചിരിച്ചു
ആദി : നിനക്ക് എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ ഇത് കേട്ട രൂപ എന്തോ ആലോച്ചു
രൂപ : ടാ നിനക്ക് ഞാൻ ഒരു ശല്യമായി തോന്നുന്നുണ്ടോ
ഇത് കേട്ട ആദി പെട്ടെന്ന് തന്നെ അവളുടെ വാ പൊത്തി
“സോറി റിയലി സോറി ഞാൻ അറിയാതെ പറഞ്ഞു പോയതാ ”
ആദിയുടെ കണ്ണുനീർ അവളുടെ കൈകളിൽ വീണു അപ്പൊഴാണ് അവൻ കരയുകയാണെ അവൾക്ക് മനസ്സിലായത്
“ഞാൻ ഒരു വൃത്തികെട്ടവനാ കണ്ണിൽ ചോരയില്ലാത്തവൻ ”
ആദി സ്വയം കൈകൾ കൊണ്ട് തന്റെ കരണത്ത് അടിച്ചു
രൂപ പെട്ടെന്നു തന്നെ അവന്റെ കയ്യിൽ പിടിച്ചു
“എന്താടാ കാണിക്കുന്നേ മതി എനിക്ക് നിന്നോട് ഒരു പിണക്കവുമില്ല നീ അറിയാതെ പറഞ്ഞതാണെന്ന് എനിക്ക് അറിയാം “