വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng]

Posted by

 

രൂപ : എന്നാൽ അതൊന്ന് കാണണമല്ലോ

 

ഇതും പറഞ്ഞു രൂപ ആദിയുടെ അടുത്തേക്ക് എത്തി

 

രൂപ : ഉം അടിക്ക് ധൈര്യമുണ്ടെങ്ങിൽ അടിക്ക്

 

ഇത് കേട്ട ആദി പെട്ടെന്ന് തന്നെ രൂപയുടെ തലയിൽ കൈ മുറുക്കി ഒരു തട്ട് വച്ചു കൊടുത്തു

 

രൂപ : ആ.. ദുഷ്‌ടാ

 

ആദി : വലിയ അഭിനയമൊന്നും വേണ്ട പോയി കിടന്ന് ഉറങ്ങാൻ നോക്ക് സമയം കുറേ ആയി

 

രൂപ : ഞാൻ പോവില്ല നീ എന്ത് ചെയ്യും ഇനിയും അടിക്കോ

 

ഇത് കേട്ട ആദി രൂപയെ നോക്കി ഒന്ന് ചിരിച്ചു ശേഷം വീണ്ടും പണി തുടർന്നു

 

കുറച്ചു സമയത്തിനുള്ളിൽ ആ ഫാൻ കറങ്ങാൻ തുടങ്ങി

 

രൂപ : ശരിയായൊ

 

ആദി : ആവാതെ പിന്നെ നീ ഈ ആദിയെ പറ്റി എന്താ കരുതിയത്

 

രൂപ : ഇതൊക്കെ എവിടുന്ന് പഠിച്ചതാ

 

ആദി : മാമൻ പഠിപ്പിച്ചതാ കുഞ്ഞുനാളിലെ എന്നെ കടയിൽ കൊണ്ടുപോകുമായിരുന്നു അവിടെ നിന്ന് പഠിച്ചതാ എന്നെ വലിയ കാര്യമാ ചിലപ്പോൾ എനിക്ക് തോന്നും മാളുനെക്കാൾ ഇഷ്ടം എന്നോടാണെന്ന്

 

ഇത് പറയുമ്പോൾ ആദിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു

 

രൂപ : മാമനോട് വഴക്കിട്ടതിൽ വിഷമം തോന്നുന്നുണ്ടോ

 

ആദി  : അതിന് ഞാൻ വഴക്കിട്ടില്ലല്ലൊ

 

രൂപ : ഞാൻ നിന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ നീ മാളുവിനെ കല്യാണം കഴിച്ചേനെ അല്ലേ

 

ആദി : ഒരിക്കലും ഇല്ല ഞാൻ അവളെ അങ്ങനെ കണ്ടിട്ടേ ഇല്ല അവളോട് അങ്ങനെ ഒരു ഇഷ്ടം തോന്നിയിട്ടുമില്ല അതൊക്കെ ആദ്യമായി തോന്നിയത് നിന്നോടാ പിന്നെ നീ ഓരോന്ന് ആലോചിച്ച് വിഷമിക്കണ്ട മാമനുമായിട്ടുള്ള പിണക്കം ഞാൻ തന്നെ തീർത്തോളാം

 

രൂപ : എങ്ങനെ

 

ആദി : ഓണമല്ലെ വരുന്നെ തിരുവോണത്തിന് ഞാൻ മാമന്റെ വീട്ടിലോട്ട് കയറി ചെല്ലും അവരെന്ത്‌ ചെയ്യുമെന്ന് കാണണമല്ലോ

Leave a Reply

Your email address will not be published. Required fields are marked *