വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng]

Posted by

 

ആദി : ഉം അതിലെന്താ ഇത്ര സംശയം

 

രൂപ : പ്ലീസ് വേണ്ടടാ

 

ആദി : രണ്ട് മിക്സി, മൂന്നു ഫാൻ, ഒരു മോട്ടർ…

 

രൂപ : നീ എന്തൊക്കെയാടാ ഈ പറയുന്നെ

 

ആദി : ഇതൊക്കെ നന്നാക്കിയ പൈസക്കാ ഞാൻ അത് വാങ്ങിയത് അതും നിന്നെ അത് ഇട്ട് കാണാനുള്ള കൊതികൊണ്ട് നിനക്ക് പറ്റില്ലെങ്ങിൽ വേണ്ട

 

രൂപ : ഞാൻ ഇട്ടോളാം നീ വിഷമിക്കണ്ട

 

ആദി : ആർക്ക് വിഷമം എനിക്ക് ഒരു വിഷമവുമില്ല പിന്നെ ആ പട്ടു പാവാട വേണ്ടെങ്ങിൽ വേറെ ആർക്കെങ്കിലും കൊടുത്തേക്കാം അല്ല ആർക്കാ ഇപ്പോൾ കൊടുക്കുക ഉം നമ്മുടെ സാന്ദ്രക്ക് കൊടുത്താലോ

 

അടുത്ത നിമിഷം രൂപ കൈ മുറുക്കി ആദിയുടെ കുറുക്കിൽ ഇടിച്ചു

 

“നീ കൊടുക്കോ.. കൊടുക്കോന്ന് ”

 

ആദി : നിനക്ക് വേണ്ടന്നല്ലെ പറഞ്ഞത്

 

രൂപ : ആര് പറഞ്ഞു എനിക്ക് വേണം ഞാൻ ഇട്ടോളാം പിന്നെ അവളുടെ പേര് ഇനി എന്നോട് പറഞ്ഞു പോകരുത് ഒരു കൂന്ദ്ര

 

ആദി : എന്തൊരു കുശുമ്പാടി

 

രൂപ : ആർക്കാടാ കുശുമ്പ് അവൾക്ക് കൊടുക്കാനാണെങ്ങിൽ അവളെ അങ്ങ് സ്നേഹിച്ചാൽ പോരായിരുന്നോ എന്തിനാ….

 

ആദി : സ്‌നേഹിച്ചേനെ പക്ഷെ എന്ത് ചെയ്യാനാ അതിന് മുൻപ് ഒരു മൊട്ടച്ചി എന്റെ മനസ്സിൽ കയറി കൂടിയില്ലെ

 

ഇത് കേട്ട രൂപയുടെ മുഖത്ത്‌ ചിരി വിടർന്നെങ്കിലും അതവൾ മറച്ചു വെച്ചു

 

ആദി : രൂപേ

 

രൂപ : ഉം

 

ആദി : എനിക്ക് നിന്റെ എന്താ കൂടുതൽ ഇഷ്ടം എന്ന് അറിയാമോ

 

രൂപ : ഞാൻ എങ്ങനെ അറിയാനാ എനിക്ക് ഉണ്ട കണ്ണും ജപ്പാൻ മൂക്കുമൊക്കെയല്ലേ അതൊക്കെ ആർക്കെങ്കിലും ഇഷ്ടപ്പെടുമോ

 

ആദി : ദൈവമേ അതൊന്നും നീ ഇതുവരെ മറന്നില്ലേ

 

രൂപ : ഇല്ല… എനിക്ക് അത്ര ഭംഗി ഒന്നും ഇല്ലെന്ന് എനിക്ക് അറിയാം

Leave a Reply

Your email address will not be published. Required fields are marked *