വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng]

Posted by

 

ആദി : എന്നാൽ ശെരി ബീച്ചിൽ പോകാം

 

രൂപ : ഈ വെയിലത്തോ നിനക്കെന്താടാ

 

ആദി : അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ വാ വീട്ടിലേക്ക് തന്നെ പോകാം

 

ഇത്രയും പറഞ്ഞു ആദി വണ്ടി തിരിച്ചു

 

രൂപ : ആദി നമുക്ക് പൊൻമുടിയിൽ പോയാലൊ

 

ആദി :ഇവിടേക്ക്

 

രൂപ : പൊൻമുടി എന്താ നീ കേട്ടിട്ടില്ലേ

 

ആദി : അതൊക്കെ കേട്ടിട്ടുണ്ട്

 

രൂപ : എന്നാൽ പിന്നെ നമുക്ക് പോയാലൊ

 

ആദി : അതൊക്കെ വലിയ മെനക്കേടാ നമുക്ക് ഇവിടെ അടുത്തെവിടെയെങ്കിലും പോകാം

 

രൂപ : പ്ലീസ് ആദി ഞാൻ ഇതുവരെ അവിടെ പോയിട്ടില്ലെടാ

 

ആദി : ഇതുവരെ പോയിട്ടില്ലെ.. അല്ല ഇപ്പോൾ പെട്ടെന്നെന്താ അവിടെ പോകാൻ ഒരാഗ്രഹം

 

രൂപ : +1 ൽ ക്ലാസ്സിൽ നിന്ന് പൊൻമുടിയിലേക്ക് ടൂർ പോയിരുന്നു അന്ന് ഞാൻ മാത്രമാ പോകാതിരുന്നത് പിറ്റേന്ന് കുട്ടികൾ ഒക്കെ അവിടെ പോയതിനെ പറ്റി പറയുന്നത് കേട്ടപോൾ എന്നെങ്കിലും ഒരു ദിവസം ഞാനും പോകും എന്ന് മനസ്സിൽ ഉറപ്പിച്ചതാ പ്ലീസ് ടാ നമുക്ക് പോയാലൊ

 

ആദി : ഇന്ന് പോയേ പറ്റുള്ളോ

 

രൂപ : അങ്ങനെ നിർബന്ധം ഒന്നുമില്ല

 

ആദി : അയ്യോ കുറച്ചു കൂടി സങ്കടത്തിൽ പറ ചിലപ്പോൾ എന്റെ മനസ്സ് അലിഞ്ഞാലൊ

 

രൂപ : നീ കൊണ്ട് പോണ്ട പോരെ

 

ഇത് കേട്ട ആദി വണ്ടി പതിയെ മുന്നോട്ട് എടുത്തു

 

അല്പസമയത്തിന് ശേഷം

 

രൂപ : ഇത് വീട്ടിലേക്കുള്ള വഴിയല്ലല്ലോ നമ്മൾ പൊൻമുടിയിലോട്ടാണോ പോണേ

 

ആദി : ഹോ കണ്ടു പിടിച്ചുകളഞ്ഞല്ലോ ഭയങ്കരം തന്നെ

 

രൂപ : ദേ ആദി എന്നെ കളിയാക്കിയാൽ ഉണ്ടല്ലോ നമ്മൾ എങ്ങോട്ടാ പോകുന്നെ

 

ആദി : നീ പറഞ്ഞ സ്ഥത്തേക്ക് തന്നെയാ പിന്നെ ഒരു പ്രധാന കാര്യം അമ്മ ഇത് അറിയരുത് അമ്മക്ക് പൊൻമുടിന്നൊക്കെ കേൾക്കുന്നതേ പേടിയാ ഞാൻ ഫ്രിണ്ട്സിന്റെ കൂടെ ഒരു തവണ പോയതിനു എന്നെ കോന്നില്ലന്നേ ഉള്ളു നിന്നെയും കൊണ്ട് അവിടെ പോയെന്ന് അറിഞ്ഞാൽ പിന്നെ തീർന്നു

Leave a Reply

Your email address will not be published. Required fields are marked *