വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng]

Posted by

 

രൂപ : അമ്മക്ക് ഇഷ്ടമില്ലെങ്കിൽ പോകണ്ട ആദി

 

ആദി : എന്തായാലും ഇതുവരെ വന്നില്ലേ ഇനി തിരിച്ചു പോകാൻ പറ്റില്ല നീ അമ്മയോട് പറയാതിരുന്നാൽ മതി പിന്നെ അവിടെ ചെന്നാൽ അധിക നേരം ഒന്നും നിൽക്കാൻ പറ്റില്ല കുറച്ചു കണ്ടിട്ട് പെട്ടെന്ന് വരണം കോളേജ് വിടുന്ന സമയത്ത്‌ തന്നെ വീട്ടിൽ എത്തണ്ടേ

 

രൂപ : ഉം

 

കുറച്ച് സമയത്തിന് ശേഷം

 

രൂപ : എത്താറായൊ

 

ആദി : ദാ ഇതിന്റെ അങ്ങ് മുകളിലായിട്ടാ നമുക്ക് പോകേണ്ടത് അങ്ങനെ ചുറ്റി ചുറ്റി ഒരു അരമണിക്കൂർ കൊണ്ട് എത്തും എന്ന് തോന്നുന്നു മൊത്തം ഒരു 22 ഹെയർ പിൻ വളവുണ്ട് നീ ഛർദിക്കുകയൊന്നും ഇല്ലല്ലോ അല്ലേ

 

രൂപ : ഹേയ് ഞാൻ സ്ട്രോങ്ങാ

 

ആദി : ഉം ഗുഡ്

 

ആദി പതിയെ മുകളിലേക്ക് വണ്ടിയെടുത്തു അങ്ങനെ അവർ ഓരോ ഓരോ വളവുകളും ചുറ്റി മുകളിലേക്ക് പോയികൊണ്ടിരുന്നു

 

രൂപ : ചെറുതായി തണുപ്പ് വരുന്നുണ്ട് അല്ലേ

 

ആദി : ഇതൊന്നും ഒന്നുമല്ല മോളെ സീസണിൽ വരണം വിറച്ചു ചാകും ഞാൻ വന്നപ്പോൾ ഇതിന്റെ ഇരട്ടിയുടെ ഇരട്ടി തണുപ്പായിരുന്നു

 

അവർ വീണ്ടും യാത്ര തുടർന്നു

 

19 ആം ഹെയർ പിൻ

 

രൂപ : ആദി വണ്ടി നിർത്ത്

 

ആദി  : എന്താടി

 

രൂപ : പ്ലീസ് നിർത്ത് തല കറങ്ങുന്നു

 

ആദി : ശരി ശെരി

 

ആദി പതിയെ വണ്ടി ഒതുക്കി നിർത്തി രൂപ വേഗം തന്നെ ബൈക്കിൽ നിന്ന് ഇറങ്ങി ഒരിടത്ത്‌ മാറിയിരുന്നു ഛർദിക്കാൻ തുടങ്ങി

 

ആദി : ദൈവമേ ഇവള്

 

ആദി വേഗം തന്നെ അവളുടെ മുതുക് തടകി വിട്ടു

 

ആദി : ഇതാണോടി സ്ട്രോങ്ങ്‌

 

ആദി ബാഗിൽ നിന്ന് വെള്ളം എടുത്ത് രൂപയ്ക്ക് നൽകി

 

Leave a Reply

Your email address will not be published. Required fields are marked *