കാന്താരി 1
Kanthari Part 1 | Author : Doli
കുംഭകോണത്ത് നിന്ന് കൂട്ടുകാരും ഒത്തുള്ള യാത്ര കഴിഞ്ഞ് ഒത്തിരി സങ്കടം നെഞ്ചിലേക്ക് കേറ്റി വച്ചാണ് ശിവ ട്രെയിൻ കേറിയത്…
അതെ പഠിത്തം കഴിഞ്ഞ അവസ്ഥയിൽ നാട്ടിലേക്ക് തിരിച്ച് വരാൻ വല്യങ്ങുന്ന് ഓടർ ഇട്ടു …
ശിവശങ്കരൻ നായരുടെ ഭാഗ്യലക്ഷ്മിയുടെ രണ്ട് മക്കളിൽ മൂത്തവൻ ശിവ …
24 വയസ്സ് ആവാറായ സുമുഖനും സുന്ദരനും മൂന് സപ്ലി കളും ഇതൊക്കെ ആണ് ശിവ….
പ്ളസ് വൺ പഠിക്കുന്ന കാലത്ത് ക്ളാസിൽ കാണിച്ച കുരുത്തകേട്ട് കൊണ്ട് അച്ഛൻ ചെന്നൈയിൽ ഉള്ള അനിയൻ്റെ അടുത്തേക്ക് തൂക്കി എറിഞ്ഞ ഒരു സംഭവം കൂടെ ശിവയുടെ ജീവിതത്തിൽ ഒണ്ട്…
സാമ്പത്തിക സ്ഥിതി മോശം അല്ലാത്ത ശിവയുടെ കുടുംബത്തിൽ തരക്കേടില്ലാത്ത കൊറച്ച് ബിസിനസ്സുകൾ നടന്ന് പോവുന്നു…
ഇപ്പൊ ഒരു ഐഡിയ കിട്ടി കാണും എന്ന് കരുതുന്നു …അപ്പോ ഞാൻ ശിവ ശിവറാം welcome to my story….
ആലപ്പുഴ സ്റ്റേഷനിൽ വണ്ടി നിന്നതും അമ്മയെ കാണാൻ ഉള്ള അവൻ്റെ തൊര ഇരട്ടി ആയി…
ഔട്ടോ വീട്ടിലേക്ക് എത്തവേ തന്നെ മനസ്സിൽ രണ്ട് കാര്യങൾ ഉണ്ടായി ഒന്ന് അമ്മയും അനിയത്തും കാണാൻ ഉള്ള സന്തോഷവും രണ്ട് വീണ്ടും ജെയിലിൽ തിരിച്ച് കേറാൻ ഉള്ള മടിയും കാര്യം കത്തി കാണും എന്ന് കരുതുന്നു…
ഷൂ ഊരിയതും അമ്മയും അനിയത്തി പവിത്രയും മുറ്റത്തേക്ക് ഓടി വന്നു…
അമ്മ : രാമു…
അമ്മ ഓടി വന്ന് ശിവയെ കെട്ടിപ്പിടിച്ചു… ആറ് കൊല്ലം മോനെ പിരിഞ്ഞ ഒരു അമ്മയെ അവരുടെ ദുഃഖത്തെ വെക്തമാക്കുന്ന തരത്തിലുള്ള എല്ലാ പ്രകടനവും അമ്മയിൽ കാണാം…
പവി: ഏട്ടാ…
ഞാൻ : അമ്മ … അമ്മക്ക് സുഖം അല്ലെ…
അമ്മ : ഇപ്പൊ സുഖം ആയി മോനെ …വാ
ഞാൻ : ഡീ പല്ലി നിൻ്റെ കമ്പി വാർത്തോ….
പവി: ഡാ തെണ്ടി….