കാന്താരി 1 [Doli]

Posted by

പപ്പ : എല്ലാരും പറ്റിക്കപ്പെട്ടു ഇത് ഞങ്ങടെ പ്രാങ്കാ കൊറേ ദിവസം ആയി ചെയ്ത് വച്ച പ്ളാൻ….

കാർത്തിക് എന്നെ തള്ളി മാറ്റി ഉള്ളിലേക്ക് കേറി…

കാർത്തിക് : ഡീ നീ നിൻ്റെ കോപ്പിലെ പ്രാങ്ക് വീട്ടീ വച്ച മതി ഇപ്പൊ അവര് കള്ളന്മാരായില്ലെ…

ടീച്ചേഴ്സ് അങ്ങോട്ട് വന്നു….

എന്താ എന്താ ഇവടെ…

പപ്പ : ഒന്നും ഇല്ല മിസ്സ്…

സാറേ ഈ പത്മിനി അവൾടെ പേഴ്സ് എടുത്ത് ഡ്രൈവർടെ സ്ഥലത്ത് വച്ചിട്ട് പ്രാങ്ക് കാണിച്ച് സീൻ ആക്കി സാറേ…

ഒരു മിസ്സ് : എന്താ കുട്ടീ ഇത് ശോ കുട്ടിക്കളി കളിക്കാൻ ഉള്ള അവസ്ഥ ആണോ ഇത്…

ഉണ്ണി : അതെ

ഞാൻ : ശു….അതെ ഞങ്ങള് വെറും കൂലിക്ക് പോണവരാ ഇങ്ങനെ ഒക്കെ ഉള്ള ചീത്ത പേര് ഫ്ലാഷായാ ഞങ്ങൾക്ക് വേറെ ജോലി കിട്ടില്ല നിങ്ങൾ ഈ പൈസക്കാർടെ കളികളിൽ ദയവ് ചെയ്ത് ഞങ്ങളെ വലിച്ചിടല്ലെ പ്ലീസ്….

മിസ്സ് : മോനെ ഞാൻ ക്ഷമ ചോദിക്കാ സോറി….

ഒരു സാർ : അതെങ്ങനെ വിത്ത് ഗുണം പത്ത് ഗുണം ചേട്ടൻ്റേ അനിയത്തി അല്ലേ …

ഞാൻ : ഇപ്പൊ ക്യാമറാ ഉള്ളത് കൊണ്ട് ശെരി അല്ലെങ്കിലോ

നിങ്ങള് എന്തിനാ ഈ ക്യാമറ വക്കുന്നത് സ്ത്രീകൾടെ പ്രൈവസിക്ക് വിരുദ്ധം ആണ്….ഒരു ഫെമിനിസ്റ്റ് കേറി വന്നു….

ഞാൻ : ആരാ അത് … അതെ കഴിഞ്ഞ മാസം പേരൊന്നും പറയുന്നില്ല നിങ്ങടെ അതെ പോലെ ഒരു കോളേജ് ട്രിപ്പ് പോയ വണ്ടിക്ക് അകത്ത് കർണാടക പോലീസ് രൻ പാക്കറ്റ് കഞ്ചാവും കൊറച്ച് മെത്തും കൂടെ പിടിച്ചു അവന്മാര് അത് വണ്ടിടെ അകത്ത് ഒളിപ്പിച്ച് കൈ കഴുകാൻ നോക്കി…പേടി ആണ് ഇതൊന്ന് ഓടിയിട്ട് വേണം ഒരുപാട് കുടുംബം കഞ്ഞി കുടിച്ച് പോവാൻ … ഞാൻ ഒന്ന് ചോദിക്കട്ടെ പെങ്ങളെ ഈ ബസ്സിൽ പോവുന്ന നിങ്ങടെ എന്ത് പ്രൈവസി ആണ് ഞങ്ങള് നഷ്ട്ടപെടുത്തിയത് ബസ്സിൽ വരുന്നു ഇരിക്കുന്നു പോട്ടെ ഡാൻസ് കളിക്കുന്നു നിങ്ങള്

Leave a Reply

Your email address will not be published. Required fields are marked *