വെയിറ്റ്…എന്താ ഒരു റിയാക്ഷൻ ഇല്ലാത്തെ…ഇനി അവളല്ലെ ഇത്…ഞാൻ സൂക്ഷിച്ച് നോക്കി…
ചായ …
അച്ഛൻ : ശിവ …
പുള്ളിക്ക് ദേഷ്യം വന്ന് തൊടങ്ങി
ശിവ എട് എടുക്ക് മോനെ അച്ഛൻ അച്ഛൻ്റെ ദേഷ്യം ഉള്ളിൽ അടക്കി മോഹൻലാലിനെ പോലെ അഭിനയിച്ചു….
ചെറിയച്ഛൻ എനിക്ക് ചായ എടുത്ത് തന്നു…
ഞാൻ അത് കുടിക്കാൻ ഒന്നും നിന്നില്ല…
പെണ്ണിൻ്റെ അച്ഛൻ : അപ്പോ എങ്ങനെ ആണ് കാര്യങ്ങൾ
അച്ഛൻ : പറയാം …
നെത്തോലി ചെക്കൻ അവൾടെ അപ്പൻ്റെ ചെവിയിൽ വന്ന് എന്തൊ പറഞ്ഞു…
അപ്പോ തന്നെ ഇന്നസെൻ്റ് അടിക്ക് പിടിച്ച പോലെ അയാള് തിരിഞ്ഞു…
കിക്കു (കൃഷ്ണ കുമാർ) അങ്കിൾ : മോനെ നിങ്ങള് ഒന്ന് സംസാരിക്ക് ചെല്ല്
ഞാൻ : ചെറി എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല നമ്മക്ക് പോവാ പ്ലീസ്…
ചെറിയച്ഛൻ : ഹഹഹ ഇതിന് ഇത്ര നാണം എന്തിനാ ചെല്ല്…
കി കു അങ്കിൾ : എന്താ അത്
ചെറി : അല്ല അവൻ അത് പറയാൻ വന്നതാന്ന്
ഞാൻ ചെറിയെ ഒന്ന് നോക്കി …
ചെറി ഒന്ന് പോയിട്ട് വാ എന്ന് കാട്ടി…
അച്ഛൻ : ശിവ ചെല്ല്….
ഹിറ്റ്ലർ ഓഡർ ഇട്ട് കഴിഞ്ഞു…
ഞാൻ എണീറ്റ് നടന്നു
ആ കൊച്ച് മൈരൻ എൻ്റെ കൂടെ വന്ന് എനിക്ക് തൊട്ടപ്പറത്തെ റൂമിലേക്ക് റൂട്ട് മാപ്പ് ഇട്ട് തരുന്നു ശവം…
ഞാൻ ഉള്ളിൽ കേറിയതും അവൻ വാതൽ വലിച്ചടച്ചു…
വെളിയിൽ എൻ്റെ തെണ്ടി ചെറിടെ ഒച്ച കേക്കാം
ഹലോ….
ഞാൻ തിരിഞ്ഞ് സീൻ ഇട്ട് നോക്കി….
പപ്പ : അറിയോ ഡ്രൈവറെ
ഞാൻ ചുണ്ട് കൈ വച്ച് തൊടച്ച് തിരിഞ്ഞ് നോക്കി…
പപ്പ : അപ്പോ ഇയാള് വെറും ഒരു ഡ്രൈവറല്ല… നൈസ്… . . പപ്പ : എന്താ പേടിച്ച് പോയി തോന്നുണു
ഞാൻ : അതെ കുട്ടി എന്നെ വിട്ടേക്ക് ഞാ
പപ്പ : എന്ത് വിടാൻ നിശ്ചയം നടക്കാൻ പോവാ