ഞാൻ ഫോൺ ചെവിയിൽ നിന്ന് എടുത്ത് തിരിഞ്ഞതും പവി നിക്കുന്നു …
ഞാൻ : അതെ നീ എപ്പോ നോക്കിയാലും ഒളിഞ്ഞ് കേക്കൽ ആണല്ലോ പവി… അതെ എനിക്ക് പ്രൈവസി വേണം…
പവി : ഇത് അഭിനയം ആണേ നിനക്ക് നെഹ്റു ട്രാഫി തരാ…എന്തേലും ഒണ്ടേ പറഞ്ഞോ
ഞാൻ : എന്ത് പറയാൻ
പവി : സത്യം
ഞാൻ : നാളെ എനിക്ക് അത്ര ആകെ ഫെയിസ് ചെയ്യാൻ ഉള്ള ടെൻഷൻ അതാ വേറെ സീൻ ഒന്നും ഇല്ല…
പവി : അത്രേ ഉള്ളു…
ഞാൻ : അതെ അത്ര തന്നെ….
അവളെന്നെ ഒന്ന് തുറിച്ച് നോക്കി തിരിച്ച് പോയി…
⏩ ടൈം ലാപ്സ് ഇട്ട് നോക്കിയാ പോലും അന്നത്തെ ദിവസത്തെ എൻ്റെ ഇരിപ്പ് വെറും ഒരു ഫോട്ടോ പോലെ തോന്നും…
എടക്ക് ഓരോ മെസ്സേജ് വരുമ്പോ ഫോൺ ഓൺ ആവും അത് മാത്രം ആണ് മാറ്റം…
വൈകീട്ടോടെ ആളുകൾ വന്ന് തൊടങ്ങി…. രാത്രിയോടെ പാർത്തിയും ഫ്രണ്ടും കൊച്ചി എത്തി അവരെ ഞാൻ ഉണ്ണിയെ ഏൽപ്പിച്ചു…
രാത്രി ഒറക്കം ഇല്ല കാലത്ത് ചെറിയ പനി+ ഒടുക്കത്തെ തല വേദന…
⏩ കെട്ടി മേളം കെട്ടി മേളം … അയ്യരുടെ വാക്കുകൾ എൻ്റെ ചെവിയിൽ മുഴങ്ങി….
തല കുനിച്ച് കൈ കൂപ്പി ഇരിക്കുന്ന അവളുടെ കഴുത്തിൽ ഞാൻ മഞ്ഞ ചരട് കെട്ടി…
കരയാതെ പിടിച്ച് നിന്നത് എനിക്കും ദൈവത്തിനും നടുവിൽ ഉള്ള രഹസ്യമായി തീർന്നു…
എല്ലാം നല്ലതിന് എന്ന ഒറ്റ പ്രതീക്ഷ മാത്രം മിച്ചം വച്ച് ഞാൻ അവളുടെ കഴുത്തിലേക്ക് ചരട് കെട്ടി മാറി…
പപ്പ എൻ്റെ നേരെ മുഖം തിരിച്ച് നോക്കി…
ഇവളെന്തിനാ കരയുന്നത് … പ്രതികാരം ചെയ്യാൻ വേണ്ടി ആണേലും സ്വന്തം ജീവിതം നശിച്ചതിൻ്റെ ആവും…
അവളുടെ അച്ഛൻ എൻ്റെ അടുത്ത് വന്ന് കൈയ്യിലുള്ള സ്വർണ മാല എൻ്റെ കഴുത്തിൽ ഇട്ടു… എന്നിട്ട് എൻ്റെ കൈ പിടിച്ച് അവളുടെതിൽ ചേർത്ത് പിടിച്ചു
വലം വക്കു അയ്യരുടെ ഉത്തരവ് വന്നു…