ഞാൻ : അമ്മ ചായ
ചെറിയമ്മ : വന്നോ… പല്ല് തേച്ചോ
ഞാൻ : ഹാ
ചെറിയമ്മ : പനി മാറിയോ കണ്ണാ
ഞാൻ : ഓ
അമ്മ : ഇന്നലെ എന്തായിരുന്നു ശ്ശോ….
ഒന്ന് വഴി മാറ് ഡാ…
അച്ഛൻ എൻ്റെ പിന്നിൽ വന്ന് പറഞ്ഞു
ഭാഗ്യ ഇന്നാ മട്ടൻ ഒണ്ടെ പിന്നെ നെയ് മീനും ഇനി ചിക്കൻ വേണേ ഇ അല്ല രാജുനെ വിട്ട് വാങ്ങിക്കോ….. “പറഞ്ഞത് കേട്ടല്ലോ ഉപ്പ് വാങ്ങാൻ പോലും വെളിയിൽ പോവരുത് അച്ഛൻ തിരിഞ്ഞ് എന്നെ നോക്കി പറഞ്ഞു…”
ഞാൻ : 🙂
അച്ഛൻ : ഇളിക്കാൻ അല്ല കേട്ടോന്ന്…
ഞാൻ : ഹാ പോവില്ല…
അച്ഛൻ : ഇന്ദു ഇവൻ വെളിയിൽ പോവാതെ നോക്കണം…
ചെറിയമ്മ : ശെരി ഏട്ടാ…
അച്ഛൻ : ഭാഗ്യ ഞാൻ അപ്പോ പോയിട്ട് വരാ… മോളോട് പറഞ്ഞേക്ക്…
അച്ഛൻ പോയ പിന്നാലെ ഞാൻ തിട്ടിൽ കേറി ഇരുന്നു..അമ്മ അച്ഛൻ എങ്ങോട്ട് പോയി
അമ്മ : മില്ലിലിക്ക് പുതിയ മെഷീൻ വാങ്ങാൻ ചെന്നൈ വരെ പോയി..
ഞാൻ: അപ്പോ റോക്കി ഭായ് ഇന്ന് വരില്ലാ
അമ്മ : 😒 ഇല്ല…
ഞാൻ : അയ്യോ സമാധാനം… അല്ലമ്മാ അച്ഛൻ പവിയെ മോളെന്ന് വിളി എപ്പോ തൊടങ്ങി…
ചെറിയമ്മ : അവളെ അല്ല ഉന്നോട പൊണ്ടാട്ടിയെ ദാ അണ്ണൻ മോളെ പറഞ്ഞത്….🙂
Shit! ആ നാശം ഇവടെ ഒണ്ടല്ലെ ഞാൻ അത് വിട്ട് പോയി…
ചെറിയമ്മ : ദേ ദേ അവൻ വീണ്ടും കിളി പോയി…
ഞാൻ ചായ കപ്പും എടുത്ത് നേരെ മുറിയിൽ പോയി…
ഫോണിൽ കൊറച്ച് വിഷ് വന്ന് കെടപ്പുണ്ട്…
പെട്ടെന്ന് കതക് തള്ളി തൊറന്ന് പവിയും പപ്പേം വന്നു…
പവി : പനി പോയോ ഡാ…
ഞാൻ : പോയല്ലോ…
പവി:ചേട്ടത്തി ഇരിക്ക്
ഞാൻ അവളെ ഒന്ന് നോക്കി…
പവി : ഒരുപാട് വിഷ് വന്നിട്ടുണ്ടോ…
ഞാൻ : ഏയ് തമിഴ്സെൽവി , പിന്നെ റോഷ്നി , നമ്മടെ വേലൻ്റെ മാപ്പ് പറച്ചിൽ…