ഞാൻ : അച്ഛൻ എനിക്ക് തന്ന മാല ഇല്ലേ
അമ്മ : ഹാ
ഞാൻ : അത് ഇവക്ക് കൊടുക്കാണെ ഞാൻ
അമ്മ : എന്തിനാ
ഞാൻ : അത് ചുമ്മാ ഇരിക്കും അവള് ഇടട്ടെ പെങ്കൊച്ചല്ലേ
അമ്മ : എന്തോ കാണിക്ക്… ആ കുട്ടി പോയി
ഞാൻ : അതിന്
അമ്മ : കേറി പോവാൻ
ഞാൻ : അമ്മ ഞാൻ ഇവടെ എവടെ എങ്കിലും
അമ്മ : അച്ഛനെ വിളിക്കട്ടെ…
ഞാൻ : നിങ്ങളോട് ദൈവം ചോദിക്കും
അമ്മ : ശെരി പോ
ഞാൻ മെല്ലെ മെല്ലെ സ്റ്റെപ് കേറി. മേളിലേക്ക് പോയി
അവൾടെ ഒച്ച കേക്കാ…ഫോണിൽ ആണ് തോന്നുണു
ഞാൻ നേരെ മുറിയിലേക്ക് ഓടി കേറി…
കൊറച്ച് കഴിഞ്ഞതും പപ്പ ഉള്ളിലേക്ക് കേറി വന്നു…
എന്നെ കണ്ടതും തുറിച്ച് നോക്കി കതക് കുറ്റി ഇട്ടു
കതക് കുറ്റി ഇട്ടതും എനിക്ക് ചെറിയ പേടി തോന്നി കാര്യം ശത്രു ആണേലും ഒരു പെണ്ണും ആയിട്ട് തനിച്ച് ഒരു മുറിയിൽ 🥹
ഞാൻ പക്ഷെ മൈൻഡ് പോലും ചെയ്യാതെ ഫോൺ നോക്കി ഇരുന്നു…
ശി ശ് ശിവ….സമയം എടുത്ത് പപ്പ എന്നെ വിളിച്ചു….
ഞാൻ ഹെഡ് സെറ്റ് എടുത്ത് വക്കാൻ തുടങ്ങിയതും പെട്ടെന്ന് ഒരു തേങ്ങി കരച്ചൽ
ഞാൻ തല ഒന്ന് പൊക്കി നോക്കി…
പെണ്ണ് തല കുനിച്ച് നിന്ന് കരയുന്നു….
ശെടാ ഊമ്പലും കുമ്പക്കളിയും വാഴക്കയും ആയല്ലോ അവസ്ഥ 🙄
ഞാൻ : നാശം പിടിക്കാൻ ആയിട്ട്.. അതെ കുട്ടി കരയണ്ട…
ഞാൻ അവളെ നോക്കി പറഞ്ഞു….
എവടെ നിർത്തുന്നില്ല… ഞാൻ ഫോൺ ബെഡിൽ വച്ചിട്ട് മെല്ലെ എണീറ്റു…
അതെ ഞാൻ അവളെ നോക്കി പറഞ്ഞു…
ഞാൻ : അതെ പത്മജ കരയണ്ട സംഭവിച്ച് പോയില്ലേ
ഞാൻ അവൾടെ അടുത്തേക്ക് നടന്നു… പോയി നിന്നു
ഞാൻ : പപ്പ… കരയണ്ട… ഇത് കൊണ്ടാ ഞാൻ പറഞ്ഞത് ഇത് ശെരി ആവില്ല എന്ന്… ഞാൻ ഒരു പണി ചെയ്യാ കുട്ടിയെ വീട്ടിൽ കൊണ്ട് വിടാ എനിക്ക് ഇഷ്ട്ടം ആയില്ല പറയാ എന്താ….