കാന്താരി 1 [Doli]

Posted by

ആ കല്ല് കുത്തിയതാവും നാശം നടന്നും ഇല്ല….

സ്റ്റെപ്പെറങ്ങുമ്പോ ശവം കേറി വരുന്നു

എങ്ങനെ ഇണ്ട് വേദന എന്റെ മുത്തുകത്ത് ഒറ്റ കുത്ത് തന്നിട്ട് അവള് ചോദിച്ചു…

പൊള്ളിയ പോലെ തോന്നി എനിക്ക്…

കണ്ണ് കലങ്ങി അമ്മാതിരി വേദന

അവള് വായക്ക് കൈ കൊടുത്ത് നിന്ന് ചിരിക്കുന്നു…

ഞാൻ പ്രതികരിക്കാതെ താഴെ നോക്കി എറങ്ങി…

അച്ഛൻ : ഡാ വന്നേ പേപ്പർ വായനക്കിടയിൽ പുള്ളി എന്നെ വിളിച്ചു

ഞാൻ മെല്ലെ മെല്ലെ നടന്ന് പോയി

അച്ഛൻ : നാളെ അവര് ഇങ്ങോട്ട് വരും

ഞാൻ : ആരച്ഛ

അച്ഛൻ : നിന്റച്ഛൻ.. എടാ നിന്റെ ഭാര്യ വീട്ടുകാര്

ഞാൻ : ശെരി അച്ഛാ

അച്ഛൻ : ചടങ്ങറിയാലോ… നാളെ നിങ്ങൾ അങ്ങോട്ട് പോവും പിന്നെ അത് കഴിഞ്ഞ് അടുത്തതിന്റെ അടുത്ത ദിവസം ഞങ്ങള് വന്ന് ചടങ്ങ് കഴിഞ്ഞ് നിങ്ങളെ കൂട്ടികൊണ്ട് വരും…

ഞാൻ : ശെരി..

ഞാൻ : അച്ഛാ

അച്ഛൻ : ഓ

ഞാൻ : ഞാൻ പോണോ അച്ഛാ

അച്ഛൻ : വേണ്ട മോൻ ഇവടെ ഇരുന്നോ ഞാൻ പോവാം….ആര് ഡാ ഇവൻ 😏

ഞാൻ തിരിഞ്ഞ് നടന്നു….

എല്ലാരും കൂടെ കഴിച്ചോണ്ട് ഇരിക്കുന്ന നേരം…

ചെറി : നാളെ എപ്പോ അവര് വരുന്നേ ഏട്ടാ

അച്ഛൻ : പത്തുപതിനൊന്നു മണി ആവും…

എത്ര ആള് കാണും എന്റെ പിന്നാലെ നിന്ന ചെറിയമ്മ ചോദിച്ചു

അച്ഛൻ : ഒരു ഇരുപത്തി അഞ്ച് പേര് അമ്പത് കൂട്ടാ… നമ്മടെ ഒരു അമ്പത്

രാമുന് എത്ര ബന്ധുക്കളാ ചെറിയമ്മ എന്റെ മുത്കത്ത് കൈ വച്ച് പറഞ്ഞു

അടുത്ത സെക്കന്റ്‌ ചെറിയമ്മ ബോധം കെട്ട് വീണു…

ഞാൻ ചെയറിൽ നിന്ന് എണീറ്റ് ചെറിയമ്മേ തട്ടി വിളിച്ചു…

അമ്മ അമ്മാ

പവി വെള്ളം എടുത്ത് ചെറിയമ്മടെ മുഖത്ത് തളിച്ചു

വെള്ളം വീണതും ചെറിയമ്മ കണ്ണ് തൊറന്നു

ചെറി : ഇന്ദു ഇന്ദു

ചെറിയമ്മ : ചോര.. ചോര

അമ്മ വെള്ളം കൊണ്ട് വന്നു ചെറിയമ്മക്ക് കൊടുത്തു

Leave a Reply

Your email address will not be published. Required fields are marked *