പവി : അപ്പൊ നിങ്ങള് വേറെ വേറെ 🥺
ഞാൻ :നീ പോയെ ഞാൻ കുളിച്ചിട്ട് വരാ…
പവി : അച്ഛനോട് പറയട്ടെ
ഞാൻ : വേണ്ട ദയവ് ചെയ്ത്… വേണ്ട… അവക്ക് സ്നേഹം അല്ലെ വേണ്ടേ കൊടുക്കാ… 😂
പവി : please don’t loose your self 😏
ഞാൻ : ഒന്ന് പോയെ ഡി…
> 11:00
അച്ഛൻ വെളിയിലേക്ക് പോവാൻ വരുന്ന കണ്ട് ഞാൻ നൈസിന് മുങ്ങി
ഉച്ചക്ക് ഫോണിൽ സംസാരിച്ച് മുറ്റത്ത് പപ്പ നടക്കുമ്പോ അച്ഛൻ തിരിച്ചു വന്നു രണ്ടും നല്ല സമയം ആണ്….
വീടിന്റെ സൈഡിലെക്ക് നടന്നു തൊടങ്ങിയ പപ്പെ ഞാൻ ഫോൺ പിടിച്ചു വാങ്ങി കൈ രണ്ടും കോർത്ത് പിടിച്ചു
എന്താ ഏതാ മനസ്സിലാവാതെ അവളെന്നെ മിഴിച്ച് നോക്കി…
ഞാൻ : പപ്പ എന്നോട് ക്ഷമിക്ക് എനിക്ക് ( ഒടുക്കത്തെ ഒരു ചൊമ ചൊമച്ച് ) എനിക്ക് പെട്ടെന്ന് ഒരു കല്യാണം ആയപ്പോ ഉൾക്കൊള്ളാൻ പറ്റീല്ലാ സോറി… പിന്നെ എന്റെ ഭാഗത്ത് നിന്ന് നിനക്ക് ഒരുപാട് വെഷമം ഒണ്ടായി ലെ… സോറി… ഞാൻ പൊതുവെ ടൈം എടുക്കും ഒരാളെ ചേർത്ത് പിടിക്കാൻ സോറി ഞാൻ ശ്രമിക്കാം…😊 ഞാൻ പിന്നെ ഇത്ര ദിവസം തന്നോട് വലിയ അടുപ്പം കാണിക്കാതെ ഇരുന്നത് തനിക്ക് എന്നെ ഇഷ്ട്ടം അല്ല എന്ന് വച്ചാ പിന്നെ തന്നെ എന്റെ കൂടെ കെടത്താത്തതും തനിക്ക് ഒരു ബുദ്ധിമുട്ട് വേണ്ട എന്ന് വച്ചാ… സോറി… എന്നെ വിശ്വസിക്ക് നമ്മള് സെറ്റ് ആയാ സൂപ്പർ ആവും ഓക്കേ… ഫോൺ സംസാരിക്കുക ആയിരുന്നു ല്ലേ സോറി സംസാരിച്ചോ പിന്നെ കാണാ… 😊
ഞാൻ നേരെ അപ്പന്റെ മുന്നിൽ പോയി ചാടി
അച്ഛൻ എന്നെ ഒന്ന് നോക്കുക മാത്രം ചെയ്ത് ഉള്ളിലേക്ക് പോയി
ഉച്ച കഴിഞ്ഞ് പവി റൂമിലേക്ക് വന്നപ്പോ ഞാൻ അറിഞ്ഞു ഡാഡി എല്ലാം കേട്ടു എന്നത്… അപ്പൊ പ്ലാൻ വർക്കായി എന്ന് സാരം 😡….
വൈകീട്ട് അമ്മേം പവിയും പപ്പേം കൂടെ സംസാരിച്ച് കൊണ്ടിരിക്കുമ്പോ ഞാൻ അടുത്ത സ്കെച്ച് കൊണ്ട് താഴേക്ക് പോയി…