കുറച്ചു ദിവസമായി ഇവിടേക്ക് വന്നിട്ട്…
അവൻ ബാറിലേക്ക് കയറാൻ കാൽ വെച്ചതും ഒരു കൈത്തലം അവന്റെ ചുമലിൽ വന്നു വീണു…
ഒരല്പം ഭയത്തോടെ തിരിഞ്ഞ സനോജ് വെളുക്കെ ചിരിച്ചു നിൽക്കുന്ന കുറുകിയ മനുഷ്യനെ കണ്ടു…
” ഒരൊന്നര എനിക്കു കൂടെ പറയെടാ … ”
അയാളെ ഒരു നിമിഷം കഴിഞ്ഞപ്പോൾ അവന് മനസ്സിലായി……
ബ്രോക്കർ തങ്കപ്പൻ… ….!
അവനും അയാളെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി…
” നിന്റെ മാഷെവിടെടാ………. കുറച്ചു ദിവസമായി കാണുന്നില്ലല്ലോ… …..”
അയാൾ ലോഹ്യം ചോദിച്ചു……
” നാട്ടിൽ പോയതാ…”
സനോജ് അകത്തേക്ക് കടന്നു..
അയാൾക്ക് ഒന്നര പറഞ്ഞിട്ട് , ഒരു അര ലിറ്റർ വാങ്ങി സനോജ് എളിയിൽ തിരുകി..
“എന്നോടൊരു പണി കാണിച്ചിട്ടാ അയാള് പോയത്… ”
തങ്കപ്പൻ പറഞ്ഞു…
സനോജ് അടുത്ത നിമിഷം പിടഞ്ഞുണർന്നു…
“എന്നതാ ചേട്ടാ കാര്യം… ?”
തങ്കപ്പൻ ഒന്നര സോഡ ചേർത്ത് ഒറ്റ വലി വലിച്ചു…
“പറയാടാ…”
തലയൊന്നു കുടഞ്ഞ് ഏമ്പക്കം വിട്ടു കൊണ്ട് അയാൾ പറഞ്ഞു …
” നീ വാ… ”
സനോജിനോടായി പറഞ്ഞിട്ട് അയാൾ പുറത്തിറങ്ങി …
നിക്കറിന്റെ കീശയിൽ നിന്ന് കാജാ ബീഡിയുടെ കെട്ടെടുത്ത് അയാൾ ഒരെണ്ണം ലൈറ്ററിൽ കൊളുത്തി …
” നിനക്കറിയില്ലേ, ഞാൻ കൊറേ വീടുകൾ നോക്കുന്ന കാര്യം… ?”
അയാൾ പുകയൂതി വിട്ടുകൊണ്ട് പറഞ്ഞു…
ഉണ്ടെന്നോ ഇല്ലെന്നോ സനോജ് പറഞ്ഞില്ല…
” പത്തു ദിവസത്തേക്ക് ഒരു പാർട്ടിക്കാണെന്ന് പറഞ്ഞ് മാഷ് ഒരു വീടിനായി എന്നെ വിളിച്ചായിരുന്നു…”
പെരുമ്പറ കൊട്ടുന്ന ഹൃദയത്തോടെ സനോജ് അത് കേട്ടു നിന്നു …
” കാശിനിച്ചിരി ആവശ്യം എനിക്കും ഉണ്ടായിരുന്നു… അതുകൊണ്ട് ഞാൻ മൊതലാളി അറിയാതെ കൊടുത്തും പോയി…… ”
അണഞ്ഞു പോയ ബീഡി അയാൾ ഒന്നുകൂടി കത്തിച്ചു…
” ഒടനെ വിറ്റു പോകാൻ ചാൻസില്ലാത്ത വീടാ… നമ്മടെ പട്ടാളക്കാരൻ തൂങ്ങിച്ചത്ത വീട്… …. ”
സനോജ് വിറച്ചു തുടങ്ങിയിരുന്നു……
“ഇപ്പോൾ ദിവസം നാലഞ്ചു കഴിഞ്ഞു…… വിളിച്ചിട്ടാണേ ആശാനെ കിട്ടുന്നുമില്ല… “