” കാശ് തന്നായിരുന്നോ… ?”
സനോജ് ചോദിച്ചു…
” അതൊക്കെ റെഡിയായിരുന്നു…… പക്ഷേ ഇപ്പോ എനിക്കൊരു വശപ്പിശക് പോലെ… അന്ന് ഞാനിച്ചിരി ഓവറായിരുന്നു…… ”
സനോജിന്റെ നടുക്കം പൂർണ്ണമായിരുന്നു……
“ആരെങ്കിലും തൂങ്ങിച്ചത്ത വീട് മാഷിനെന്തിനാന്ന് ചോദിക്കാനുള്ള ബോധം എനിക്കപ്പോ പോയില്ല……..”
അയാൾ ബീഡിക്കുറ്റി വലിച്ചെറിഞ്ഞ് തിരിഞ്ഞു……
” നീ ഒരൊന്നര കൂടി പറ…….”
അയാൾക്കൊപ്പം ബാറിലേക്ക് വീണ്ടും കയറുമ്പോൾ സനോജ് വിയർത്തിരുന്നു…
മാഷ് ഇവിടുണ്ട്… ….!
ഈ ഏരിയായിൽ… ….!
തന്നെ ഇടിച്ചിടാൻ വന്ന സ്ത്രീയുടെ വീടിനടുത്ത് തന്നെ……..!.
അവന് ചിത്രം വ്യക്തമായിത്തുടങ്ങിയിരുന്നു……..
(തുടരും…….)