അവൾ എന്നെ കരഞ്ഞു കൊണ്ട് വാരി പുണർന്നു…
ഞാൻ : അത് വിട് സാരം ഇല്ല കഴിഞ്ഞത് കഴിഞ്ഞു പോട്ടെ അലീന കണ്ടത് കൊണ്ട് അല്ലേ ഇപ്പോൾ ഇതൊക്കെ ഉണ്ടായേ…
ഞാൻ അവളുടെ മുടിയിൽ തലോടി…
അന്ന : ഈ ഒരു കാരണം കൊണ്ട് അവളെ വെറുക്കല്ലേ ഡാ ഞാൻ നിന്റെ കാലു പിടിക്കാം അവൾ ഒരു പാവം ആട പഞ്ചപാവം നിന്നെ അവൾക്കു വല്യ ഇഷ്ട്ടം ആണ് അതുകൊണ്ടാ പാവം ഇന്നലെ നമ്മളെ അങ്ങനെ കണ്ടപ്പോൾ സഹിച്ചു കാണില്ല… സ്വന്തം ചേച്ചി അല്ലെങ്കിലും എനിക്ക് അവൾ എന്നും സ്വന്തം തന്നെയാ ആ അവളെ മുന്നിൽ ഞാൻ ഷേ….അവൾക് നീ എന്ന് വച്ച ജീവനാ അതുകൊണ്ട് അവളെ അറിയാണ്ട് പോലും വെറുക്കല്ലേടടാ….
കുറെ നേരം ഞാൻ ഒന്നും മിണ്ടിയില്ല….
ഞാൻ : ഡി നീ പിടി വിട്ടേ അവരൊക്കെ ഇപ്പോൾ ഇങ്ങോട്ട് എത്തും
അവൾ കുറച്ചു മാറി എന്റെ കണ്ണിലേക്കു നോക്കി പെട്ടെന്ന് എന്റെ കവിൾ കോരി എടുത്ത് കവിളിൽ ചെറു ചുംബനം നൽകി തീരെ പ്രേതീക്ഷിക്കാതെ ആയിരുന്നു അത് ശേഷം അവൾ എന്റെ അടുത്ത് നിന്നും മാറി നടന്നു പിന്നീട് അവളുടെ കാലുകൾ നിശ്ചലമായി
അവൾ : ഇത് എന്റെ അവസാന ചുംബനം ആണ് ഇനി.. ഇനി..ഞാനും നീയും തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉണ്ടാവാൻ പാടില്ല.. നീ അവളോട് മാപ്പ് പറയണം… നീ അവളോട് എന്നെ വെറുക്കല്ലേ എന്ന് പറയണം പറ്റിപ്പോയി….
ഞാൻ : ഡി നീ ഇത് എന്തൊക്കെയാ
അന്ന : മതി ഇനി ഇതിനെ കുറിച് സംസാരിക്കണ്ട എല്ലാത്തിനും സോറി
അതും പറഞ്ഞു അവൾ കരഞ്ഞു കൊണ്ട് ഓടി റൂമിൽ കേറി വാതിൽ അടച്ചു
ഞാനും കുറെ ഡോറിൽ മുട്ടിയെങ്കിലും അവൾ തുറക്കാൻ കൂട്ടാകിയില്ല
ഞാൻ : ഡി വാതിൽ തുറക്ക്….
അന്ന : എനിക്ക് കുഴപ്പം ഒന്നും ഇല്ല ഇന്നലെ ഒന്ന് ഉറങ്ങാൻ പറ്റിയില്ല മനസ്സിൽ മുഴുവൻ ഒരു നീറ്റൽ ഇപ്പോൾ നിന്നോട് എല്ലാം പറഞ്ഞപ്പോ…എന്തോ ഒരു ഭാരം ഇറക്കി വച്ച പോലെ ഞാൻ ഒന്ന് കിടക്കെട്ടെ അവർ വന്നാൽ നീ വാതിൽ തുറന്നു കൊടുക്ക്……