പിന്നെ ഞാനും അവിടെ നിന്നില്ല ഹാളിൽ ഉള്ള സോഫയിൽ കുറെ നേരം ഇരുന്നു
എനിക്ക് എന്തിന്റെ കേടായിരുന്നു ഇങ്ങോട്ട് വന്നത് അലിനയോട് മാപ്പ് പറയാൻ എന്നിട്ടോ ഇവൾക്ക് പറയാൻ വേറെയും കുറെ കാര്യം ശെരിയാ അവൾ പറഞ്ഞതിലും കാര്യം ഉണ്ട് ഞങ്ങൾ രണ്ടു പേരുടെ ഭാഗത്തും തെറ്റ് ഉണ്ട്…
അങ്ങനെ ഓരോ കാര്യം എന്റെ മനസ്സിൽ മിന്നി മറഞ്ഞു പെട്ടെന്ന് ഇടിയും കാറ്റും വരാൻ തുടങ്ങി ഹാളിലെ ജനൽ ശക്തിയിൽ അടിച്ചു ഞാൻ ഞെട്ടി എണിച്ചു വാതിൽ തുറന്നു പുറത്തേക് ഇറങ്ങി നോക്കി നല്ല ഇരുണ്ട ആകാശം കാറ്റും ഇടിയും മിന്നലും പെട്ടെന്ന് എന്താ ഇങ്ങനെ ഞാനും ആലോചിച്ചു…
പെട്ടെന്ന് വാതിൽ തള്ളിക്കൊണ്ട് അന്ന പുറത്തേക്ക് ഓടി
ഞാൻ : ഡി നീ ഇത് എങ്ങോട്ടാ നല്ല മഴ ഉണ്ട് ഇങ്ങോട്ട് കേറിക്കെ…
അന്ന : ഡ്രസ്സ് ഉണക്കാൻ വച്ചിരിക്കുവാ എന്നെ വന്നു ഒന്ന് സഹായിക്ക് ഇല്ലെങ്കിൽ അതൊക്കെ ഇപ്പോൾ നനയും
അവൾ അതും പറഞ്ഞു വീടിന്റെ ഒരു സൈഡിൽക് പോയി…ഞാനും പിന്നാലെ ചെരുപ്പ് ഇതുകൊണ്ട് ഓടി……
അവൾ ഓരോ ഡ്രസ്സ് ആയി എടുത്ത് കുട്ടികൊണ്ടിരുന്നു ഞാനും കുറച്ചു ഡ്രസ്സ് എടുത്തു അവൾ മഴ ശക്തിയാൽ നിലം പതിച്ചു പെയ്യാൻ തുടങ്ങി…..
(1:05 pm )സമയം
അന്ന : ഡാ വേഗം എടുത്ത് വാ മഴ കൂടി വരുവാ…
അവൾ എന്നെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു…ഞാൻ അവസാനത്തെ ഡ്രെസ്സും അയലിൽ നിന്നും എടുത്തു ഒരു ഷാൾ ആയിരുന്നു
പെട്ടെന്ന്
7:00 pm രാത്രി
ഹലോ ഹർഷൻ കേൾക്കാമോ…
ഹലോ ഹർഷൻ…
ആരോ എന്റെ കവിളിൽ തട്ടി വിളിക്കുന്നു കണ്ണിലേക്കു വെളിച്ചം അടിക്കുന്നു ഞാൻ പതിയെ കണ്ണ് തുറന്നു…….
ചുറ്റും ഒരു ബ്ലർ ആയപോലെ കാണാം കാഴ്ച മങ്ങിയിരിക്കുന്നു… ചുറ്റും കുറെ നിഴലുകൾ
ഞാൻ ഇത് എവിടെയാ…
ഞാൻ മനസ്സിൽ പറഞ്ഞു
കണ്ണുകൾ പതിയെ തിരുമി തുറന്നു കൊണ്ട് നോക്കി എന്റെ മുകളിൽ കറങ്ങുന്ന ഫാൻ അടുത്തായി ഇരിക്കുന്ന തറവാടിന്റെ അടുത്തുള്ള ലേഡി ഡോക്ടർ പ്രിയ. ഞാൻ മുത്തശ്ശിടെ റൂമിൽ കട്ടിലിൽ കിടക്കുകയാണ് . ഞാൻ എന്റെ ചുറ്റും നോക്കി അമ്മയും മുത്തശ്ശിയും ലിസി ആന്റിയും മരിയ ആന്റിയും അന്നയും അലിനയും എല്ലാവരുടേം കണ്ണുകൾ കലങ്ങിയിട്ടുണ്ട്….