മോനെ…എന്ത് പറ്റിയതാടാ….
അമ്മ കരഞ്ഞു കൊണ്ട് എന്റെ മുഖം കോരി എടുത്തു കൊണ്ട് ചോദിച്ചു….
എനിക്ക് ഒന്നും ഓർമയില്ല… ഞാൻ.. ഞാൻ പ്രിയ ഡോക്ടർ എന്താ ഇവിടെ….
പ്രിയ : നോക്ക് ഹർഷാ ഇന്ന് ഉചക്ക് നീ വീടിന്റെ സൈഡിൽ ആയി ബോധം ഇല്ലാതെ കിടക്കുകയായിരുന്നു അന്നയാണ് കണ്ടത് പിന്നെ ഇവർ എല്ലാവരും വന്നു നിന്നെ ഇവിടെ കൊണ്ട് കിടത്തി…എന്നിട്ട് എന്നെ വിളിച്ചു ഇപ്പോഴാണ് നിനക്ക് ബോധം വന്നത്…എന്താ സംഭവിച്ചത് എന്ന് ഒന്ന് ഓർത്തെടുക്കാമോ ഹർഷൻ….
ഞാൻ പതിയെ കണ്ണടച്ചു ഓർക്കാൻ തുടങ്ങി
ഞാൻ മഴ പെയ്തപ്പോൾ ഡ്രസ്സ് എടുക്കാൻ ആയിപോയി….
ഞാൻ പതിയെ എന്റെ ഓർമ്മകൾ പറയാൻ തുടങ്ങി
***********ഫ്ലാഷ് ബാക്ക് ************
പെട്ടെന്ന് വാതിൽ തള്ളിക്കൊണ്ട് അന്ന പുറത്തേക്ക് ഓടി
ഞാൻ : ഡി നീ ഇത് എങ്ങോട്ടാ നല്ല മഴ ഉണ്ട് ഇങ്ങോട്ട് കേറിക്കെ…
അന്ന : ഡ്രസ്സ് ഉണക്കാൻ വച്ചിരിക്കുവാ എന്നെ വന്നു ഒന്ന് സഹായിക്ക് ഇല്ലെങ്കിൽ അതൊക്കെ ഇപ്പോൾ നനയും
അവൾ അതും പറഞ്ഞു വീടിന്റെ ഒരു സൈഡിൽക് പോയി…ഞാനും പിന്നാലെ ചെരുപ്പ് ഇതുകൊണ്ട് ഓടി…… അവൾ ഓരോ ഡ്രസ്സ് ആയി എടുത്ത് കുട്ടികൊണ്ടിരുന്നു ഞാനും കുറച്ചു ഡ്രസ്സ് എടുത്തു അവൾ മഴ ശക്തിയാൽ നിലം പതിച്ചു പെയ്യാൻ തുടങ്ങി…..
(1:05 pm )സമയം
അന്ന : ഡാ വേഗം എടുത്ത് വാ മഴ കൂടി വരുവാ…
അവൾ എന്നെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു…ഞാൻ അവസാനത്തെ ഡ്രെസ്സും അയലിൽ നിന്നും എടുത്തു ഒരു ഷാൾ ആയിരുന്നു
പെട്ടെന്ന്
അത് എന്റെ കയ്യിൽ നിന്നും പറന്നു പോയി അവളുടെ മുഖത്തായി ചെന്നു വീണു അത് അവളുടെ മുഖവും അരയുടെ മുകൾഭാഗവും മറച്ചു ഞാനും അവൾക് നേരെ ഓടി
ഞാൻ : ഡി ആ ഷാൾ എടുത്ത് വേഗം വാ ഇല്ലെങ്കിൽ മിന്നൽ കൊണ്ട് ചാവും….
ഞാൻ ഷാൾ അവളുടെ മുഖത്തു നിന്നും മറ്റാതെ അവളെ മറികടന്നു വേഗം നടന്നു അത് അവൾ എടുത്തോളും എന്ന് ഞാൻ കരുതിയിരുന്നു