ഊരാക്കുടുക്ക് 02 [അർജ്ജുൻ ദേവ്]

Posted by

 

“”…ഇതിലേ പോയപ്പോളൊന്നു കേറാന്നുവെച്ചു.. അതാ..!!”””_ ചുമ്മാതെയാണെങ്കിലും ജൂണ തട്ടിവിട്ടതിന് വീണ്ടുമാ കണ്ണുകൾ എന്റെ മുഖത്തുവീണു.. ഒരു തുടുപ്പോ നാണമോ ഒക്കെയുണ്ടായിരുന്നു ആ നോട്ടത്തിൽ.. എന്തൊക്കെയോ പറയാതെ പറയുന്ന ഭാവം.!

 

“”…എന്നാൽ വാ.. നമുക്കൊരു കോഫി കുടിയ്ക്കാം..!!”””_ ഞങ്ങളെ വിളിച്ചശേഷം അവൾ മുന്നേനടക്കുമ്പോൾ നമ്മൾപരസ്പരം നോക്കി.. ഇന്നലെക്കണ്ട അപ്പാവിപ്പെണ്ണിന്റെ സ്ഥാനത്ത് ഇന്നു മറ്റാരോ നിൽക്കുന്നതുപോലെ..

 

“”…ഋതൂ.. എങ്ങോട്ടാ..?? ഇതൊക്കെയാരാ..??”””_ പോകുന്നപോക്കിൽ എതിരേവന്ന പെൺകുട്ടി തിരക്കിയതും അവളെന്തേലും മറുപടിപറയുന്നതിനു മുന്നേ കൂടെയുണ്ടായിരുന്ന കുട്ടിയവളെ തോണ്ടി.. എന്നിട്ടെന്തോ ചെവിയിൽ പറയുകയും ചെയ്തു..

 

അതോടെ,

 

ഉം.. നടക്കട്ടെ നടക്കട്ടേയെന്നർത്ഥത്തിൽ അവർ ഊറിച്ചിരിച്ചുകൊണ്ട് കടന്നുപോയി.. അതുകൂടികണ്ടതും എനിയ്ക്കാകെ പൊളിഞ്ഞുകേറുവായിരുന്നു..

 

..ഇവളീ കോളേജു മുഴുവൻ എന്നെക്കുറിച്ചു പാടി നടക്കുവായിരുന്നോ..?? അല്ലേൽ കാണുന്നവരൊക്കെ ഇങ്ങനെ ചിരിയ്ക്കേണ്ട കാര്യമുണ്ടോ..??

 

അങ്ങനേം ചിന്തിച്ചു പിന്നാലേ നടക്കുന്നതിനിടയിൽ പലയാവർത്തി അവളെന്നെ തിരിഞ്ഞുനോക്കുന്നതും പുഞ്ചിരിയ്ക്കുന്നതുമൊക്കെ സഹിയ്ക്കേണ്ടിയും വന്നു..

 

പറഞ്ഞിട്ടു കാര്യമില്ലല്ലോ, നമ്മുടെയാവശ്യമായിപ്പോയില്ലേ..

 

“”…ഇവിടെ പിള്ളേരൊക്കെ തന്നെ പേരാണോ വിളിയ്ക്കുന്നെ..??”””_ അവൾ കാണിച്ച വഴിയിലൂടെ കാന്റീനിലേയ്ക്കു കേറുന്നതിനിടയിൽ ജൂണ തിരക്കി..

 

“”…അതേ.. എനിയ്ക്കിങ്ങനെ പിള്ളേര് മാമെന്നും മിസ്സെന്നും വിളിച്ചുകേൾക്കുന്നതിൽ വല്യ താല്പര്യമില്ല.. അതുകൊണ്ട് ഞാൻ തന്നെയാ ഋതൂന്ന് വിളിച്ചോളാൻ പറഞ്ഞത്.. എനിയ്ക്കുമങ്ങനെ വിളിച്ചുകേൾക്കാനാ ഇഷ്ടം..!!”””_  ഒന്നുചിരിച്ചശേഷം,

 

“”…വിഷ്ണൂ.. മൂന്നു കോഫി..!!”””_ യെന്ന് കാന്റീനിലെ പയ്യാനോടു വിളിച്ചുപറയുകയും ചെയ്തു..

 

“”…വാ.. ഇവിടെയിരിയ്ക്കാം.. അടുത്തുകണ്ട ചെയറിലേയ്ക്കു ചൂണ്ടിപറഞ്ഞിട്ട് അവളിരിയ്ക്കുമ്പോൾ ഇന്നലെ കണ്ടപ്പോളുണ്ടായിരുന്നതിൽ നിന്നും ഇന്നുണ്ടായ  മാറ്റങ്ങളെ വിശകലനം ചെയ്യാനായിരുന്നു എന്റെ മനസ്സിനു തിടുക്കം..

 

“‘…അല്ല.. നിങ്ങളിതിലേ പോയപ്പോൾ വെറുതേയിവിടേയ്ക്കു കേറിയതാണോ..?? കണ്ടിട്ടങ്ങനെ തോന്നുന്നില്ലല്ലോ..!!”””_ ആ പയ്യൻ കൊണ്ടുവെച്ച കോഫിയിൽ രണ്ടെണ്ണം നമ്മുടെനേരെ നീക്കിക്കൊണ്ടവൾ ചോദിച്ചതും ഞാനും ജൂണയും പരസ്പരം നോക്കിപ്പോയി..

 

..വിചാരിച്ചപോലെ ഇവള് ചെറിയ പുള്ളിയൊന്നുമല്ല.!

 

“”…മ്മ്മ്.! കാര്യമെന്താന്നു പറഞ്ഞോ..!!”””_  അവൾ വീണ്ടുമാവശ്യപ്പെട്ടപ്പോൾ എന്നോട് പറയാനായി ആംഗ്യം കാണിച്ചിട്ട് ജൂണയെഴുന്നേറ്റു മാറി..

“”…എടോ.. ഇന്നലെ വീട്ടീന്നു വിളിച്ചപ്പോൾ താൻ കല്യാണത്തിനു സമ്മതിച്ചൂന്നു പറഞ്ഞല്ലോ.. അത് താനറിഞ്ഞിട്ടു തന്നെയാണോ..?? അതോ തന്നോടഭിപ്രായം ചോദിയ്ക്കാണ്ട് അവരെടുത്ത തീരുമാനമാണോ..?? അതൊന്നറിയാൻവേണ്ടി വന്നതാ ഞങ്ങൾ..!!”””_  വളച്ചു ചുറ്റലൊന്നുമില്ലാതെ നേരിട്ടുതന്നെ ഞാൻ കാര്യംതിരക്കി..

Leave a Reply

Your email address will not be published. Required fields are marked *