എന്റെ മുറിയിൽ ചെന്ന് കൈലി എടുത്തുടുത്തു, അടുക്കളയിൽ ചെന്ന് ചോറ് അടച്ചു വച്ചതും കറികളും എടുത്തു കഴിച്ചു, കൈ കഴുകി പാത്രങ്ങൾ സിങ്കിൽ ഇട്ടിട്ട് , പപ്പയുടെ സിഗരറ്റ് കുറ്റി ആഷ്‌ട്രേയിൽ കിടന്നത് ഒരെണ്ണം എടുത്തു കൊളുത്തി ഒരു പുക വിട്ടു, ഹ ഒരു സുഖം തന്നെ ആത്മാവിലേക്ക് ഒരു പുക ചെല്ലുമ്പോൾ. അപ്പോൾ കാളിംഗ് ബെൽ അടിച്ചു, ഓ കുരിശ് പെട്ടെന്ന് സിഗരറ്റു കുറ്റി ആഷ്‌ട്രേയിൽ കെടുത്തി മുഖം തുടച്ചു , പതുക്കെ ജനൽ കർട്ടൻ മാറ്റി നോക്കി ഭാഗ്യം പപ്പായല്ല, ഒരു കറുത്ത സ്ത്രീ , എവിടെയോ കണ്ട ഒരു മുഖം പോലെ, സെയിൽസ് ആണോ , “ഇവിടാരും ഇല്ല ” ഞാൻ പറഞ്ഞു. ഉടനെ അവർ “ആരുമില്ലാഞ്ഞാണോ സംസാരം കേട്ടത് ?”, ഞാൻ പറഞ്ഞു “പെണ്ണുങ്ങൾ ആരും ഇല്ല എന്നാണ് പറഞ്ഞത് “, ഉടനെ അവർ ” ആ രാജുമോൻ ആണോ? നിന്നെ കണ്ടിട്ടെത്ര നാളായി , കതകു തുറക്കേടെ, എനിക്ക് വെള്ളം അത്യാവശ്യം ആയി കുടിക്കണം ” , എന്റെ പേര് അറിയാവുന്ന ഇവർ ആരോ, ഞാൻ കതകു തുറന്നു, പണ്ടെന്നോ മറന്ന ഒരു മുഖം ഓർത്തെടുക്കാൻ പറ്റുന്നില്ല, വിയർത്തു കുളിച്ച ശരീരം, ഞാൻ ഒരു കുപ്പി വെള്ളം കൊണ്ട് വന്നു കൊടുത്തു, അവർ അത് മടുമട കുടിച്ചു, സെറ്റിയിൽ ഇരിക്കാതെ ടീപോയുടെ സൈഡിൽ താഴെ ഇരുന്നു, സാരി ഒന്ന് മാറ്റി കാറ്റു കൊണ്ടു, “വിശന്നു പ്രാണൻ പോയി രാജു മോനെ, വല്ലോം കഴിക്കാൻ ഉണ്ടേൽ താ, എന്നെ ഓർമ്മയില്ലേ ഞാൻ വേലന്മാരുടെ വീട്ടിലെ ശാരദയാണ്”, ഓ ഇപ്പോൾ ഓർമ്മ വന്നു അവരുടെ അച്ഛൻ ഒരു മന്ത്രവാദി ആയിരുന്നു ദേഹത്തെല്ലാം കുറെ പച്ച തോൽ ഒക്കെ കെട്ടി പ്ലാവില വച്ച് ഒരു തൊപ്പിയും വച്ച് ഓണത്തിനും വിഷുവിനും ഒക്കെ വരും, കുട്ടികളെ കണ്ണ് കിട്ടാതിരിക്കാൻ മന്ത്രം ഓതും. അയാളുടെ മോൾ പണ്ട് എന്റെ കുടുംബവീട്ടിൽ പാത്രം കഴുകാൻ ഒക്കെ വരുമായിരുന്നു.
ഗൾഫ് സലൂൺ [Raju Nandan]
Posted by