“ഇതൊക്കെ എങ്ങനെ?”
“നിയമത്തിനോട് കളിക്കുമ്പോൾ… നിയമം മനപ്പാടം ആക്കണം എന്റെ എലിസബത് കുട്ടിയെ….
നിന്ന് കഥ പറയാതെ നമുക്ക് അച്ഛൻ പറഞ്ഞ സ്ഥലത്തേക്ക് പോകാം.”
“ഡാ എന്തെങ്കിലും മേടിച്ചു കൊണ്ടു പോകണം…
സോറി… ഇച്ഛയാ എന്തേലും വാങ്ങാം അങ്ങോട്ടേക്ക് പോകുമ്പോൾ.”
“ആഹാ വന്നു വന്നു…
മോളും തള്ളയും ഇച്ഛയാ എന്നാക്കിയോ…
പക്ഷേ എനിക്ക് ഇഷ്ടം ഇയാളുടെ അജു എന്നുള്ള വിളിയാ.”
അങ്ങനെ അവിടെ അടുത്ത് ഉള്ള ടൗണിൽ പോയി ഞങ്ങൾ കുട്ടികൾക്കു ഉള്ള മിട്ടായി ഒക്കെ വാങ്ങി..
പള്ളില്ലച്ചൻ പറഞ്ഞ ആ അനാഥലയത്തിൽ എത്തി.
അച്ഛൻ പണ്ടേ വിളിച്ചു പറഞ്ഞിരുന്നു ഞങ്ങൾ വരും എന്ന്.
പിന്നെ സമയം മൊത്തം അവിടെ ചിലവ് അകൽ ആയിരുന്നു.
ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു.
അവിടെത്തെ ആയ ഞങ്ങളോട് പറഞ്ഞു.
മൃഗങ്ങളുടെ അക്രമനങ്ങളിൽ കൊല്ലപ്പെട്ടു പോയവരുടെ മകൾ ആണ്.
കുട്ടികളെ വീട്ടിൽ ഇട്ടേച് പോകാൻ വയ്യാത്തത് കൊണ്ടു ഇവിടെ ഏല്പിക്കുന്നവരും ഉണ്ട്.
“അപ്പൊ ഈ എസ്റ്റേറ്റ് ന്ന് നിങ്ങൾക് സഹായം ഒന്നും കിട്ടില്ലേ.”
“ഈ എസ്റ്റേറ്റ് വിൽക്കാൻ പോകുവാ എന്നാണ് ഞങ്ങൾ കേട്ടത്.
മൃഗങ്ങളുടെ ശല്യം കൂടുതൽ ആണ്.. അതും അല്ല ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ന്ന് ഒന്നും ഒരു സഹകരണം പോലും ഇല്ലാ.”
അപ്പൊ തന്നെ എലിയ എന്റെ അടുത്ത് വന്നു പറഞ്ഞു.
“അജു ഞാൻ ഹോട്ടലിൽ ന്ന് കുട്ടികൾക്കു എല്ലാവർക്കും ബിരിയാണി ഓഡർ ചെയ്തിട്ട് ഉണ്ടാട്ടോ.”
“ഹം.
മകളെ…. നിങ്ങൾക് എന്ത് വേണെമെന്ന് പറഞ്ഞാൽ ഈ ആന്റി വാങ്ങി തരുട്ടോ…. വേഗം പറഞ്ഞോ.”
“അജുവേ.”
കുട്ടികൾ എലിയെയും വലിച്ചു കൊണ്ടു വെളിയിലേക്ക് പോയി..
ആ ആയ എന്നോട് ഒരുപാട് സംസാരിച്ചു.
സമയം അങ്ങനെ പോയി.
ഞാൻ പുറത്തേക് ഇറങ്ങിയപ്പോൾ കാണുന്നത് കുഞ്ഞി കുട്ടികളുടെ കൂടെ കളി ആണ് എലിയ…
പ്രായം ഒന്നും അവളും കാര്യം ആയി എടുക്കുന്നില്ല.
ഞാൻ ചിരിച്ചു കൊണ്ടു വരാന്തയിൽ ഇരുന്നു… പട്ടായെ വിളിച്ചു…
എന്നിട്ട് ഇങ്ങനെ ഒരു എസ്റ്റേറ്റ് വിൽക്കാൻ ഉണ്ടെന്ന് കേട്ട്… നീ അനോഷിച്ചു… ലാഭം ആക്കാൻ പറ്റില്ലെങ്കിലും വാങ്ങിയേരെ എന്ന് പറഞ്ഞു.