രാജകുമാരി 1 [Eren yeager]

Posted by

അജു : ആരെ…. 🙄

ഭാസി : ആ അവരുടെ കുട്ടത്തിൽ നിന്നോട് ചുടായില്ലേ അവൾ തന്നെ നല്ല തന്റെടി കൂട്ടി 😌

വിഷ്ണു : മ്മ്മ് ഒരു പ്രേമ കുരു പൊട്ടി മണക്കുന്നുണ്ട് ഹഹാ😆

ഞങ്ങൾ എല്ലാവരും ചിരിച്ചു 🤣🤣

പെട്ടെന്ന് ക്ലാസ്സിലേക്ക് കുറെ ആളുകൾ കേറി വന്നു കണ്ടാൽ തന്നെ ഒരു സീനിയർ ലുക്ക് അപ്പോഴാണ് അവരുടെ പിന്നിൽ വരുന്നവരെ കണ്ടത്

അജു : ഡാ വിഷ്ണു ഇവന്റെ പ്രേമ കുരു അതാ അളേം കൂട്ടി വരുന്നു

അമർ അജുവിന്റെ നേരെത്തെ വന്നു

അമർ : നദിയാ.. ഇവരാണോ ഇതിൽ ഏതാ അവൻ കാണിച്ചു താ…

നദിയാ : അത് അത് പിന്നെ…

അമർ : കാണിച്ചു താ നദിയാ

അമർ ഒന്ന് കടുപ്പിച്ചു പറഞ്ഞു ക്ലാസ്സിൽ ഫുള്ളും ആളുകൾ കുടി ഫിദ അവരോട് വേണ്ട എന്ന് പറയുന്നുണ്ട് എന്നാലും അവർ അത് കാര്യം ആക്കിയില്ല

നദിയാ : ദാ അവനാ ആ നീളം ഉള്ളവൻ 😣

അവൾ അജുവിനെ ചുണ്ടി കാണിച്ചു

വിഷ്ണു : അളിയാ ഇടപെടണോ

അജു : വേണ്ട അവർ സംസാരിക്കാൻ വന്നതാവും വെറുതെ ഒരു സീൻ വേണ്ട

അമർ : നീ ആണോടാ അജു

അജു : മ്മ്മ്

അമർ : നിനക്ക് സീനിയേഴ്‌സിനോട് തീരെ ബഹുമാനം ഇല്ലല്ലോടാ ഏഹ്ഹ്

അജു : ഇങ്ങോട്ട് ഉണ്ടേൽ അങ്ങോട്ടും ഉണ്ടാവും

അമർ : തർക്കുത്തരം പറഞ്ഞ നിന്റെ നാക്ക് ഞാൻ പിഴുത് എടുക്കും കേട്ടോടാ നീ എന്തിനാടാ ഇവളോട് ചുടായത് ഏഹ്ഹ്

അജു : എന്നെ വന്ന് ഇടിച്ചപ്പോ. പെണ്ണ് ആണെന്ന് അറിഞ്ഞില്ല

അമർ : ഹോഹോ അപ്പൊ ആൺ ആണേൽ നീ തല്ലുമോടാ…. പറയടാ..

അജു ഒന്നും മിണ്ടിയില്ല

അമർ : പറയടാ നായെ നീ തല്ലുമോ

വിഷ്ണു : ചേട്ടാ വെറുതെ പ്രശ്നം ഉണ്ടാക്കണോ ഇതൊക്കെ ചെറിയ പ്രശ്നം അല്ലേ

അമർ : അത് പറയാൻ നീ ആരാടാ ഇരിയട അവിടെ… അപ്പൊ ജൂനിയേറെ പറ നീ തല്ലുമോ പറ ജൂനിയേറെ….

Leave a Reply

Your email address will not be published. Required fields are marked *