വിഷ്ണു വേഗം കമ്പ്യൂറ്ററിന്റെ അടുത്തേക് പോയി പണി തുടങ്ങി…
കുറച്ചു സമയത്തിന് ശേഷം..
ഡാ പോകാം സാധനം കിട്ടി..
വിഷ്‌ണു ഡോറിന്റെ അടുത്തു നോക്കി നിൽക്കുന്ന അജുനോട് പറഞ്ഞു
അജു : ഹാർഡ് ഡിസ്ക് മാറ്റി വച്ചോ കൊണ്ടുവന്നത്
വിഷ്‌ണു : all sett.. 👍
ശേഷം അവർ അവിടെന്ന് ഇറങ്ങി
റോബിൻ : ഇവന്മാരെ കാണുന്നില്ലാലോ ഒന്നുടെ വിളിച്ചു നോക്കിയാലോ ഏഹ്
ഭാസി : ഇപ്പോ നിനക്ക് ഒന്ന് കേട്ടതല്ലേ ഉള്ളു അവർ വന്നോളും എന്തേലും പ്രശ്നം ഉണ്ടെങ്കിൽ വിളിക്കാനാ പറഞ്ഞെ…
റോബിൻ : അവർ ഇങ്ങ് എത്തിയെന്നു തോന്നുന്നു ആരോ വരുന്ന പോലെ
പെട്ടെന്ന് രണ്ടുപേർ മതിൽ എടുത്ത് ചാടി
അജുവും വിഷ്ണുവും ആയിരുന്നു
ഭാസി : ഡാ എന്തായി കിട്ടിയാ…
റോബിൻ : കിട്ടിയാ… (ചോട്ടാമുംബൈ )
വിഷ്ണുവും അജുവും മുഖത്തു കുറച്ചു വിഷമം കാണിച്ചു…
റോബിൻ : അപ്പൊ കിട്ടിയില്ലേ മൈര് ഇവന്റെ ഒറ്റ പണിയാ നാറി കൊള്ളുമ്മെടാ നിന്നെ
റോബിൻ ബേസിയുടെ കഴുതിന്ന് നേരെ പിടിക്കാൻ പോയി
ടൺ ടഡേ…..
വിഷ്‌ണു പോക്കറ്റിൽ നിന്നും ഹാർഡ് ഡിസ്ക് എടുത്തു കാട്ടി കൊണ്ട് പറഞ്ഞു
ഭാസി : കണ്ടോടാ എന്റെ പുണ്യാളൻ കൊണ്ട് വന്നതാ ഇവനെ
ഭാസി ഓടിപോയി വിഷ്ണു വിന്റെ തൊള്ളിൽ പിടിച്ചു അഭിനന്ദനങ്ങൾ അർപ്പിച്ചു
അജു : മതി മതി റൺവേ കളിക്കാതെ മാറി നിൽക് അങ്ങോട്ട് വേഗം സ്ഥലം കാലിയാക്കാം
റോബിൻ : എനിക്കറിയായിരുന്നു നീ പോയ നടക്കും എന്ന് 😁
വിഷ്ണു : അയ്യോ സോപ്പ്…. മതിയട പത തെറിച്ചിട്ട് മേല
ശേഷം അവർ വേഗം ബൈക്ക് എടുത്ത് നേരെ വീട്ടിലേക് വച്ചു പിടിച്ചു പോകും വഴി ഒരു പെട്ടി കടയിൽ നിന്നും 4ലൈറ്റ്സ് വാങ്ങിച്ചാണ് പോകുന്നത് അങ്ങനെ അവർ അവരുടെ നാട് എത്തി കോളേജിൽ നിന്നും ഒരു 6’7 കിലോമീറ്റർ ഉണ്ടാവും..നല്ല സുന്ദരം ആയ ഗ്രാമം ആണ് അവരുടേത് വെള്ളിശ്ശേരി എന്ന് പറയും. ഗ്രാമം ആണെകിലും നല്ല മോഡേൺ പിള്ളേർ ആണ് അതുപോലെ തന്നെ നല്ല റിച്ച് ടീംസും ഉണ്ട് വിട് എത്തുന്നതിനു മുൻപ് ഒരു റോഡ് ഉണ്ട് രണ്ടു സൈഡിലും വയലും കൂടെ വരിവരിയായി നിൽക്കുന്ന ഓറഞ്ച് ലൈറ്റും മഞ്ഞു മുടിയ വയലും പോസ്റ്റിലെ ലൈറ്റിൽ പാറി നടക്കുന്ന ചെറു പ്രാണികളും നല്ല തണുപ്പും എല്ലാം കൊണ്ടും അതിലെ ഉള്ള രാത്രിയിലെ നൈറ്റ് റൈഡ് അതൊരു വൈബ് ആയിരുന്നു ഇവർക്കു സ്ഥീരം വലി സ്പോട്ടും ആണ് ട്ടോ ഈ വഴിക്ക് അവർ ഒരു പേരും ഇട്ടു സ്വർഗ്ഗ പാത…. അങ്ങനെ അവർ അവിടെ ഉള്ള ഒരു ഷെഡ് ഉണ്ട് അവർ എല്ലാം ഒത്തു കൂടുന്ന ആ സ്ഥലം അതിന് അവർക്ക് ഒരു പേരും ഉണ്ടായിരുന്നു (ഹെവൻ) സ്വർഗ്ഗം അവർ നാലുപേരും ഒത്തുകൂടുന്ന സ്വർഗം അതിന്നു മുന്നിൽ ബൈക്ക് നിർത്തി ഓരോ സിഗരറ്റ് എടുത്ത് വലിച്ചു .. വിഷ്ണുവും റോബിനും ബാസിലും അവിടെ ഉള്ള മുള കൊണ്ട് കെട്ടിയ ബെഞ്ചിൽ പോയി ഇരുന്നു കൊണ്ട് സിഗരറ്റ് ആസ്വദിച്ചു വലിച്ചു….അജു ആണെകിൽ നേരെ നീണ്ടു നിൽക്കുന്ന അവരുടെ സ്വർഗത്തിലേക്ക് ഉള്ള സ്വർഗ്ഗ പാത നോക്കി നിന്നു രാത്രിയിൽ ഈ വഴി അത്രയും മനോഹരം ആണ് അല്ലേലും എല്ലാ നാട്ടിലും ഒരു 4 പേര് ഉള്ള ടീമും അവർക്ക് ഇതുപോലെ ഒരു സ്ഥലവും കാണും അവർ ഏറ്റവും കൂടുതൽ ഒന്നിച്ചു ഉണ്ടായിരുന്ന ആ സ്ഥലം…