പെട്ടന്ന് അവളുടെ മുഖം എന്റെ നെറ്റിയിൽ തട്ടിയപ്പോൾ ചെറുതായി വേദനിച്ചു
ഞാൻ :ശ്ഹ്… ആ
അവൾ :സോറി….
എന്റെ നെറ്റിയിലെ ചെറിയ പ്ലാസ്റ്ററിൽ തലോടി കൊണ്ട് കണ്ണ് തുടച് കൊണ്ട് അവൾ പറഞ്ഞു
അവൾ :ഒരു ദിവസം ആയി നീ ഇവിടെ ബോധം ഇല്ലാതെ
ഞാൻ :സോറി നിന്നോട് അന്നു അങ്ങനെ ഒക്കെ പറഞ്ഞതിന്
അവൾ :നീ എന്തിനാ സോറി പറയുന്നേ ഞാൻ അല്ലെ അതികം ഓവർ ആക്കിയേ അത് വിട്ടേക്ക് എന്തായാലും എനിക്ക് എന്റെ ഹർഷനെ തിരിച്ചു കിട്ടിലെ അവൾ തല തായ്‌തി കൊണ്ട് പറഞ്ഞു.
അന്ന് ഞാൻ നിന്നോട് നിമ്മിയുടെ കാര്യം പറയാനാ വന്നത് അവൾക് വേറെ ബന്ധം ഉള്ള കാര്യം അപ്പോഴാ അത് കേൾക്കാത്ത നീ അവളെ കാണാൻ പോയത് എന്നിട്ടല്ലേ ഇങ്ങനെ ഒക്കെ പറ്റിയെ
ചെറിയ ദേഷ്യത്തോടെ അവൾ പറഞ്ഞു
ഞാൻ :നിനക്ക് എങ്ങനെ അറിയാം ഇതൊക്കെ
അവൾ :എനിക്ക് അത്യമേ അറിയാം അതെലെ ഇടക് നിന്നെ ഞാൻ വാണിംഗ് ചെയ്തേ.. പിന്നെ അന്ന് നീ അവളുടെ വീട്ടിൽ പോയതും മാത്യു നെ കണ്ടതും എല്ലാം അമ്മു പറഞ്ഞു അറിയാം നിമ്മി കോളേജ് നിന്നും ടിസി വാഗിച് പോയി
ഞാൻ :മ്മ് ഇപ്പൊ നിനക്ക് ദേഷ്യം ഒന്നും ഇല്ലേ എന്നോട്
അവൾ :എലെങ്കിലും എനിക്ക് ദേഷ്യം ഒന്നും ഇല്ല
അവൾ എന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു
അതിനു മറുപടി ആയി ഞാൻ ഒന്ന് ചിരിച്ചു
അവൾ :എന്ന് വച്ചു മോൻ ഇനി ഇമ്മാതിരി സാധനത്തിന്റെ പുറകെ എങ്ങാനും പോയെന്ന് ഞാൻ അറിഞ്ഞാൽ ബാക്കി ഞാൻ അപ്പൊ കാണിച്ചു തരാം
എന്റെ കൈയിൽ പതിയെ നുള്ളി കൊണ്ട് പറഞ്ഞു
ഞാൻ :ആാാ ശ്ഹ് എനിക്കു വേദനിച്ചു ട്ടോ
അവൾ :ആ…കൊറച്ചു വേദന ഒക്കെ സഹിക് അതിനു തന്നെയാ നുള്ളിയെ
ഒരു കപട ദേഷ്യം കാണിച്ചു കൊണ്ട് പറഞ്ഞു
ഞാൻ : ആന്റി…
അവൾ :മമ്മി ഡോക്ടറെ കാണാൻ പോയി നിന്റെ റിസൾട്ട് എന്തോ നോക്കാൻ